Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് രാപ്പകൽ...

യു.ഡി.എഫ് രാപ്പകൽ സമരത്തിന്​ സമാപനം

text_fields
bookmark_border
കൽപറ്റ: രാജ്യംഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി പറഞ്ഞു. യു.ഡി.എഫ് കലക്ടറേറ്റ് പടിക്കൽ നടത്തിയ രാപ്പകൽ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ചു ഫാഷിസ്റ്റ് ഭരണരീതി സ്വീകരിക്കുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ മഹനീയ പാരമ്പര്യത്തെ തകർക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നത്. മതേതരസമൂഹത്തിന് കേളികേട്ട കേരളത്തിലും വർഗീയ ഫാഷിസ്റ്റുകൾക്ക് ഓശാന പാടുകയാണ് സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തി​െൻറ പൊലീസും. നൂറ്റാണ്ടുകളായി സർവ മതസൗഹാർദം നിലനിൽക്കുന്ന സംസ്ഥാനത്ത് കാവിവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ് പിണറായിയും ഇടതുസർക്കാരും. ഇരു സർക്കാറുകൾക്കുമെതിരെ നടക്കുന്ന ശക്തമായ സമരത്തി​െൻറ ആരംഭമെന്ന നിലക്കാണ് രാപ്പകൽ സമരം നടന്നത്. ഫാഷിസം സർവ മറയുംനീക്കി ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ ജീവൻപോലും കവർന്നെടുത്ത് തുടങ്ങിയിട്ടും അക്രമികളെ കയറൂരി വിടുന്ന നയമാണ് കേന്ദ്രം തുടരുന്നത്. മണ്ടൻ തീരുമാനങ്ങൾകൊണ്ട് സാമ്പത്തികമാന്ദ്യം പേറേണ്ടിവന്ന രാജ്യത്ത് മതസൗഹാർദവും സഹവർത്തിത്വവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ചെറുവിരലനക്കാൻ മോദി സർക്കാറിന് കഴിയുന്നില്ല. ജനേദ്രാഹവിഷയത്തിൽ മോദി സർക്കാറിനൊപ്പം മത്സരിക്കുകയാണ് ഇടതുസർക്കാർ. കേരളത്തിൽ മദ്യമൊഴുക്കിയും ജനേദ്രാഹനയങ്ങൾ തുടർന്നും പിണറായി സർക്കാർ സാധാരണക്കാരുടെ സ്വൈരജീവിതം തകർക്കുകയാണെന്നും മായിൻ ഹാജി പറഞ്ഞു. ചെയർമാൻ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്. കെ.കെ. അഹമ്മദ് ഹാജി, യു.ഡി.എഫ് ജില്ല കൺവീനർ പി.പി.എ. കരീം, പി.വി. ബാലചന്ദ്രൻ, കെ.കെ. അബ്രഹാം, കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. അബൂബക്കർ, എൻ.കെ. റഷീദ്, കെ. അബ്ദുറഹ്മാൻ, എം.സി. സെബാസ്റ്റ്യൻ, ടി.കെ. ഭൂപേഷ്, സി. മൊയ്തീൻ കുട്ടി, എൻ. നിസാർ അഹമ്മദ്, അഡ്വ. ജവഹർ, യഹ്യാഖാൻ തലക്കൽ, പി.കെ. അസ്മത്ത്, ടി. ഹംസ, പി.കെ. അനിൽകുമാർ, കെ.പി. തോമസ്, കെ. ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. രാപ്പകൽ സമരത്തിന് മാനന്തവാടി മണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ്, കൺവീനർ പടയൻ മുഹമ്മദ്, ബത്തേരി മണ്ഡലം ചെയർമാൻ കെ.കെ. അബ്രഹാം, കൺവീനർ ടി. മുഹമ്മദ്, കൽപറ്റ മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, കൺവീനർ പി.പി. ആലി തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് മണ്ഡലം കമ്മിറ്റികൾക്കൊപ്പം പോഷകസംഘടനകൾ, സർവിസ് സംഘടനകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ സമരത്തിന് അഭിവാദ്യം അർപ്പിച്ചു. FRIWDL9 MUST യു.ഡി.എഫ് കലക്ടറേറ്റ് പടിക്കൽ നടത്തിയ രാപ്പകൽ സമര സമാപന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു ആസ്വാദന കുറിപ്പ് മത്സരം കൽപറ്റ: വൈക്കം മുഹമ്മദ് ബഷീറി​െൻറ 'േപ്രമലേഖനം' എന്ന പുസ്തകത്തെ ആസ്പദമാക്കി വായനശ്രീയുടെ ആഭിമുഖ്യത്തിൽ ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പ്രാഥമികതല രചന മത്സരങ്ങൾ ശനിയാഴ്ച ആരംഭിച്ച് ഇൗ മാസം 10നകം പൂർത്തീകരിക്കും. ഇതിൽ ഒന്നാം സ്ഥാനം നേടുന്ന കുറിപ്പ് താലൂക്ക്തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. താലൂക്ക്തലത്തിൽ എഴുത്തുകാരുടെ വിദഗ്ധ സമിതി ആസ്വാദനക്കുറിപ്പുകൾ പരിശോധിച്ച് ആദ്യ മൂന്നുസ്ഥാനക്കാരെ തെരഞ്ഞെടുക്കും. താലൂക്ക്തല മത്സരവിജയികളെ ഇൗ മാസം 14ന് രാവിലെ 10ന് കൽപറ്റ സർവിസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകാസ്വാദന സദസ്സിൽ പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനദാനവും പുസ്തകാസ്വാദന സദസ്സും സംഘടിപ്പിക്കും. എല്ലാ ഗ്രന്ഥശാല ഭാരവാഹികളും രചനകൾ ഇൗ മാസം 11നകം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിൽ എത്തിക്കേണ്ടതാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു. പെേട്രാൾ വിലവർധന: ടെലിഫോൺ എക്സ്ചേഞ്ച് മാർച്ച് കൽപറ്റ: പെേട്രാളിയം ഉൽപന്നങ്ങളുടെ വിലവർധന ഉൾെപ്പടെയുള്ള കേന്ദ്രസർക്കാരി​െൻറ ജനേദ്രാഹനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. പെട്രോളി​െൻറയും ഡീസലി​െൻറയും വില അനുദിനം വർധിപ്പിക്കുന്നതിന് പിന്നാലെ പാചകവാതക വിലയും വർധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ രോഷമാണ് മാർച്ചിൽ ഉയർന്നത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.പി. ഷിജു അധ്യക്ഷത വഹിച്ചു. ബീനാ രതീഷ്, പി.എ. മുഹമ്മദ്, സി.ജി. പ്രത്യുഷ്, കെ.എം. ഫ്രാൻസിസ്, സി.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. റഫീഖ് സ്വാഗതവും വി. ഹാരിസ് നന്ദിയും പറഞ്ഞു. FRIWDL13 പെേട്രാൾ വിലവർധനക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story