Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:12 AM IST Updated On
date_range 1 Oct 2017 11:12 AM ISTMAIN HEADഹരിശ്രീ കുറിച്ച് അറിവിലേക്ക്...
text_fieldsbookmark_border
അറിവിെൻറ ഹരിശ്രീ കുറിച്ച് കുരുന്നുകൾ *വിദ്യാരംഭം ചടങ്ങുകൾക്ക് ക്ഷേത്രങ്ങളിൽ തിരക്ക് കൽപറ്റ: ഇണങ്ങിയും പിണങ്ങിയും കുറുമ്പുക്കാട്ടിയും ആദ്യക്ഷരത്തിെൻറ മധുരം നുകർന്ന് കുഞ്ഞുങ്ങൾ. തേനിൽ മുങ്ങിനിവർന്ന സ്വർണം മോതിരംകൊണ്ട് നാവിൽ ഹരിശ്രീ കുറിച്ചപ്പോൾ ആവേശം, പിന്നെ ചൂണ്ടുവിരൽെക്കാണ്ട് ഹരിശ്രീ ഗണപതയേ നമഃ എഴുതി അറിവിെൻറ ലോകത്തേക്ക് പിച്ചവെക്കുകയായി. വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം നല്ലതിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഗ്രന്ഥാലയങ്ങളിലുമായി ആയിരങ്ങളാണ് വിദ്യാംരംഭം കുറിച്ചത്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിലെല്ലാം നേരത്തേതന്നെ ഒരുക്കം പൂർത്തിയായിരുന്നു. ക്ഷേത്രങ്ങളിൽ വാഹനപൂജക്കും വൻതിരക്കാണ് അനുഭവപ്പെട്ടത്. എഴുത്തിനിരുത്തിന് പുറമെ അഷ്ടദ്രവ്യഗണപതിഹോമം, വാഹനപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, അന്നദാനം തുടങ്ങിയവയും നടന്നു. മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ടി.പി. ഗണേഷ് ഭട്ട് കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സരസ്വതീ പൂജകൾക്ക് കീഴ്ശാന്തിമാരായ ഡി.കെ. അച്യുത, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. പനമരം: കാവടം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹനപൂജ, വിശേഷാൽ പൂജകൾ എന്നിവ നടന്നു. മേൽശാന്തി മാടമന മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. പ്രസിഡൻറ് കെ.പി. നാരായണൻ നമ്പ്യാർ, സെക്രട്ടറി പി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ. അച്യുതമാരാർ, പി.വി. സുരേഷ്, പി. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജയദശമി ആഘോഷം നടന്നു. രാവിലെ ഗ്രന്ഥമെടുപ്പിനുശേഷം സമൂഹ വിദ്യാദേവതാർച്ചന നടത്തി. തുടർന്ന് വിദ്യാരംഭ ചടങ്ങിൽ അധ്യാപക അവാർഡ് ജേതാവ് ടി. ഗോപാലൻ കുട്ടികളെ എഴുത്തിനിരുത്തി. വാഹന പൂജ, ലളിതാസഹസ്രനാമാർച്ചന എന്നിവയും ഉണ്ടായിരുന്നു. കൽപറ്റ അയ്യപ്പ മഹാക്ഷേത്രത്തിൽ റിട്ട. അധ്യാപിക നാരായണി മാരസ്യാർ കുട്ടികളെ എഴുത്തിനിരുത്തി. കൽപറ്റ: കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിെൻറയും വിജയദശമി ആഘോഷിച്ചു. ഗ്രന്ഥപൂജ, വാഹനപൂജ എന്നിവ നടന്നു. പുറംഞ്ചേരി ഇല്ലത്ത് ശ്രീരാഗ്, ഗുരുകുലം കമ്പ്യൂട്ടർ എജുക്കേഷൻ മാനേജിങ് ഡയറക്ടർ പി.എ. സുബൈർ, സെൻറർ അഡ്മിനിസ്‌ട്രേറ്റർ എം.വി. വിവേക് എന്നിവർ വിദ്യാകിറ്റുകൾ വിതരണംചെയ്തു. പത്മപ്രഭാഗ്രന്ഥാലയം സെക്രട്ടറി എം.എം. പൈലി അധ്യക്ഷത വഹിച്ചു. യു.എ. അജ്മൽ സാജിദ്, ഇ. ശേഖരൻ എന്നിവർ സംസാരിച്ചു. സി. അബ്ദുൽ സലാം, കെ.