Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 11:08 AM IST Updated On
date_range 2 Oct 2017 11:08 AM ISTനിലംപൊത്താറായ വീടുകൾ നിരവധി; കരിഞ്ഞക്കുന്ന് കോളനിക്കാരുടെ ദുരിതത്തിന് അറുതിയില്ല
text_fieldsbookmark_border
*കഴിയുന്നത് ചോർന്നൊലിക്കുന്ന കുടിലുകളിൽ കൽപറ്റ: സഞ്ചാരയോഗ്യമായ റോഡും സുരക്ഷിതമായി താമസിക്കാൻ നല്ല വീടുകളുമില്ലാതെയും വലയുകയാണ് കോട്ടത്തറ പഞ്ചായത്തിലെ ഒമ്പതാംവാർഡിലെ കരിഞ്ഞക്കുന്ന് സ്കൂൾക്കുന്ന് കോളനിവാസികൾ. പതിറ്റാണ്ടുകൾക്കുമുമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും കുടിയേറിയ 18ഓളം ആദിവാസി കുടുംബങ്ങളാണ് മലയോര മേഖലയായ കോട്ടത്തറയുടെ ഹൃദയഭാഗത്ത് കഴിഞ്ഞുകൂടുന്നത്. ചെറിയ ഷെഡുകളിലും കാലഹരണപ്പെട്ട കുടിലുകളിലും ഒതുങ്ങിക്കൂടുന്ന 60തോളം വരുന്ന പണിയ ജീവിതങ്ങൾ ഭൂരിഭാഗവും അടിസ്ഥാനപരമായി വളരെ പിന്നാക്കാവസ്ഥയിലാണ്. നിലം പൊത്താറായ വീടുകളിൽ കഴിയുന്നവരുടെ സ്ഥിതി പട്ടികവർഗ വകുപ്പ് അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തെരഞ്ഞടുപ്പുകൾ കഴിയുംതോറും മാറിമാറി വരുന്ന സർക്കാറുകൾ കരിഞ്ഞക്കുന്ന് കോളനിയിൽ ആവശ്യമായ സൗകര്യമൊരുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജനപ്രതിനിധികൾ തങ്ങളെ വോട്ടിനായി പറഞ്ഞു പറ്റിക്കുകയാണ് ചെയ്യുന്നതെന്ന് കോളനിവാസികൾ ആരോപിക്കുന്നു. ഒടുവിൽ, ഇവിടത്തെ ജനങ്ങൾ കക്ഷിരാഷ്ട്രീയം മറന്ന് നടത്തിയ മുന്നേറ്റത്തിെൻറ ഫലമായാണ് കരിഞ്ഞക്കുന്ന് കോളനിയിൽ അടുത്തകാലത്ത് പലർക്കും വീടുനിർമിക്കാൻ ൈട്രബൽ വകുപ്പ് അനുമതി നൽകിയത്. എന്നാൽ, വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്ക് സർക്കാർ വീടുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗംപേരും ഇപ്പോഴും വീട്, കക്കൂസ്, വൈദ്യുതി തുടങ്ങിയ ആനുകൂല്ല്യം ലഭിക്കാതെ കോളനിയിൽ നരകയാതനയിലാണ്. ഒന്നരവർഷത്തിനുള്ളിൽ എല്ലാ ആദിവാസി കോളനികളിലെയും വീടുകളുടെ പ്രശ്നം പരിഹരിക്കുമെന്ന ജില്ല ഭരണകൂടത്തിെൻറ പ്രഖ്യാപനത്തിലാണ് ഇവരുടെ പ്രതീക്ഷ SUNWDL7 കരിഞ്ഞക്കുന്ന് പണിയകോളനിയിലെ തകർന്നുവീഴാറായ കുടിൽ തുല്യത പഠനക്യാമ്പ് വെള്ളമുണ്ട: ബ്രെയിൻ വിറ്റ തുല്യത പഠനക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സെക്കീന കുടുവ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രശേഖരൻ, സിമിമോൾ, വി.യു. ആനീസ് എന്നിവർ സംസാരിച്ചു. എ. മുരളീധരൻ സ്വാഗതവും പി. അജിതി നന്ദിയും പറഞ്ഞു.തുല്യത പഠിതാക്കൾക്കുവേണ്ടി പിന്നാക്കം പോയവർക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നി വിഷയത്തിന് 12മണിക്കൂറിൽ ചോദ്യങ്ങളും ഉത്തരവും ലളിതമായി പഠിപ്പിക്കുന്ന പ്രവർത്തനമാണ് വെള്ളമുണ്ട പഞ്ചായത്ത് നടപ്പാക്കുന്ന ബ്രെയിൻ വിറ്റ തുല്യത പഠനക്യാമ്പ്. SUNWDL9 പഠനക്യാമ്പ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി ഉദ്ഘാടനം ചെയ്യുന്നു പതാകദിനം ആചരിച്ചു കൽപറ്റ: വ്യാപാരി വ്യവസായ സംരക്ഷണത്തിനായി അണിചേരുക എന്ന മുദ്രാവാക്യവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി സമിതിയുടെ 2017ലെ മെംബർഷിപ്പ് ക്യാമ്പയിെൻറ ഭാഗമായി ഒക്ടോബർ ഒന്നിന് പതാകദിനമായി ആചരിച്ചു. കൽപറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി ഓഫിസിനുമുമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം വി.കെ. തുളസീദാസ് പതാക ഉയർത്തി. ഏരിയ പ്രസിഡൻറ് പി.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി.കെ. ഹരിദാസ്, പി.ജെ. ബാബു, ആർ. ജബറുള്ള, ടി.പി. സജീവൻ, എ. പോക്കർ, എൻ. രാമാനുജൻ എന്നിവർ സംസാരിച്ചു. പി. പ്രസന്നകുമാർ സ്വാഗതവും പി.വി. ഷൈലേന്ദ്രൻ നന്ദിയും പറഞ്ഞു. SUNWDL8 കേരള വ്യാപാരി വ്യവസായി സമിതിയുടെ പതാക ദിനാചരണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം വി.കെ. തുളസീദാസ് പതാക ഉയർത്തുന്നു സി.എച്ച്. അനുസ്മരണ സെമിനാർ ഇന്ന് കൽപറ്റയിൽ കൽപറ്റ: എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സി.എച്ച്: വിദ്യാഭ്യാസ ദാർശനികൻ' എന്ന വിഷയത്തിൽ അനുസ്മരണ സെമിനാർ തിങ്കളാഴ്ച രണ്ടുമണിക്ക് കൽപറ്റ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. സെമിനാർ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് സംഘടന ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story