Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 11:15 AM IST Updated On
date_range 30 Nov 2017 11:15 AM ISTഎച്ച്.ഐ.വി ബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നു
text_fieldsbookmark_border
15വർഷത്തിനിടെ 283 പേർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുള്ളത് കൽപറ്റ: കഴിഞ്ഞ15 വർഷത്തെ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ഏറ്റവും കുറവ് എച്ച്.ഐ.വി അണുബാധിതരുള്ളത് വയനാട്ടിലാണെന്നും ജില്ലയിൽ വർഷംതോറും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ. 1,29,352 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽനിന്നാണ് ഇത്രയുംപേർക്ക് അണുബാധയുള്ളതായി കണ്ടെത്തിയത്. 2005 മുതൽ 2017 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ഒാരോ വർഷവും രോഗികളുടെ എണ്ണം കുറയുന്ന സൂചനയാണ് കേരളത്തിലുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലാണ് ഏറ്റവും കുറവ് രോഗബാധിതരുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 5836 പേർ. എെൻറ ആരോഗ്യം എെൻറ അവകാശം എന്ന സന്ദേശത്തോടെയാണ് ഈ വർഷം ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. സംസ്ഥാനത്ത് 2005-ൽ 2627 എച്ച്.ഐ.വി കേസാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം അത് 1071 ആയി കുറഞ്ഞു. 2020 ആകുമ്പോഴേക്കും അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്കുള്ള അണുബാധ തടയുകയാണ് ലക്ഷ്യം. 15 വർഷത്തിനുള്ളിൽ ജില്ലയിൽ രണ്ട് ഗർഭിണികൾക്കാണ് എച്ച്.ഐ.വി അണുബാധ റിപ്പോർട്ട് ചെയ്തത്. മാറുന്ന ജീവിതസാഹചര്യങ്ങളിൽ എച്ച്.ഐ.വി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തം സ്വീകരിക്കൽ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്.ഐ.വി. പിടിപെടുന്നത്. മുൻകരുതലുകൾ സ്വീകരിച്ചാൽ വൈറസുകളുടെ വ്യാപനം പൂർണമായും തടയാൻ സാധിക്കും. ആൻറി റിട്രോവൈറൽ ട്രീറ്റ്മെൻറ് വഴി എച്ച്.ഐ.വി അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണജീവിതം വീണ്ടെടുക്കാൻ കഴിയും. ജില്ലയിൽ മാനന്തവാടി, ജില്ലആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി, മീനങ്ങാടി സി.എച്ച്.സി എന്നിവിടങ്ങളിൽ എച്ച്.ഐ.വി ബാധിതർക്ക് പരിശോധനകേന്ദ്രങ്ങളുണ്ട്. ജില്ലയിലെ ഐ.സി.ടി.സി, എഫ്.ഐ.സി.ടി സെൻററുകൾ വഴിയാണ് എച്ച്.ഐ.വി പരിശോധന നടത്തുന്നത്. ഇൻറേഗ്രറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെൻററുകൾ (ഐ.സി.ടി.സി) വഴി സൗജന്യമായാണ് പരിശോധന നടത്തുന്നത്. എച്ച്.ഐ.വി പരിശോധന കൂടാതെ കൗൺസലിങ്ങും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. എയ്ഡ്സ് ദിനാചരണം: ജില്ലതല ഉദ്ഘാടനം നാളെ കൽപറ്റ: എയ്ഡ്സ് ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയ്ഡ്സ് ബോധവത്കരണറാലി രാവിലെ ഒമ്പതുമണിക്ക് കൽപറ്റ മുനിസിപ്പൽ ഓഫിസ് പരിസരത്ത് മുനിസിപ്പൽ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിക്കും. ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തും. കൽപറ്റ എ.എസ്.പി ചൈത്ര തെരേസ ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജിതേഷ് വിഷയാവതരണം നടത്തും. മുനിസിപ്പൽ വൈസ്ചെയർമാൻ പി.പി. ആലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.പി. ഹമീദ്, ബിന്ദുജോസ്, കെ. അജിത, ടി.ജെ. ഐസക്, സനിത ജഗദീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സന്തോഷ് എന്നിവർ സംസാരിക്കും. പദ്ധതിയുടെ നോഡൽ ഓഫിസർ ഡോ.പി. ജയേഷ്, ജില്ല അർബൺ ആർ.സി.എച്ച് ഓഫിസർ ഡോ.കെ.