പി. രത്‌നാകരൻ, പി. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. കല്ലുപാടി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിജയദശമി ദിനത്തിൽ രാവിലെ ഗണപതിഹോമം, സരസ്വതി പൂജ, വിദ്യാരംഭം, പുസ്തക പൂജ, വാഹനപൂജ എന്നിവയുണ്ടായിരുന്നു. വിദ്യാരംഭത്തിന് കൽപറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ പി.വി. ശ്രീനിവാസൻ നേതൃത്വം നൽകി. ഉച്ചക്ക് അന്നദാനവും നടന്നു. കാർത്തികേയ ചെണ്ട വാദ്യസംഘത്തിെൻറ ചെണ്ടമേളവും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡൻറ് വി.കെ. ഗോപി, സെക്രട്ടറി പി.വി. ഷൺമുഖൻ, കെ. രാജു, ആർ. കൃഷ്ണൻ, പി.വി. സുരേഷ്, എം.പി. പ്രകാശൻ, കെ.എൻ. മോഹനൻ, രജീഷ് കൊടാർകുന്ന്, ഒ.എം. സാബു, മിനി രാജു, ബിന്ദു ഷാജി, ശ്രീദേവി ബാബു, എം.കെ. ഷിനു എന്നിവർ നേതൃത്വം നൽകി. കൽപറ്റ: വയനാട് നൃത്തകലാ ക്ഷേത്രത്തിെൻറ ആഭിമുഖ്യത്തിൽ വിജയദശമി നാളിൽ നൃത്താരംഭത്തിന് തുടക്കം കുറിച്ചു. കേരള കലാമണ്ഡലം ഉഷ രാജേന്ദ്ര പ്രസാദിെൻറ ഭാരതനാട്യ നർത്തകിയായ ശ്രേയ ദേവദാസിെൻറയും ശിക്ഷണത്തിലാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ പനമരം, മാനന്തവാടി, ബത്തേരി, മീനങ്ങാടി, കേണിച്ചിറ എന്നിവടങ്ങളിലും പരിശീലനം നൽകുന്നുണ്ട്. SATWDL21 വയനാട് നൃത്തകലാക്ഷേത്രത്തിലെ നൃത്താരംഭം SATWDL15 tirunelli തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ടി.പി. ഗണേഷ് ഭട്ട് കുട്ടികളെ എഴുത്തിനിരുത്തുന്നു SATWDL12 chundel ചുണ്ടേൽ ശ്രീദേവി ക്ഷേത്രത്തിൽ എസ്.കെ.എം.ജെ.എച്ച്.എസ് റിട്ട. അധ്യാപകൻ എൻ.ടി. കുഞ്ഞികൃഷ്ണൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു SATWDL13 valliyoorkave വള്ളിയൂർക്കാവിൽ മേൽശാന്തി വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ആദ്യക്ഷരം കുറിച്ച് നൽകുന്നു SATWDL14 purakadi മീനങ്ങാടി പുറക്കാടി പൂമാല പരദേവതക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിക്കുന്ന കുരുന്ന് SATWDL16 amrutha ashramam മാനന്തവാടി അമൃതാനന്ദമയി മഠത്തിൽ ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ എഴുത്തിനിരുത്തുന്നു SATWDL17 Kasyaba Ashramam കൽപറ്റ കാശ്യപാശ്രമത്തിൽ ഹരിദാസൻ പേരാമ്പ്ര എഴുത്തിനിരുത്തുന്നു SATWDL18 puliyarmala പുളിയാർമല കരടി മണ്ണ് ഭദ്രകാളി ദുർഗദേവി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീനി നമ്പൂതിരി ആദ്യക്ഷരം കുറിക്കുന്നു SATWDL19 mariyaman kpt കൽപറ്റ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ടീച്ചർമാരായ കെ. ശോഭന, പി. സുധ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നു SATWDL20 വിജയദശമി ദിനത്തിൽ തിരുനെല്ലി ക്ഷേത്രത്തിലെത്തിയ നടി കെ.ആർ. വിജയ *ALL PHOTOS PACKAGE..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story