Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 11:13 AM IST Updated On
date_range 6 Oct 2017 11:13 AM ISTപുസ്തകപ്രകാശനം
text_fieldsbookmark_border
കോഴിക്കോട്: പ്രമുഖ സാമ്പത്തികവിദഗ്ധൻ േഡാ. വി.കെ.എസ്. മേനോൻ തയാറാക്കിയ 'തിരിച്ചുവന്ന പ്രവാസികൾക്ക് മാർഗനിർദേശങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു. മഹാത്മജി സ്മാരക യുവജനവേദിയുടെയും പ്രവാസി സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റിട്ട. ഡിസ്ട്രിക്ട് ജഡ്ജി പി.എൻ. ശാന്തകുമാരി പ്രകാശനം നിർവഹിച്ചു. ലിസ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു പുസ്തകം ഏറ്റുവാങ്ങി. പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. തിരിച്ചുവന്ന പ്രവാസികൾക്കുള്ള സാമ്പത്തികസഹായം ജെ.കെ. ട്രസ്റ്റ് ചെയർമാൻ കെ.ടി. വാസുദേവൻ വിതരണം ചെയ്തു. സെമിനാർ സംഘടിപ്പിച്ചു കോഴിക്കോട്: പ്രമുഖ ഗാന്ധിയനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജെ.സി. കുമരപ്പയുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷെൻറയും ജില്ല സർവോദയ മണ്ഡലത്തിെൻറയും ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ സാമ്പത്തിക ദർശനവും കുമരപ്പയും' സെമിനാർ നടത്തി. ഗാന്ധിഗൃഹത്തിൽ നടന്ന സെമിനാറിൽ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. ചടങ്ങിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡൻറ് സി. കൃഷ്ണൻ മൂസ് അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം മുൻ സംസ്ഥാന ജന. സെക്രട്ടറി സണ്ണി ൈപക്കട, ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സർവോദയ മണ്ഡലം പ്രസിഡൻറ് ടി.കെ.എ. അസീസ് സ്വാഗതവും ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. അന്തർദേശീയ പോസ്റ്റർരചന മത്സരം കോഴിക്കോട്: 'സമാധാനത്തിെൻറ ഭാവി' എന്ന വിഷയത്തിൽ 11നും 13നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥികൾക്ക് ലയൺസ് ഇൻറർനാഷനൽ, പോസ്റ്റർരചന മത്സരം നടത്തുന്നു. നൂറോളം രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ പെങ്കടുക്കും. ക്രയോൺസ്, വാട്ടർകളർ, ഒായിൽ, ചാർകോൾ തുടങ്ങിയ ഏത് മാധ്യമവും ഉപയോഗിക്കാം. പെങ്കടുക്കുന്നവർ ഒക്ടോബർ എട്ടിന് രാവിലെ 9.30ന് മുമ്പായി ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിനടുത്തുള്ള ലയൺസ് ഹാളിൽ എത്തണം. ഫോൺ: 8921052722.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story