Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 11:15 AM IST Updated On
date_range 4 Oct 2017 11:15 AM ISTബ്ലോക് കേരളോത്സവം: വോളിബാൾ, ചെസ് മത്സരങ്ങൾ കറുത്തപറമ്പിൽ
text_fieldsbookmark_border
മുക്കം: കുന്നമംഗലം ബ്ലോക്ക് കേരളോത്സവത്തിെൻറ വോളിബാൾ, ചെസ് മത്സരങ്ങൾ ഈ മാസം 15ന് കറുത്തപറമ്പിൽ നടക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കേരളോത്സവം സംഘാടകസമിതി ചെയർമാൻ രവി, വാർഡ് മെംബർ സവാദ് ഇബ്രാഹിം, വികസന സമിതി കൺവീനർ എൻ. ശ്രീനിവാസൻ. കെ.പി. കുഞ്ഞൻ, പി. ഖാലിദ്, കെ.കെ. മുജീബ്, ഒ. സുഭാഷ്, വിജയൻ മോലിക്കാവ് എന്നിവർ സംസാരിച്ചു. വി.എൻ. ശുഹൈബ് (ചെയർ) വി. ജയപ്രകാശ്, കെ.പി. വാസു, കെ.വി. മജീദ് (വൈ പ്രസി), സവാദ് ഇബ്രാഹിം (കൺ), കെ.വി. സുൽഫിക്കർ , മോണി, ബിജു (ജോ. കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story