Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 11:08 AM IST Updated On
date_range 2 Oct 2017 11:08 AM ISTകാപ്പിക്ക് കേന്ദ്രനയം വേണമെന്ന് ദേശീയ സെമിനാർ
text_fieldsbookmark_border
കൽപറ്റ: കാപ്പി ഉൽപാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നയം രൂപീകരിക്കണമെന്ന് അന്താരാഷ്ട്ര കാപ്പിദിനത്തോടനുബന്ധിച്ച് കൽപറ്റയിൽ നടന്ന ദേശീയ സെമിനാർ ആവശ്യപ്പെട്ടു. കാപ്പി കർഷകരുടെ പ്രശ്നങ്ങൾ, മേഖലയിലെ പ്രതിസന്ധികൾ, പരിഹാര മാർഗങ്ങൾ, സർക്കാർ ഇടപെടൽ, ഇതര ഏജൻസികളുടെ സഹകരണം, കൂട്ടായ്മ എന്നിവ േപ്രാത്സാഹിപ്പിക്കുന്നതിന് നയത്തിൽ മാർഗരേഖയുണ്ടാകണം. സബ്സിഡികൾ മാത്രമല്ല സാങ്കേതിക സഹായങ്ങളും സർക്കാർ േപ്രാത്സാഹനങ്ങളും ഉണ്ടാകണം. കാപ്പിനയം ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന കർണാടക, കേരള സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഗുണം ചെയ്യുയെന്നിരിക്കെ കേരള, കർണാടക സർക്കാറുകൾ കാപ്പിനയ രൂപീകരണത്തിന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം. കയറ്റുമതിക്കാരാണ് ഇപ്പോൾ വില നിയന്ത്രിക്കുന്നത്. വില നിർണയത്തിൽ കർഷകന് അവകാശം ലഭിക്കുന്ന തരത്തിൽ നയരൂപീകരണം ഉണ്ടാകണം. ഉൽപാദനോപാധികൾ, വൈദ്യുതി, ജലസേചന സൗകര്യം, സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ സബ്സിഡി പുനഃസ്ഥാപിക്കണം. ചെറുകിട നാമമാത്ര കർഷകർക്കും പുനഃകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും സംസ്ഥാന സർക്കാർ സബ്സിഡിയോടുകൂടിയ പ്രഥമിക സഹായം നൽകണമെന്നും സെമിനാർ ആവശ്യപ്പെട്ടു. ഗുണമേന്മയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വയനാടൻ കാപ്പി അന്തർദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിന് അനന്ത സാധ്യതകളുണ്ടെന്ന് വിഷയാവതരണം നടത്തിയ കോഫി ബോർഡ് ഡെ. ഡയറക്ടർ ഡോ. കറുത്തമണി പറഞ്ഞു. ജൈവകാപ്പിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഓർഗാനിക് വയനാട് ഡയറക്ടർ കെ.എം. ജോർജ്, കാപ്പി കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കോഫി േഗ്രാവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രശാന്ത് രാജേഷ്, കാപ്പിയുടെ വിപണന സാധ്യതകളെപ്പറ്റി വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ജോണി പാറ്റാനി, അന്താരാഷ്ട്ര കാപ്പിദിന സന്ദേശമായ കാപ്പി നിങ്ങൾക്കും എനിക്കും എന്ന വിഷയത്തിൽ വികാസ് പീഡിയ സംസ്ഥാന കോഓഡിനേറ്റർ സി.