Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:15 AM IST Updated On
date_range 4 Oct 2017 11:15 AM ISTയു.ഡി.എഫ് രാപ്പകൽ സമരം അഞ്ചിന് തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര--കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് രാവിലെ 10 മുതൽ ആറിന് രാവിലെ 10 വരെ രാപ്പകൽ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൗൺഹാളിന് സമീപം കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കുന്ന സമരം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. പി. ശങ്കരൻ, കൺവീനർ വി. കുഞ്ഞാലി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, സി.എം.പി ജില്ല സെക്രട്ടറി ജി. നാരായണൻകുട്ടി, മനോജ് ശങ്കരനെല്ലൂർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story