Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 11:12 AM IST Updated On
date_range 5 Oct 2017 11:12 AM ISTപിണറായി സർക്കാർ ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നു -^എം.കെ. രാഘവൻ എം.പി
text_fieldsbookmark_border
പിണറായി സർക്കാർ ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നു --എം.കെ. രാഘവൻ എം.പി കൊടുവള്ളി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി ഗ്രാമസഭകളെ അവഗണിച്ച് കോടികൾ മുടക്കി പരസ്യം നൽകി പ്രഖ്യാപിച്ച ലൈഫ് ഭവനനിർമാണ പദ്ധതിയിൽ അർഹരെ മുഴുവൻ ഉൾപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാസാക്കിയ ക്ഷേമപെൻഷൻ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങൾ തടയുന്ന സർക്കാർ ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വി.എം. ഉമ്മർ, എം.എ. റസാഖ്, എ. അരവിന്ദൻ, എ.പി. മജീദ്, എം.എ. ഗഫൂർ എന്നിവർ സംസാരിച്ചു. സൂപ്പർ അഹമ്മദ്കുട്ടി ഹാജി, ശരീഫ കണ്ണാടിപ്പൊയിൽ, സരസ്വതി, എൻ.സി. ഉസ്സയിൻ, പി. ഹമീദ്, കെ.കെ. സഫീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story