Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 11:08 AM IST Updated On
date_range 2 Oct 2017 11:08 AM ISTപാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷണവുമായി കുടുംബശ്രീ
text_fieldsbookmark_border
IMP * അഞ്ചരയേക്കറിൽ വയനാട് തനത് വിത്തുകളുടെ സീഡ് ബാങ്കാണ് ഒരുക്കുന്നത് *വിത്തുബാങ്കിെൻറ ഉദ്ഘാടനം ഇന്ന് കൽപറ്റ: വയനാടൻ പാരമ്പര്യനെൽവിത്തിനങ്ങളെ സംരക്ഷിക്കാനൊരുങ്ങി കുടുംബശ്രീ ജില്ല മിഷൻ. കേണിച്ചിറയിലെ പുളിക്കൽ വയലിലെ അഞ്ചരയേക്കർ സ്ഥലത്താണ് കുടുംബശ്രീ പൈതൃകത്തിെൻറ പൊൻവിത്തെറിയുന്നത്. വിത്തുബാങ്കിെൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ഒരുകാലത്ത് ജില്ലയിൽ കൃഷി ചെയ്തിരുന്ന വയനാടൻ വിത്തിനങ്ങൾ ഇല്ലാതാവുകയാണ്. കൃഷി ലാഭ കേന്ദ്രീകൃതമായതോടെ പാരമ്പര്യ വിത്തിനങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങി. ഗുണമേന്മക്കു പകരം അളവിനും തൂക്കത്തിനും പ്രാധാന്യം കൽപ്പിക്കപ്പെട്ടതോടെയാണ് നാടൻ വിത്തിനങ്ങൾക്ക് പകരം ഹൈബ്രിഡ് സ്വഭാവത്തിലുള്ള വിത്തുകളെ കർഷകർ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ ജില്ല മിഷൻ വയനാടൻ വിത്തിനങ്ങളുടെ സംരക്ഷണം എന്ന ആശയത്തിലേക്കെത്തുന്നത്. കുടുംബശ്രീ എം.കെ.എസ്.പി പദ്ധതിയുടെ കീഴിലാണ് വിത്തുബാങ്കെന്ന ആശയം നടപ്പാക്കുന്നത്. ചെെന്നല്ല്, പാൽതൊണ്ടി, വയനാടൻ ഗന്ധകശാല, വയനാടൻ ജീരകശാല, വെളിയൻ, രക്തശാലി, അടുക്കൻ എന്നി ഏഴിനങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. ഉൽപാദിപ്പിക്കുന്ന നെല്ലിനെ വിത്തായി സൂക്ഷിച്ച് അടുത്തവർഷം ജില്ലയിലാകെ പാരമ്പര്യ വിത്തിനങ്ങളുടെ കൃഷി വ്യാപിപ്പിക്കും. പൂർണമായും ജൈവകൃഷി രീതിയിലാണ് സീഡ് ബാങ്ക് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ജില്ല മിഷൻ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂതാടി സി.ഡി.എസിനു കീഴിലുള്ള കൈരളി ജെ.എൽ.ജിക്കാണ് പരിപാലന ചുമതല. സീഡ് ബാങ്കിനൊപ്പം 'കെട്ടി നാട്ടിയും' ഇതുകൂടാതെ കേണിച്ചിറയിലെ അഞ്ചരയേക്കറിൽ പുതിയൊരു സാങ്കേതികവിദ്യകൂടി പരീക്ഷിക്കുകയാണ് കുടുംബശ്രീ. കെട്ടി നാട്ടിയെന്ന പേരിലുള്ള പുതിയ കൃഷിരീതിയാണ് പരീക്ഷിക്കുന്നത്. സംപുഷ്ടീകരിച്ച വളകൂട്ടും കളികൂട്ടും ചേർത്ത് ചാണക വറളിയിലാക്കിയ നെൽവിത്തുകളെ ഉണക്കി പെല്ലറ്റുകളാക്കി വരിയും നിരയുമൊപ്പിച്ച് വിതക്കുന്ന രീതിയാണ് കെട്ടി നാട്ടി. ചാണകം, വിവിധയിനം ഇലച്ചാറുകൾ, പഞ്ചഗവ്യം, എന്നിവയാണ് സംപുഷ്ടീകരണത്തിനുപയോഗിക്കുന്നത്. സംസ്ഥാന സർക്കാറിനു കീഴിലുള്ള കെ.എസ്.സി.ടിയുടെ ഈ വർഷത്തെ പ്രാദേശിക കാർഷിക ഗവേഷകനുള്ള അവാർഡ് ലഭിച്ച അജി തോമസ് കുന്നേലാണ് സാങ്കേതിക സഹായം നൽകുന്നത്. പുതിയ സാങ്കേതികവിദ്യ, സാധ്യതകൾ എന്നിവ സംബന്ധിച്ച് 300 കുടുംബശ്രീ ജെ.എൽ.ജി അംഗങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. പ്രസ്തുത സാങ്കേതികവിദ്യ സംബന്ധിച്ച് കുടുംബശ്രീ കാർഷിക വിഭാഗം ഗവേഷണ റിപോർട്ട് തയാറാക്കും. വിജയകരമായി വ്യാപിപ്പിക്കാവുന്ന രീതിയാണെങ്കിൽ പരിശീലനം ലഭിച്ചവരിൽനിന്നും തിരഞ്ഞെടുക്കുന്ന 50 പേരെ മാസ്റ്റർ ട്രയിനർമാരായി നിയമിച്ച അടുത്തവർഷം ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും. SUNWDL4 logo --------------------------------------------- റിയാലിറ്റി ഷോയിലെ മിന്നുംതാരമായി രാജേഷ് വയനാട് സുല്‍ത്താന്‍ ബത്തേരി: റിയാലിറ്റി ഷോകളിലും സീരിയലുകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ബത്തേരി സ്വദേശിയായ രാജേഷ് വയനാട്. ബത്തേരി വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ രാജേഷ് പത്തുവര്‍ഷമായി അഭിനയ രംഗത്തുണ്ട്. ഹ്രസ്വചിത്രങ്ങളിലൂടെയും ആല്‍ബത്തിലൂടെയുമായിരുന്നു അഭിനയത്തിെൻറ തുടക്കം. പിന്നീട്, സീരിയലിൽ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രദ്ധേയനാവുന്നത്. സിനിമകളിലും ചെറു വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇപ്പോള്‍ വിവിധ ചാനലുകളിലെ നിരവധി റിയാലിറ്റി ഷോകളിലെ മിന്നുംതാരമാണ് രാജേഷ്. അഭിനയത്തിന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണിദ്ദേഹം. സ്റ്റില്‍ സ്റ്റാന്‍ഡിങ്, സെല്‍മീ ദി ആന്‍സര്‍, ഹോം മിനിസ്റ്റര്‍, പീപ്പിള്‍സ് വോയ്‌സ് എന്നി റിയാലിറ്റി ഷോകളിലും ഫോട്ടോഗ്രാഫര്‍, സെക്കൻഡ് ഷോ, ലോകാസമസ്ഥ എന്നി സിനിമകളില്‍ ചെറു വേഷങ്ങളും ചെയ്തിട്ടുണ്ട്. അഗ്നിപുത്രി, പരസ്പരം തുടങ്ങി നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരവുമായി. സുരാജ് വെഞ്ഞാറംമൂട് നായകനാവുന്ന എെൻറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കല്‍പറ്റ ഗവ. കോളജിലെ ബിരുദ പഠനകാലത്താണ് കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. SUNWDL5 രാജേഷ് വയനാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story