Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൈകോടതി വിധി:...

ഹൈകോടതി വിധി: എട്ടേരണ്ടിലെ പച്ചക്കറിക്കട പൊളിച്ചുമാറ്റി

text_fields
bookmark_border
ചേളന്നൂർ: ഹൈകോടതി വിധിയെ തുടർന്ന് എട്ടേരണ്ട് ബസാറിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ പഴം പച്ചക്കറി കട പൊളിച്ചുമാറ്റി. വർഷങ്ങളായി ലൈസൻസും നമ്പറും ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബി​െൻറ നേതൃത്വത്തിൽ കാക്കൂർ പൊലീസി​െൻറ സാന്നിധ്യത്തിലാണ് കട പൊളിച്ചു നീക്കിയത്. സമീപത്തെ സ്ഥലം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2013 മുതൽ കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. മരക്കഷണങ്ങൾ ഉപയോഗിച്ച് ടാർപ്പായകൊണ്ട് കെട്ടിയുണ്ടാക്കിയതാണ് കട. 2015-ൽ നീക്കംചെയ്യാൻ ഉത്തരവ് വന്നിരുന്നു. എന്നാൽ, കടയുടമ ഓംബുഡ്സ്മാൻ വഴി സ്റ്റേ വാങ്ങി കട തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വർഷങ്ങളായുള്ള കേസ്വിധിയായി സെപ്റ്റംബർ 27ന് പൊളിച്ചുനീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും തയാറായില്ല. തുടർന്നാണ് പൊലീസി​െൻറ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നിലവിലെ സ്ഥലത്തുനിന്ന് പൊളിച്ചുനീക്കിയത്. നേരത്തേ ഹോട്ടലായി പ്രവർത്തിച്ച ഷെഡിനു മുന്നിലേക്ക് മാറ്റി പച്ചക്കറിക്കട ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നുള്ള ആവശ്യം പഞ്ചായത്ത് അവഗണിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story