Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 11:16 AM IST Updated On
date_range 3 Oct 2017 11:16 AM ISTനടപടി പിൻവലിക്കണമെന്ന്
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും ലാസ്റ്റ് ഗ്രേഡ് പഞ്ചായത്തുകൾക്കും കെട്ടിടനിർമാണത്തിൽ നിയമങ്ങളും ചട്ടങ്ങളും ഒരുപോലെയാക്കിയത് പിൻവലിക്കണമെന്ന് ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എ.കെ. ശ്രീജൻ ഉദ്ഘാടനം ചെയ്തു. ജമാൽ വള്ളിൽ അധ്യക്ഷത വഹിച്ചു. വി. ചെക്കോട്ടി, ടി.പി. ഹമീദ്, വി. രാജീവൻ, നടുക്കണ്ടി മൂസ, ടി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജമാൽ വള്ളിൽ (പ്രസി), സി.പി. അബൂബക്കർ, നാസർ നടുവണ്ണൂർ, ഷംസു മേനിക്കണ്ടി (വൈ. പ്രസി), വി. ചെക്കോട്ടി (ജന. സെക്ര), വി. രാജീവൻ, എ.കെ. ശ്രീജൻ (സെക്ര), സി.പി. ഹമീദ് (ട്രഷ). ---------- ഗാന്ധിജയന്തി കോഴിക്കോട്: നെഹ്റു യുവകേന്ദ്ര മുഖേന സെപ്റ്റംബർ 15 മുതൽ ഒക്ടോബർ രണ്ടുവരെ നടത്തിവന്ന സ്വച്ഛ് ഹി സേവ ശുചിത്വ പക്ഷാചരണ സമാപനവും ഗാന്ധിജയന്തി ദിനാഘോഷവും സിവിൽ സ്റ്റേഷനിൽ നടന്നു. റിട്ട. ഡെപ്യൂട്ടി കലക്ടർ കെ.പി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അനൂജ കോഴിക്കോട്, ആതിര അയോത്ത്, സഹൽ പാവണ്ടൂർ, സാനൂ ചന്ദ്രൻ, സാബിത് മായനാട് എന്നിവർ സംസാരിച്ചു. കോഴിക്കോട്: ഒാൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ഗാന്ധിജയന്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി എം.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോയിപ്രസാദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കെ.പി. രാമചന്ദ്രൻ, പി.പി. ഉണ്ണികൃഷ്ണൻ, പി. ലക്ഷ്മണൻ, എ.ടി.വി. കുഞ്ഞികൃഷ്ണൻ, പി.കെ. വസന്ത, വി.കെ. പ്രകാശൻ, കെ. പ്രസീത്കുമാർ, ഷാജു പൊൻപറ, കെ. ശശിധരൻ, എം.എം. സവിൻലാൽ, രഞ്ജിത്ത് കണ്ണോത്ത്, കെ.കെ. കുഞ്ഞാലി, ടി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറയും സ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെയും ആനക്കുളം കൂര്യാൽ റെസിഡൻറ്സ് അസോസിയേഷെൻറയും ആഭിമുഖ്യത്തിൽ ഗവ. മോഡൽ സ്കൂൾ പരിസരം, അരവിന്ദ്ഘോഷ് റോഡ്, കൂര്യാൽ റോഡ്, റെയിൽവേ പരിസരം എന്നിവിടങ്ങളിൽ ശുചീകരിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി. രമേഷ്, വി.കെ. പ്രമോദ്, എ.കെ. ഗണേഷ്, വി.പി. മുഹമ്മദ്, നളിനി ജയൻ, അലീഡ, കെ. ബാലഗംഗാധരൻ, സി. ഷിംജിത്ത്, നാരായണൻ, അനൂപ് കെ. അർജുൻ എന്നിവർ സംസാരിച്ചു. മനോജ് ബാബു സ്വാഗതവും മോഹൻ കുര്യാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story