വി. ഷിബു, കാപ്പി കൃഷി മേഖലയിലെ നൂതന ആശയങ്ങൾ എന്ന വിഷയത്തിൽ വേ കഫെ െപ്രാഡ്യൂസർ കമ്പനി ചെയർമാൻ റോയി ആൻറണി, കാപ്പി കൃഷിയും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ അല ട്രിപ്സ് മാനേജിങ് ഡയറക്ടർ ആൻജോ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. വയനാട് കോഫി ബ്രാൻഡിങിന് സംസ്ഥാന സർക്കാർ ശ്രമം ആരംഭിച്ചു- -സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപറ്റ: വയനാട് കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ശ്രമങ്ങൾ ആരംഭിച്ചതായി സി.കെ. ശശീന്ദ്രൻ എം.എൽ.എ. അന്താരാഷ്ട്ര കാപ്പി ദിനാചരണ പരിപാടികൾ കൽപറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും കോഫി ബോർഡും സംസ്ഥാന സർക്കാറും സംയുക്തമായി കൈകോർത്തുകൊണ്ടുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. മന്ത്രിതലത്തിൽ ഇതിനുള്ള ചർച്ചകൾ നടന്നുകഴിഞ്ഞു. ചെറുകിട നാമമാത്ര കർഷകർക്ക് പ്രയോജനകരമായ നടപടികളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മീനങ്ങാടി പഞ്ചായത്തിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച കാർബൺ ന്യൂട്രൽ പദ്ധതി ജില്ലയാകെ വ്യാപിപ്പിക്കുന്നതോടുകൂടി നിലവിലുള്ള കാപ്പിയുടെ ഗുണമേന്മ വർധിക്കും. നബാർഡ്, കോഫി ബോർഡ്, വേവിൻ െപ്രാഡ്യൂസർ കമ്പനി, വയനാട് ചേംബർ ഓഫ് കോമേഴ്സ്, കോഫി േഗ്രാവേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നാമത് കാപ്പി ദിനാചരണ പരിപാടികൾ നടന്നത്. ചേംബർ ഓഫ് കോേമഴ്സ് പ്രസിഡൻറ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി, വേവിൻ ചെയർമാൻ എം.കെ. ദേവസ്യ, വി.ജെ. പ്രിൻസ്, കെ. കാർത്തിക, കെ. രാജേഷ്, പ്രശാന്ത് രാജേഷ്, റോയി ആൻറണി, കാപ്പി കർഷക പ്രതിനിധി പ്രമോദ്, ബി. സച്ചിദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. സൻമതിരാജ്, സി.ടി. പ്രമോദ്, വി. ശാന്ത, എം.ടി. ധന്യ, വി. ബഹനാൻ, ജി. ഹരിലാൽ എന്നിവർ നേതൃത്വം നൽകി. വിവിധ കമ്പനികളുടെ കാപ്പി ഉൽപന്നങ്ങളുടെ പ്രദർശനവും കാപ്പി സൽക്കാരവും ഇതോടനുബന്ധിച്ച് നടത്തി. SUNWDL19 മൂന്നാമത് അന്തർദേശീയ കാപ്പി ദിനാചരണ പരിപാടികൾ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ആവേശമായി വടംവലി മത്സരം തരുവണ: വെള്ളമുണ്ട പഞ്ചായത്തും തരുവണ സി.എച്ച് യുവകേന്ദ്രവും സംയുക്തമായി വടംവലി മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തംഗം സിദ്ദിഖ് പീച്ചംകോട്, പഞ്ചായത്ത് വികസന സമിതിയംഗം പി.കെ. ഹമീദ്, പി.കെ. മുഹമ്മദ് എന്നിവർ താരങ്ങളെ പരിചയപ്പെട്ടു. സി.എച്ച്. യുവകേന്ദ്രം പ്രസിഡൻറ് കെ.കെ. നാസർ, വൈസ് പ്രസിഡൻറ് ഷാനിത മായൻ, ട്രഷറർ ഷഹർബാൻ നാസർ, സി.എച്ച്. ഇബ്രായി, സി.എച്ച്. ഫഹീം, നാസർ കുന്നുമ്മലങ്ങാടി, സെക്രട്ടറി മുഹമ്മദ് റോഷൻ എന്നിവർ നേതൃത്വം നൽകി. വടംവലി മത്സരത്തിൽ ഏഴേനാൽ ടീം ചാമ്പ്യന്മാരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story