Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:12 AM IST Updated On
date_range 1 Oct 2017 11:12 AM ISTപ്രതിഷേധ ചത്വരം
text_fieldsbookmark_border
പാലേരി: വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യവിരുദ്ധ കാമ്പയിെൻറ ഭാഗമായി പാലേരിയിൽ സംഘടിപ്പിക്കും. തിങ്കളാഴ്ച ഗാന്ധിജയന്തി ദിനത്തിൽ വൈകീട്ട് 4.30ന് പി.സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. കോഴിേക്കാട്-ബാലുശ്ശേരി റൂട്ടിൽ ഭീതിപടർത്തി വാഹനങ്ങളുടെ മത്സരയോട്ടം പതിവാകുന്നു നന്മണ്ട: ജില്ല മേജർ റോഡായ കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ അപകടം ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ മത്സരയോട്ടം തുടരുന്നു. ഇരുചക്രവാഹനങ്ങൾ തൊട്ട് ബസുകൾ വരെ മത്സരിച്ചോടുന്ന റൂട്ടിൽ വാഹനങ്ങളുടെ വേഗം പരിശോധിക്കാനുള്ള നടപടികൾ നിലവിലില്ല. നേരത്തേ കാക്കൂർ പൊലീസ് സ്റ്റേഷനിൽ പഞ്ചിങ് സംവിധാനം ഉണ്ടായിരുന്നു. ജപ്പാൻ പൈപ്പിനുവേണ്ടി റോഡ് വെട്ടിമുറിച്ച് ശോച്യാവസ്ഥയിലായപ്പോൾ നഗരത്തിൽ ഒാടിയെത്താൻ അനുവദിച്ച സമയം തികയില്ലെന്ന ബസ് ഉടമകളുടെയും തൊഴിലാളികളുടെയും അഭ്യർഥന മാനിച്ചാണ് കാക്കൂർ സ്റ്റേഷനിലെ പഞ്ചിങ് സമ്പ്രദായം നിർത്തലാക്കിയത്. വളവും തിരിവും അപകടസാധ്യത ഏറെയുമുള്ള റോഡിലാണ് വാഹനങ്ങളുടെ മിന്നൽ വേഗം. അങ്ങാടികളായ നന്മണ്ട 13, കാക്കൂർ, ചേളന്നൂർ 8/2 എന്നിവിടങ്ങളിലെത്തുേമ്പാഴും 30 കി.മീ. വേഗം എന്ന നിയമം പോലും ലംഘിക്കുന്നുവെന്നു മാത്രമല്ല, ഡോറിനടിച്ച് ആരവമുയർത്തി ഭയാനകവും ഭീതിജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ബസുകൾ. ഇക്കഴിഞ്ഞ ദിവസം ചേളന്നൂർ 8/2ൽ ഇറങ്ങേണ്ട യാത്രക്കാരിയെ എസ്.എൻ കോളജിൽ ഇറക്കിവിട്ടതിനെച്ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്തർക്കത്തിന് കാരണമായി. നിർത്താതെപോയ സ്വകാര്യ ബസിെൻറ പിറകിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ മറ്റൊരു ബസ് പിന്തുടർന്നതോടെയാണ് യാത്രക്കാരിക്ക് മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിനടക്കേണ്ട അവസ്ഥ വന്നത്. നഗരത്തിൽനിന്ന് വരുന്ന ബസുകൾ മാത്രമല്ല നഗരത്തിലേക്ക് പോകുന്ന ബസുകളും സ്റ്റോപ് മാറ്റി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പതിവാണ്. രാത്രിയായാൽ കാക്കൂർ സ്റ്റേഷനു മുന്നിൽ പോലും ബസ് നിർത്താതെ പോകുന്നുണ്ട്. വെള്ളിയാഴ്ച നന്മണ്ട 13ൽ നാഗത്തിങ്കൽതാഴത്ത് ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. നന്മണ്ട 14/4, നന്മണ്ട 14, നന്മണ്ട 13, കാക്കൂർ ഇയ്യക്കുഴി വളവ്, പഴയ എക്സൈസ് ഒാഫിസിന് സമീപം എന്നിവിടങ്ങളിൽ പലകാലങ്ങളായി നടന്ന അപകടത്തിൽ ജീവഹാനി സംഭവിച്ചവരും അംഗവൈകല്യം സംഭവിച്ചവരും ഏറെയാണ്. ഒേട്ടറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പാതയിലാണ് നരഹത്യ വരുത്തുംവിധം വാഹനങ്ങളുടെ മത്സരയോട്ടം. ഇത് നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മധുരിക്കും ആദ്യക്ഷരങ്ങൾ കുറിച്ച് കുരുന്നുകൾ ബാലുശ്ശേരി: മധുരിക്കും അറിവിെൻറ ആദ്യക്ഷരം കുറിക്കാൻ ക്ഷേത്രങ്ങളിൽ കുട്ടികളുടെ തിരക്ക്. വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കാനായി ബാലുശ്ശേരിയിലെ ചിറക്കൽ ചാമുണ്ഡേശ്വരി ക്ഷേത്രം, ചാല ശ്രീ ഭഗവതി ക്ഷേത്രം, പൊന്നരംതെരു വെട്ടിക്കേറിപറമ്പ് ക്ഷേത്രം, വേട്ടാളി ബസാർ ദുർഗാദേവി ക്ഷേത്രം, കോട്ട വേട്ടക്കൊരു മകൻ ക്ഷേത്രം എന്നിവിടങ്ങളിൽ നിരവധി കുട്ടികളാണ് ഹരിശ്രീ കുറിച്ചത്. ബാലുശ്ശേരി ചാല ഭഗവതി ക്ഷേത്രത്തിൽ സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ആദ്യക്ഷരം കുറിച്ചുകൊടുത്തു. ചിറക്കൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഗോപി നമ്പൂതിരിയും പൊന്നരംതെരു വെട്ടിക്കേറിപറമ്പ് ക്ഷേത്രത്തിൽ വിനോദ് നമ്പൂതിരിയും ആദ്യക്ഷരം കുറിച്ചു. കണ്ണേങ്കാട് പഴശ്ശിരാജ യൂനിവേഴ്സൽ പബ്ലിക് സ്കൂളിൽ നടന്ന വിദ്യാരംഭ പരിപാടിയിൽ ജില്ല ജഡ്ജി വിജയകുമാർ, കോഴിക്കോട് ഡിവൈ.എസ്.പി സജീവൻ, പത്രപ്രവർത്തകൻ എ. സജീവൻ, ഡോ. കുര്യാക്കോസ്, ഡോ. പിയൂഷ് നമ്പൂതിരിപ്പാട് എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story