Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 11:15 AM IST Updated On
date_range 6 Oct 2017 11:15 AM ISTബാലസൗഹൃദ ജില്ലയാകാനൊരുങ്ങി കോഴിക്കോട്
text_fieldsbookmark_border
കോഴിക്കോട്: ജില്ലയെ ബാലസൗഹൃദമാക്കാൻ നടപടി തുടങ്ങിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ആസൂത്രണ സമിതിയാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് 154 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 'കില'യുടെ ആഭിമുഖ്യത്തിൽ ബാലസൗഹൃദ തേദ്ദശഭരണം നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തൂണേരി, കുറ്റ്യാടി, ചോറോട്, കോട്ടൂർ, കുന്ദമംഗലം, ചെങ്ങോട്ടുകാവ്, കടലുണ്ടി, ഉണ്ണികുളം, ബാലുശ്ശേരി, താമരശ്ശേരി എന്നി 10 പഞ്ചായത്തുകളിലും െകായിലാണ്ടി നഗരസഭയിലുമാണ്പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നത്. മുന്നു വർഷത്തിനകം ബാലസൗഹൃദം എന്ന ലക്ഷ്യത്തിലെത്തും. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കലും അവരെ ഉത്തമ പൗരന്മാരായി വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നി അവകാശങ്ങൾ സംരക്ഷിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുെട കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ബാലചൂഷണത്തിന് പരിഹാരമുണ്ടാക്കും. കുട്ടികളുടെ ഗ്രാമസഭകൾ വിളിച്ചുചേർക്കും. വ്യാഴാഴ്ച നടന്ന ഏകദിന ശിൽപശാലയിൽ പ്രമുഖർ ക്ലാസുകളെടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.ഡി. ഫിലിപ്പ്, പദ്ധതിയുടെ കോഒാഡിനേറ്റർ ഇ.പി. രത്നാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഭാവി പ്രവർത്തനങ്ങൾ: -പുറക്കാട്ടിരിയിലെ എ.സി.എസ് മെമ്മോറിയൽ ചൈൽഡ് ആൻഡ് അഡോളസൻറ് കെയർ സെൻററിനെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായി ഉയർത്തും -ജില്ലതല വെബ്പോർട്ടൽ തുടങ്ങും - ഇൗ മാസം 17ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും മേധാവികളുടെ യോഗം -നവംബർ 30നകം തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധികൾക്ക് ത്രിദിന പരിശീലനവും സമഗ്ര വിവര ശേഖരണവും -തദ്ദേശ സ്ഥാപനതല കർമ പരിപാടി തയാറാക്കൽ -ജില്ലതല ബാലസൗഹൃദ പരിപ്രേക്ഷ്യം തയാറാക്കി ജില്ല പദ്ധതിയുമായി ബന്ധിപ്പിക്കൽ -സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും -സ്കുൾ ക്ലബുകളുടെ ശാക്തീകരണം -ഭാഷാപഠനം കാര്യക്ഷമമാക്കും -ശിശുസൗഹൃദ അംഗൻവാടികൾ സ്ഥാപിക്കും -വിദ്യാലയങ്ങളെയും അംഗൻവാടികളെയും പരിസ്ഥിതി സൗഹൃദമാക്കും -എല്ലാ സ്കൂൾ പരിസരങ്ങളും സീറോ സോൺ മേഖലയാക്കും -കായികക്ഷമത വർധിപ്പിക്കാൻ പരിപാടി തുടങ്ങും -എല്ലാ വാർഡുകളിലും കളിസ്ഥലവും വിദ്യാലയങ്ങളിൽ കലാ-കായിക മേഖലകളിൽ പരിപോഷണത്തിനും ഉൗന്നൽ നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story