Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:18 AM IST Updated On
date_range 4 Oct 2017 11:18 AM ISTഅടക്കക്ക് റെക്കോഡ് വില; ഗുണം ലഭിക്കാതെ കർഷകർ
text_fieldsbookmark_border
കമുകുകള്‍ക്ക് വ്യാപകമായി രോഗം ബാധിച്ചതിനാൽ അടക്കയില്ല മാനന്തവാടി: ജി.എസ്.ടി നിലവില്‍ വന്നതോടെ അടക്കക്ക് നികുതി എടുത്തുകളഞ്ഞതിനാൽ വിലയുണ്ടായിട്ടും ഗുണം ലഭിക്കാതെ കർഷകർ. കമുകുകള്‍ക്ക് വ്യാപകമായി ബാധിച്ച രോഗംകാരണം അടക്ക ഉൽപാദനം കുറഞ്ഞതാണ് ഗുണം ലഭിക്കാതിരിക്കാൻ കാരണം. കഴിഞ്ഞവര്‍ഷം വിളവെടുപ്പിെൻറ തുടക്കത്തില്‍ 84 രൂപയായിരുന്നു ഉയര്‍ന്ന വിലയെങ്കില്‍ ഈ വര്‍ഷം 110 രൂപവരെയാണ് പൈങ്ങയുടെ വില. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജില്ലയില്‍ അടക്കകൃഷി ഘട്ടംഘട്ടമായി നിലക്കുന്നതിെൻറ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷവും കമുകുകളില്‍ പടര്‍ന്നുപിടിച്ച കൊഴിച്ചില്‍, മഹാളി രോഗങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ കവുങ്ങിനുണ്ടാവുന്ന രോഗത്തിന് പ്രതിരോധവുമായി കര്‍ഷകര്‍ രണ്ടും മൂന്നും പ്രാവശ്യം തുരിശ് കലര്‍ത്തി തളിച്ചതിനത്തുടര്‍ന്ന് കുറച്ചെങ്കിലും അടക്ക കൊഴിയാതെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം തോട്ടങ്ങളില്‍ മരുന്ന് പ്രയോഗിക്കേണ്ട സമയത്ത് പെയ്ത തോരാത്ത മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നിലവിൽ തോട്ടങ്ങളിലെ കമുകുകളില്‍ നിന്നെല്ലാം ഭൂരിഭാഗം അടക്കയും കൊഴിഞ്ഞുപോയ അവസ്ഥയാണുള്ളത്. ഇതോടെ ജി.എസ്.ടി നിലവില്‍വന്ന ശേഷമുള്ള ആദ്യ വിളവെടുപ്പിെൻറ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാതെ പോവുകയാണ്. ജില്ലയില്‍ നേരത്തെയുണ്ടായിരുന്ന അടക്കാപ്പുരകള്‍ പൂട്ടിയതോടെ ജില്ലയിലെ അടക്ക വിളവെടുപ്പ് ആരംഭിച്ചാല്‍ നിത്യവും ലോഡുകണക്കിന് പൈങ്ങയായിരുന്നു കര്‍ണാടകയിലെ കച്ചവടക്കാരിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നികുതി വെട്ടിച്ചും ഊടുവഴികളിലൂടെയും കര്‍ണാടകയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന പൈങ്ങ പരിശോധന കര്‍ശനമാക്കിയതോടെ കൃത്യമായി മുന്‍കൂര്‍ നികുതി ഓണ്‍ലൈന്‍ വഴി അടച്ചശേഷം മാത്രമെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളു. നേരത്തെ ജില്ലയില്‍നിന്നും കര്‍ണാടകയിലേക്ക് അടക്കയോ പൈങ്ങയോ കൊണ്ടുപോവുമ്പോള്‍ അഞ്ചുശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. ജി.എസ്.ടി നിലവില്‍ വന്നതോടെ അടക്കയും പൈങ്ങയും കൊണ്ടു പോകാന്‍ നികുതി ആവശ്യമില്ല. എന്നാല്‍, ഉണക്കിയ അടക്ക കൊണ്ടുപോകുമ്പോള്‍ അഞ്ചുശതമാനം നികുതി നല്‍കണം. കര്‍ണാടകയിലെ തരിശുപാടങ്ങളില്‍ വെച്ചുണക്കിയ ശേഷമാണ് അടക്ക ഉത്തരേന്ത്യയിലേക്കുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി കയറ്റി അയക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടക്ക കൃഷി കമുകുകള്‍ക്ക് പിടിപെടുന്ന രോഗം കാരണം പ്രതിസന്ധിയിലാണ്. നിലവില്‍ പലതോട്ടങ്ങളും വിളവ് ലഭിക്കാതെ ഉപേക്ഷിച്ച നിലയിലാണ്. പ്രണയം നടിച്ച് പീഡനം: കസ്റ്റഡിയിലെടുത്ത യുവാവ് അറസ്റ്റില്‍ IMPORTANT സുല്‍ത്താന്‍ ബത്തേരി: പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷിനെയാണ്(22) കഴിഞ്ഞദിവസം ബത്തേരി സി.ഐ എം.ഡി. സുനില്‍ കസ്റ്റഡിയിലെടുത്തത്. പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ െപാലീസ് പിടികൂടിയത്. 19കാരിയെ നാലുവര്‍ഷത്തോളം പ്രണയംനടിച്ച് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചിത്രങ്ങളും വീഡിയോയും എടുത്തിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ സമീപിച്ചിരുന്നത്. ചിത്രങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇേതത്തുടര്‍ന്ന് പെണ്‍കുട്ടി മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇയാള്‍ 16കാരിയെ വലയിലാക്കിയത്. പിന്നീട്, ഈ കുട്ടിയേയും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ലൈംഗികമായി ചൂഷണംചെയ്യാന്‍ ശ്രമിച്ചെങ്കിലും തെൻറ പരിചയക്കാരിയായ 19കാരിയുടെ ഇയാള്‍ക്കൊപ്പമുള്ള ചിത്രം കണ്ടതോടെ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന്, ഈ വിവരം 19കാരിയോട് പങ്കുവെക്കുകയും ഇയാളുടെ ചതി ഇരുവരും തിരിച്ചറിയുകയുമായിരുന്നു. നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കും. TUEWDL20 Abhinosh അഭിനോഷ് സ്വയം തൊഴിലിന് അപേക്ഷിക്കാം കൽപറ്റ: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ വനിതകൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ മെഡിക്കൽ ലബോറട്ടറി സംരംഭം, മറ്റ് ചെറുകിട സ്വയംതൊഴിൽ സംരംഭം എന്നിവ തുടങ്ങുന്നതിന് താൽപര്യമുളള കുടുംബശ്രീ, ജെ.എൽ.ജി ഗ്രൂപ്പുകൾ വ്യവസായ വികസന ഓഫിസറുമായി ബന്ധപ്പെടണം. സ്വാഗതസംഘം രൂപവത്കരിച്ചു അമ്പലവയൽ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) അമ്പലവയൽ ബ്രാഞ്ചിെൻറ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. നവകേരള മിഷെൻറ ഭാഗമായി കേരള സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും വേണ്ടി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അമ്പലവയൽ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വിദ്യഭ്യാസ സദസ്സ് സംഘടിപ്പിക്കുന്നത്. ചെയർമാനായി എ. രഘു, കൺവീനറായി ബി. ഷിനോജ് എന്നിവരെ തിരഞ്ഞെടുത്തു. വി.പി. ബേബി, എ.കെ. സുകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story