Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:15 AM IST Updated On
date_range 4 Oct 2017 11:15 AM ISTഎം.എസ്സി സീറ്റൊഴിവ്
text_fieldsbookmark_border
കോഴിക്കോട്: കിളിയനാട് കോളജ് ഒാഫ് അപ്ലൈഡ് സയൻസിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.എസ്സി ഇലക്ട്രോണിക്സ് (2017-18 ബാച്ച്) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽരേഖകൾ സഹിതം വെള്ളിയാഴ്ച രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ സ്പോട്ട് അഡ്മിഷന് ഹാജരാകണം. എം.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലേക്ക് അപേക്ഷിക്കുന്നവർ വെള്ളിയാഴ്ച രാവിലെ 11ന് കോളജിൽ നടത്തുന്ന കോളജ്തല പ്രവേശന പരീക്ഷയിൽ ഒാൺലൈൻ രജിസ്ട്രേഷൻ ചെയ്ത് ഫീസടച്ച ചലാനും പ്രിൻറൗട്ടും സഹിതം പെങ്കടുക്കണം. ഫോൺ: 0495-2765154. ----------- വ്യക്തിത്വ വികസന പരിശീലനം കോഴിക്കോട്: വ്യക്തിത്വ വികസന, മോട്ടിവേഷൻ പരിശീലകരുടെ കൂട്ടായ്മയായ പോസിറ്റിവ് ഇന്ത്യയുടെ മൂന്നാം വാർഷിക ഭാഗമായി നക്ഷത്ര-സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഷാഡോ ഫൗണ്ടേഷൻ ചെയർമാൻ വി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഷാഫി കുന്ദമംഗലം നേതൃത്വം നൽകി. ബഷീർ കുറ്റിക്കാട്ടൂർ, സിദ്ദീഖ് കിഴിശ്ശേരി എന്നിവർ ക്ലാസെടുത്തു. ----------- പ്രഭാഷണം കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷത്തിെൻറ ഭാഗമായി ഗാന്ധിപീസ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർഥികൾക്ക് 'ഗാന്ധിജി ഇന്നലെ ഇന്ന് നാളെ' വിഷയത്തിൽ ഡോ. ആർസു സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ശൈഖ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. --------- ഉപവാസം കോഴിക്കോട്: കോട്ടൂളി മണ്ഡലം േകാൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ട ഉപവാസം നടത്തി. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പട്ടാഴത്ത് സുരേഷ്, കണ്ടിയിൽ ഗംഗാധരൻ, യു.പി. അബ്ദുറഹ്മാൻ, കെ. സുരേഷ്, ആഷ ജയപ്രകാശ്, സ്വർണലത, രാജീവൻ, പി. ബാബു, എം.എ. ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story