എസ്. അജയൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ കെ. ഇബ്രാഹിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ----------------------------------------------------------------------------------------------------------- സർഫാസി നിയമം; ജപ്തിനടപടികൾക്കെതിരെ ശക്തമായ സമരം കൽപറ്റ: സർഫാസി എന്ന കരിനിയമമുപയോഗിച്ച് ജില്ലയിലെ കർഷകർക്കെതിെര ജപ്തി നടപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നടപടി ചെറുത്തുതോൽപ്പിക്കാൻ കർഷകർ മുന്നോട്ടുവരണമെന്ന് കർഷകസംരക്ഷണസമിതി ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. വരൾച്ചയും കാർഷികപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും അനുഭവിക്കുന്ന ജില്ലയിലെ കർഷകർക്കെതിെരയാണ് ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്നത്. സാമാന്യനീതി പോലും നൽകാതെയാണ് കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതെന്നും ഇതിനെതിെര ശകതമായ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർഫാസി നിയമം ഉപേക്ഷിക്കുക, നിയമം നടപ്പാക്കുന്നതിൽ നിന്ന് ജില്ലയിലെ ധനകാര്യസ്ഥാപനങ്ങളെ തടയുക, ജില്ലയെ ദുരിതബാധിതമായി പ്രഖ്യാപിക്കുക, കടങ്ങളുടെ പലിശ എഴുതി ത്തള്ളുക, മൂന്ന് വർഷത്തേക്ക് ജില്ലക്ക് െമാറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ജില്ല സഹകരണബാങ്കിെൻറ ഹെഡ് ഓഫിസിന് മുന്നിൽ കർഷക സംരക്ഷണസമിതി ജില്ലഭാരവാഹികൾ ഉപവാസസമരം നടത്തും. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തും. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി നാണു തിരുവള്ളൂർ, എൻ.സി.പി ജില്ല പ്രസിഡൻറ് എം.പി. അനിൽ തുടങ്ങിയവർ സംസാരിക്കും. ഇതേ ആവശ്യങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കും ജില്ലയിലെ എം.എൽ.എമാർക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലകലക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നിയമത്തിെൻറ കെണിയിലകപ്പെട്ട കർഷകരുടെ യോഗം ഡിസംബർ രണ്ടാം വാരം കൽപറ്റയിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കർഷകസംരക്ഷണസമിതി ജില്ലചെയർമാൻ കെ. കുഞ്ഞിക്കണ്ണൻ, ജനറൽ സെക്രട്ടറി കെ.കെ. രാജൻ, എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സി.എം. ശിവരാമൻ, തെക്കേടത്ത് മുഹമ്മദ്, ജില്ല ഭാരവാഹികളായ കെ.കെ. കൃഷ്ണൻ കുട്ടി, ജോണി കൈതമറ്റം, മുഹമ്മദ് ആലി കൽപറ്റ എന്നിവർ പങ്കെടുത്തു. ------------------------------------------------ WEDWDL12 jesbin,WEDWDL13 jaise സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പ്രവൃത്തിപരിചയവിഭാഗത്തില്‍ കയര്‍ ഡോര്‍മാറ്റ് നിര്‍മാണത്തില്‍ യു.പി വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ജെസ്ബിന്‍ സിനോജും എച്ച്.എസ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ജെയ്‌സ് സിനോജും (ഇരുവരും നടവയല്‍ സെൻറ് തോമസ് എച്ച്.എസ്) ------------------------------------------------ WEDWDL9 വയനാട് ജില്ല സബ് ജൂനിയർ ബാൾ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വെള്ളമുണ്ട എ.യു.പി സ്കൂൾ ടീം അധ്യാപകർക്കൊപ്പം ------------------------------------------------ WEDWDL11 fathima ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തിൽ അഭിനയത്തിൽ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളിലെ ഫാത്തിമ കടവൻ ------------------------------------------------ WEDWDL14 vilbin, WEDWDL15 devatheertha സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ വിൽബിൻ ഇമാനുവൽ, ഹൈസ്കൂൾ വിഭാഗം ഒായിൽ പെയിൻറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവതീർഥ ബിജു (ഇൻഫൻറ് ജീസസ് സ്കൂൾ, കേണിച്ചിറ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story