Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് ദീപശിഖ റാലിക്ക് കോഴിക്കോടിെൻറ വരവേൽപ്
text_fieldsbookmark_border
കോഴിക്കോട്: അണ്ടർ17 ലോകകപ്പ് ഫുട്ബാളിെൻറ ആവേശജ്വാലയായ ദീപശീഖാ റാലിക്ക് കോഴിക്കോടിെൻറ ഉൗഷ്മള സ്വീകരണം. മാനാഞ്ചിറ സ്ക്വയറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി. മുൻ ഇൻറർനാഷനൽ ഫുട്ബാൾ താരം പി.കെ. ബാലചന്ദ്രൻ, മുൻ ഇന്ത്യൻ ജൂനിയർ ടീം കോച്ച് പി.വി. പ്രിയ, ടി.പി. മധുസൂദനൻ, ഇന്ത്യൻ താരം സുബിത പൂവട്ട എന്നിവർ ചേർന്നാണ് ദീപശിഖ എത്തിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, എ. പ്രദീപ് കുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ഒ.കെ. വിനീഷ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് െക.ജെ. മത്തായി, സെക്രട്ടറി പ്രേമൻ തറവാട്ടത്ത്, മുൻ ഇന്ത്യൻ ഗോളി കെ.പി. സേതുമാധവൻ, കമാൽ വരദൂർ എന്നിവർ പെങ്കടുത്തു. വയനാട്ടിൽനിന്നുള്ള ഉപജാഥക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു, അണ്ടർ 17 ഇന്ത്യൻ ക്യാമ്പിലെത്തിയ അജിൻ ടോം, സന്തോഷ്േട്രാഫി താരം മുനീർ എന്നിവർ നേതൃത്വം നൽകി. 'വൺ മില്യൺ ഗോൾ' പരിപാടിയിൽ പെങ്കടുത്തവരിൽനിന്ന് നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാസർകോടുനിന്ന് കഴിഞ്ഞ ദിവസം തുടങ്ങിയ റാലി വ്യാഴാഴ്ച മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story