Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 11:11 AM IST Updated On
date_range 29 Nov 2017 11:11 AM ISTകേന്ദ്രത്തിലുള്ളത് ഭരണഘടനയെ മാനിക്കാത്ത സർക്കാർ ^ഡോ. സന്ദീപ് പാണ്ഡെ
text_fieldsbookmark_border
കേന്ദ്രത്തിലുള്ളത് ഭരണഘടനയെ മാനിക്കാത്ത സർക്കാർ -ഡോ. സന്ദീപ് പാണ്ഡെ വടകര: കേന്ദ്രത്തിൽ ഭരണം നടത്തുന്നത് ഭരണഘടനയെ മാനിക്കാത്ത സർക്കാറാണെന്നും ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും അപകടത്തിലാണെന്നും സോഷ്യലിസ്റ്റ് ചിന്തകനും മഗ്സാസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ. വടകരയിൽ ലോഹ്യ വിചാരവേദി സംഘടിപ്പിച്ച പുസ്തക പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോഹ്യയെ അറിയുക' എന്ന പുസ്തകം പി. ബാലന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ഡോ. ശ്രീകുമാർ, വിജയരാഘവൻ ചേലിയ എന്നിവർ ചേർന്നാണ് പുസ്തകരചന നടത്തിയത്. എം.കെ. േപ്രംനാഥ് അധ്യക്ഷത വഹിച്ചു. പി. ബാലൻ, ഇ.കെ. ശ്രീനിവാസൻ, പി. രമേഷ്ബാബു, സനീഷ് പനങ്ങാട്, കെ. റൂബി, കെ. സുനിൽകുമാർ, പി.കെ. രാജൻ എന്നിവർ സംസാരിച്ചു. ........പടം. 01- ലോഹ്യയെ അറിയുക എന്ന പുസ്തകം പി. ബാലന് നൽകി ഡോ. സന്ദീപ് പാെണ്ഡ പ്രകാശനം ചെയ്യുന്നു സൃഷ്ടികൾ ക്ഷണിക്കുന്നു മണിയൂർ: ഡയമണ്ട് പ്രസിദ്ധീകരണമായ 'രഥ്യ' ൈത്രമാസിക 'ഡയമണ്ട് ഫെസ്റ്റിെൻറ' ഭാഗമായി ഹൈസ്കൂൾ തലംവരെയുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും രചനാമത്സരം നടത്തുന്നു. കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരം. വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികൾ അയക്കണം. രചനകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിലാസം: ചീഫ് എഡിറ്റർ, രഥ്യ ൈത്രമാസിക, ഡയമണ്ട് മണിയൂർ, മണിയൂർ പി.ഒ, പയ്യോളി അങ്ങാടി വഴി, 673 523, ഫോൺ: 9496236470. 'നഗരസഭ പിന്മാറണം' വടകര: നഗരസഭയിലെ ജനസാന്ദ്രത കൂടിയ പത്താം വാർഡിലെ കാവിൽ റോഡ് ചീരാംവീട് പീടികയുടെ മുൻവശത്തുനിന്ന് വില്യാപ്പള്ളി റോഡിലേക്ക് പുതിയ റോഡ് നിർമിക്കാനുള്ള നീക്കത്തിൽനിന്ന് നഗരസഭ പിന്മാറണമെന്ന് 10ാം വാർഡ് കർമസമിതിയും ആശുപത്രി ഏരിയ െറസിഡൻറ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. യോഗത്തിൽ കർമസമിതി ചെയർമാൻ പി. നാരായണൻ അധ്യക്ഷത വഹിച്ചു. ആശുപത്രി ഏരിയ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.കെ.സി. അഫ്സൽ, സെക്രട്ടറി റഫീഖ് പറമ്പത്ത്, ടി.പി. മൊയ്തു, വി.പി. രാജേന്ദ്രൻ, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story