Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:18 AM IST Updated On
date_range 4 Oct 2017 11:18 AM ISTവനിത സംഗമം
text_fieldsbookmark_border
നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഇൗസ്റ്റ് യൂനിറ്റ് വനിത കൺവെൻഷൻ കെ.എസ്.എസ്.പി.യു ചേളന്നൂർ ബ്ലോക്ക് പ്രസിഡൻറ് പി.െക. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സി.പി. ലക്ഷ്മിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. വി. പ്രേമലത, ടി.പി. ലീല, കെ. കമലം, കെ.എസ്.എസ്.പി.യു ജില്ല കൗൺസിലർ അശോകൻ വട്ടക്കണ്ടി, ബ്ലോക്ക് കൗൺസിലർ കെ. ജനാർദനൻ, ഉണ്ണി സാേകതം, കെ.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. പ്രേമലത (കൺ), ടി.പി. ലീല (ജോ. കൺ). ഒാഫിസ് ഉദ്ഘാടനം നന്മണ്ട: റെഡ് ഗ്യാങ് നന്മണ്ടയുടെ ഒാഫിസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു നിർവഹിച്ചു. എം. സതീശൻ അധ്യക്ഷത വഹിച്ചു. ആകാശവാണി ആർട്ടിസ്റ്റ് അബ്ദുല്ല നന്മണ്ട, പി. ശ്രീനിവാസൻ, യു.പി. ശശി, കെ.കെ. വാസു നായർ, കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഗാന്ധി അനുസ്മരണം ബാലുശ്ശേരി: എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും ഗാന്ധിപ്രതിമക്കു മുന്നിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ചന്ദ്രൻ നായർ, വിലാസിനി പരപ്പിൽ, രാധാകൃഷ്ണൻ ഉണ്ണികുളം, ടി. മുഹമ്മദ്, പി. മാധവൻ, പി.പി. രവി എന്നിവർ സംസാരിച്ചു. പി.കെ. ഗോപാലൻ സ്വാഗതവും കൊല്ലങ്കണ്ടി അബ്ദുറഹീം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story