Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:12 AM IST Updated On
date_range 1 Oct 2017 11:12 AM ISTwപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൽപറ്റ വൈൻഡ് വാലി ഓഡിറ്റോറിയം: അന്താരാഷ്ട്ര കാപ്പിദിനാചരണം -10.00 മാനന്തവാടി സോളിഡാരിറ്റി സെൻറർ: ജൂനിയർ ചേംബർ മാനന്തവാടിയും പോച്ചപ്പൻ ചാരിറ്റബ്ൾ ട്രസ്റ്റും ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മംഗലാപുരവും സംയുക്തമായി നടത്തുന്ന സൗജന്യ മുഖവൈകല്യ നിവാരണ ക്യാമ്പ് -9.00 സുൽത്താൻ ബത്തേരി ഡയറ്റ് സെൻറർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സർഗോത്സവത്തിെൻറ ജില്ലതല മത്സരമായ അക്ഷരോത്സവം -9.00 സുൽത്താൻ ബത്തേരി ചുങ്കം ലൂതറൻ ചർച്ച് ഹാൾ: വയോജന വാരാഘോഷം ജില്ലതല ഉദ്ഘാടനം -10.00 സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയം: പൊന്തിഫിക്കൽ കുർബാന -കോഴിക്കോട് രൂപത അധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യ കാർമികത്വം -8.30 സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ഡോ. വർഗീസ് ചക്കാലക്കൽ -10.30 കർഷക ഉപവാസ സമരം നാളെ കൽപറ്റ: വയനാട് കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ 'വയനാട് മരിക്കരുത് നമുക്കും ജീവിക്കണം' എന്ന മുദ്രാവാക്യവുമായി കർഷകർ തിങ്കളാഴ്ച രാവിലെ 9.30 മുതൽ കൽപറ്റ മുനിസിപ്പൽ പരിസരത്ത് ഉപവാസമനുഷ്ഠിക്കും. രൂക്ഷമായ വന്യമൃഗശല്യം തടയുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഇറക്കുമതി നിയന്ത്രിക്കുക, ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവെക്കുക, ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം. സമരം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജപ്തിനടപടികളിൽനിന്ന് ബാങ്കുകൾ പിന്മാറണം -കേരള കോൺഗ്രസ്-എം സുൽത്താൻ ബത്തേരി: ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് കേരള കോൺഗ്രസ്-എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക തകർച്ചയിലും പ്രതിസന്ധിയിലുമാണ്. കാർഷിക മേഖലയിൽ തിരിച്ചടി നേരിടുമ്പോൾ ജില്ലയിൽ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ നാലിന് രണ്ടുമണിക്ക് ബത്തേരി ലയൺസ് ഹാളിൽ ചേരും. ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, ടി.എസ്. ജോർജ്, വി. ജോൺ ജോർജ്, രാജൻ പൂതാടി, കെ.വി. സണ്ണി, പി. അബ്ദുൽ സലാം, സെബാസ്റ്റ്യൻ ചാമക്കാല, ജോസഫ് കളപ്പുര, ഡെന്നി ആര്യപ്പള്ളി, എ.വി. മത്തായി, കെ.വി. മാത്യു, ടി.എൽ. സാബു, ഷിജോയ്, ടിജി ചെറുതോട്ടിൽ, ജോസഫ് മാണിശേരി, പി.ടി. മത്തായി, കെ.കെ. ബേബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story