Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:18 AM IST Updated On
date_range 4 Oct 2017 11:18 AM ISTപൂജ്യം നിരോധിച്ച് സംപൂജ്യരാകുന്നവർ
text_fieldsbookmark_border
കോഴിക്കോട്: അരുതുകളുടെയും നിരോധനങ്ങളുടെയും നവലോകത്ത് ദേശത്തിെൻറ അധിപൻ കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളും ആസൂത്രണമില്ലായ്മയും വിനാശത്തിെൻറ കഴുമരച്ചുവട്ടിലേക്കാണ് ഒരു ജനതയെ നയിക്കുന്നതെന്ന സന്ദേശം നൽകി വിദ്യാർഥികൾ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. വിവിധ കോളജുകളിലേക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കലാജാഥ (ഒപേറ ഹൗസ്) പര്യടനം നടത്തുന്നതിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു മലബാർ ക്രിസ്ത്യൻ കോളജിൽ നാടകം അവതരിപ്പിച്ചത്. വട്ടപ്പൂജ്യം, ബഫലോ, പക എന്നീ നാടകങ്ങൾ ഇടവേളയില്ലാതെ അവതരിപ്പിക്കുകയായിരുന്നു. നോട്ടു നിരോധനത്തെ പൂജ്യം നിരോധിച്ചതുമായി ബിംബവത്കരിച്ച് അവതരിപ്പിച്ച 'വട്ടപ്പൂജ്യം' ജീവിതത്തിെൻറ സമസ്ത മേഖലകളെയും ദേശസുരക്ഷയെതന്നെയും അപകടത്തിലാക്കുന്ന മണ്ടൻ തീരുമാനമാണ് ഭരണകൂടം നടപ്പാക്കുന്നതെന്ന് പറയുന്നു. പൂജ്യങ്ങളും വട്ടങ്ങളും ഇനിമേലിൽ തെൻറ രാജ്യത്തു കണ്ടുപോകരുതെന്ന രാജാവിെൻറ ഉഗ്രശാസന നടപ്പാക്കുന്ന ഉദ്യോഗസ്ഥരും മറുത്ത് ഒന്നും പറയാനില്ലാത്ത അരാഷ്ട്രീയവാദികളായ കണ്ണുകെട്ടിയ ജനതയും നമ്മെതന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭക്ഷണ നിയന്ത്രണവും മറ്റും ഏർപ്പെടുത്തുക വഴി ഭരണകൂടം കേവല യുക്തിയെപോലും ലളിതമായി റദ്ദുചെയ്യുന്ന വർത്തമാന രാഷ്ട്രീയവും പ്രേക്ഷകർക്കിതിൽ വായിക്കാം. സംസ്ഥാന സ്കൂൾ യുവജനോത്സവം മോണോ ആക്ട് ജേത്രി ഉണ്ണിമായയുടെ നേതൃത്വത്തിൽ വിവിധ കോളജുകളിൽനിന്നുള്ള 13 വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിച്ചത്. യുവാക്കളെ നാൽക്കാലികളെപ്പോലെ ജോലി ചെയ്യിപ്പിക്കുന്ന െഎ.ടി മേഖലയിലെ യാഥാർഥ്യങ്ങളാണ് 'ബഫലോ' അവതരിപ്പിക്കുന്നത്. സംഘടിക്കാനും പ്രതികരിക്കാനും ശ്രമിക്കുേമ്പാൾതന്നെ കോർപറേറ്റുകൾ എത്ര സമർഥമായാണ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതെന്നും നാടകത്തിൽ കാണാം. മനുഷ്യാവസ്ഥയുടെ പരിണാമം വരച്ചിടുന്ന 'പക' മുരുകൻ കാട്ടാക്കടയുടെ അതേ പേരിലുള്ള കവിതയുടെ അകമ്പടിയോടെയാണ് അവതരിപ്പിച്ചത്. കലാജാഥ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് ക്ലബ് ഉദ്ഘാടനം നടൻ ടൊവിനൊ തോമസ് നിർവഹിച്ചു. യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ എം. അജയ്ലാൽ അധ്യക്ഷത വഹിച്ചു. തരംഗം സിനിമാ സംവിധായകൻ അരുൺ, ഡോ. എൻ.എം. സണ്ണി, ഡോ. ബിന്ദു ജോസഫ് എന്നിവർ സംസാരിച്ചു. കോളജ് യൂനിയൻ ചെയർമാൻ രാഹുൽ സ്വാഗതവും ജനറൽ സെക്രട്ടറി ഷംറാസ് അഹമ്മദ് നന്ദിയും പറഞ്ഞു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story