Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 11:15 AM IST Updated On
date_range 5 Oct 2017 11:15 AM IST'ഭാർഗവീനിലയ'ത്തെ ഓർമിപ്പിച്ച് ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്
text_fieldsbookmark_border
വടകര: മാക്കൂൽ പീടിക ടെലിഫോൺ എക്സ്ചേഞ്ചും പരിസരവും കണ്ടാൽ വൈക്കം മുഹമ്മദ് ബഷീറിെൻറ കഥയായ ഭാർഗവീനിലയമാണ് ഓർമ വരുകയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എക്സ്ചേഞ്ചും പരിസരവും കാട് മൂടി ക്കിടക്കുകയാണ്. മതിൽകെട്ടിനുള്ളിൽ പ്രവർത്തിക്കുന്ന ഓഫിസിെൻറ മുൻവശത്തെ മുറ്റം ഒഴികെയുള്ള മറ്റ് ഭാഗങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. കോമ്പൗണ്ടിനുള്ള വാട്ടർ ടാങ്കും കാട് മൂടിയനിലയിലാണ്. റോഡരികിലെ തണൽ മരം പടർന്നു ഓഫിസ് കെട്ടിടത്തിന് ഭീഷണിയായിട്ട് കാലമേറെയായി. കരാർ തൊഴിലാളികളുൾപ്പെടെ 11ജീവനക്കാരുണ്ടിവിടെ. 2000ത്തോളം ഉപഭോക്താക്കളാണ് എക്സ്ചേഞ്ചിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story