Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 11:04 AM IST Updated On
date_range 2 Oct 2017 11:04 AM ISTകണ്ടംചിറ തോട് നവീകരണം ഇന്ന്
text_fieldsbookmark_border
പേരാമ്പ്ര: സി.പി.എം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കുന്നു. ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മൂടാടി വില്ലേജ് ഓഫിസ് ഹൈടെക്കാകുന്നു നന്തിബസാർ: സംസ്ഥാനത്തെ 25 വില്ലേജ് ഓഫിസുകൾ ഹൈടെക് ആക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി മൂടാടി വില്ലേജ് ഓഫിസ് ഹൈടെക് ആയി മാറുന്നു. വില്ലേജ് ഓഫിസിന് റവന്യൂ വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം എം.എൽ.എ കെ. ദാസൻ 'മാധ്യമ'ത്തോട് പറഞ്ഞു. മൂടാടി വില്ലേജ് ഓഫിസ് ഇപ്പോൾ നന്തി ടൗണിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നന്തിയിൽത്തന്നെ സൗജന്യമായി കിട്ടിയ സ്ഥലത്താണ് പുതിയ കെട്ടിടം വരുന്നത്. ഹൈടെക്കാകുന്നതോടെ വില്ലേജിെൻറ പരിധിയിൽ വരുന്ന ജനങ്ങൾക്ക് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ഒഴിവായിക്കിട്ടും. പള്ളിക്കര -കീഴൂർ റോഡിെൻറ നവീകരണ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story