Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 11:11 AM IST Updated On
date_range 21 Sept 2025 10:52 AM ISTകോതിയിലെ അറവുശാലക്കെതിരെ പ്രതിഷേധം ശക്തം
text_fieldsbookmark_border
കോഴിക്കോട്: ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നൈനാംവളപ്പ് കോതിയിൽ ആധുനിക അറവുശാല നിർമാണവുമായി മുന്നോട്ട് പോകാനുള്ള നഗരസഭ കൗൺസിൽ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് പരപ്പിൽ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ കൗൺസിലർ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. എം.പി.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. അബ്ദുറഹിമാൻ, എസ്.കെ. അബൂബക്കർ, വി. റാസിക്ക്, എ.ടി. അബ്ദുല്ലക്കോയ, പി.പി. ഉമർകോയ, പി.പി. സുൽഫിക്കർ, പ്രദീപ് നടേലം എന്നിവർ സംസാരിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. നിരവധി വീടുകളും അംഗൻവാടികളും ശ്മശാനങ്ങളും പ്രവർത്തിക്കുന്ന ഇവിടത്തെ സാഹചര്യം കണക്കിലെടുക്കാതെ അറവുശാലയും അറവുമാലിന്യ സംസ്കരണ പ്ലാൻറും നിർമിക്കാനുള്ള പദ്ധതിയുമായി കോർപറേഷൻ മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നഗരത്തിെൻറ ആവശ്യത്തിനനുസരിച്ച് അറവുശാലയും പ്ലാൻറും നിർമിക്കാൻ ഈ സ്ഥലം പര്യാപ്തമല്ലെന്ന് വെറ്ററിനറി സർവകലാശാലതന്നെ ചൂണ്ടിക്കാട്ടിയതാണ്. എൽ.ഡി.എഫ്, ബി.ജെ.പി അടക്കമുള്ള എല്ലാ കക്ഷികളും ഇവിടെ അറവുശാലക്ക് പകരം മിനിസ്റ്റേഡിയം നിർമിക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലടക്കം വാഗ്ദാനം ചെയ്തത്. പ്രക്ഷോഭത്തിലേക്ക് തള്ളിവിടാതെ അറവുശാല ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.വി. സുബൈർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാൻ, എൻ.വി. അബ്ദു, എസ്.വി. നസറുദ്ദീൻ, ശഫീഖ്, കെ.ടി. ഇഖ്ബാൽ, ബിച്ചുമോൻ, കാസിം, ഇർഷാദ്. എൻ.വി., എസ്.വി. കബീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
