Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനോർത്ത് സോൺ സ്കൂൾ...

നോർത്ത് സോൺ സ്കൂൾ ഗെയിംസ് ഫുട്ബാൾ: വയനാടിന് കന്നി കിരീടം

text_fields
bookmark_border
*നാലു താരങ്ങൾ അണ്ടർ 17 കേരള ടീമിലേക്ക് കൽപറ്റ: നോർത്ത് സോൺ സ്കൂൾ ഗെയിംസ് ഫുട്ബാളിൽ വയനാടിന് കന്നി കിരീടം. കണ്ണൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ടൂർണമ​െൻറിൽ തൃശൂരിനെയും മലപ്പുറത്തെയും പാലക്കാടിനെയും തോൽപിച്ചാണ് വയനാട് കിരീടം ചൂടിയത്. ഫൈനലിൽ കാസർകോടിനെ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു വയനാട് പരാജയപ്പെടുത്തിയത്. ഗോൾകീപ്പർ ശർബിൽ ആലക്കലി​െൻറ മികവിലാണ് ടീം ചാമ്പ്യന്മാരായത്. വയനാടി​െൻറ മുഴുവൻ കിക്കുകളും വലയിൽ കയറിയപ്പോൾ കാസർകോടി​െൻറ ഒരു കിക്ക് ശർബിൽ തടഞ്ഞിട്ടു. നാലു താരങ്ങൾക്ക് അണ്ടർ 17 കേരള ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ശർബിൽ ആലക്കൽ, പി.എം. ഹാനിഷ്, കെ.ആർ. അമൽദാസ്, എം.എം. വിശാഖ് എന്നിരാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. WEDWDL25 നോർത്ത് സോൺ സ്കൂൾ െഗയിംസ് ഫുട്ബാളിൽ ചാമ്പ്യന്മാരായ വയനാട് ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story