Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ.കെ. ഉണ്ണിമോയിയുടെ...

ഇ.കെ. ഉണ്ണിമോയിയുടെ മരണം: ഒാമശ്ശേരിക്ക്​ നഷ്​ടം

text_fields
bookmark_border
ഒാമശ്ശേരി: മുതിർന്ന മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡൻറുമായ ഇടക്കോട്ട് ഉണ്ണിമോയി ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് രൂപവത്കരണത്തിലും നാടി​െൻറ വികസനപ്രവർത്തനങ്ങളിലും മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കോഴിക്കോട് താലൂക്ക് മുസ്ലിംലീഗ് സെക്രട്ടറി, ഒാമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി, കേരള ലാൻഡ് ബോർഡ് അംഗം, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന കൗൺസിൽ അംഗം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം, ഒാമശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒാമശ്ശേരിക്ക് സ്വന്തമായി പൊതുസേവന കേന്ദ്രങ്ങൾ കൊണ്ടുവരുന്നതിലും യാഥാർഥ്യമാക്കി മാറ്റുന്നതിലും ജീവിതത്തിലെ അർധായുസ്സ് ചെലവഴിച്ച വ്യക്തിയായിരുന്നു. എം.എൽ.എമാരായ പി.ടി.എ. റഹീം, കാരാട്ട് റസാഖ് എന്നിവരും മുൻ എം.എൽ.എമാരായ സി. മോയിൻകുട്ടി, വി.എം. ഉമ്മർ മാസ്റ്റർ തുടങ്ങി സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരേത​െൻറ വീട് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story