Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാഗോർ ഹാളി​ൽ...

ടാഗോർ ഹാളി​ൽ മു​ഴങ്ങുന്നത്​ പരാധീന കാവ്യം

text_fields
bookmark_border
കോഴിക്കോട്: പ്രധാന പരിപാടികൾ അരേങ്ങറുന്ന റെഡ്ക്രോസ് റോഡിലെ ടാഗോർ സ​െൻറിനറി ഹാളി​െൻറ പരാധീനതകൾ തുടരുന്നു. കൺവെൻഷൻ സ​െൻററുകൾ പരിമിതമായ നഗരത്തിലെ വിരലിലെണ്ണാവുന്ന ഹാളുകളിലൊന്നാണ് ടാഗോർ ഹാൾ. മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതിനാൽ എ.സി. ഹാളിലെത്തുന്നവർ വിയർത്തൊലിക്കുന്ന അവസ്ഥ തുടരുന്നു. പുതിയ ജനറേറ്റർ സ്ഥാപിക്കാൻ നഗരസഭ പലതവണ ടെണ്ടർ വിളിച്ചെങ്കിലും കരാറുകാരെത്താത്ത സ്ഥിതിയാണ്. ഇതേ തുടർന്നാണ് ഹാളിന് സ്വന്തമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. വൈദ്യുതി ബോർഡ് ഇതിനായി നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ജനറേറ്റർ ആവശ്യമില്ലാതാവുമെന്നാണ് പ്രതീക്ഷ. ഹാളി​െൻറ പാതി പ്രശ്നങ്ങൾ ഇതുവഴി തീരുമെന്നാണ് പ്രതീക്ഷ. ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും പലഭാഗത്തും ഇളകി നശിച്ചിരിക്കുകയാണ്. വൻതുക ചെലവിട്ട് എ.സി സ്ഥാപിച്ചെങ്കിലും കുറച്ചുകാലം മാത്രമാണ് സുഗമമായി പ്രവർത്തിച്ചത്. വാടകക്ക് എടുക്കുന്നവർ പുറമെനിന്ന് ജനറേറ്റർ െവക്കുേമ്പാൾ ഹാളിലെ വൈദ്യുതിസംവിധാനം മിക്കയിടത്തും താറുമാറായി. ശ്രദ്ധയില്ലാതെ ഉപയോഗിക്കുക വഴി വാതിലുകളും സ്വിച്ചുകളുമൊക്കെ കേടായി. വിവാഹാവശ്യങ്ങൾ മുന്നൽക്കണ്ട് തെക്കുഭാഗത്ത് ഷീറ്റിട്ട് വലിയ സ്ഥിരം പന്തൽ ഒരുക്കിയിട്ടുണ്ടെങ്കിലും വാടകക്കെടുക്കുന്നവർ മുറ്റത്ത് കൂടുതൽ പന്തൽ സ്ഥാപിക്കുന്നത് പാർക്കിങ് സൗകര്യമില്ലാതാക്കുന്നു. ഇതേ തുടർന്ന് താത്കാലിക പന്തലിടുന്നത് നഗരസഭ വിലക്കിയിട്ടുണ്ട്. മുറ്റത്തെ കിണറും ഹാളിന് പിൻഭാഗവുമെല്ലാം വൃത്തി ഹീനമായിക്കിടപ്പാണ്. സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ മാലിന്യം പലദിവസം ഹാളിന് സമീപത്ത് കിടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story