Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂക്കോട് വെറ്ററിനറി...

പൂക്കോട് വെറ്ററിനറി കോളജ്​ വിദ്യാർഥികളുടെ സമരം 13ാം ദിവസത്തി​േലക്ക്

text_fields
bookmark_border
- ഡിസംബർ ഒന്നിന് നടക്കുന്ന യോഗത്തിൽ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ വിദ്യാർഥികൾ പൂക്കോട്: ഫീസിനത്തിൽ അധികമായി വാങ്ങിയ തുക തിരിച്ചു നൽകണമെന്നും കോളജിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിലെ ബി.എസ്സി പൗൾട്രി സയൻസ് വിദ്യാർഥികൾ നടത്തുന്ന സമരം 13ാം ദിവസത്തിേലക്ക്. മൂന്ന് ബാച്ചുകളിലെ 58ഓളം വിദ്യാർഥികളാണ് ഇപ്പോൾ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ എം.എൽ.എ, രജിസ്ട്രാർ, ഡീൻ തുടങ്ങിയവർ പെങ്കടുക്കുന്ന േബാർഡ് ഒാഫ് മാനേജ്മ​െൻറ് യോഗത്തിൽ തങ്ങൾക്കനുകൂല തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സമരം ശക്തമായി തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ഇവരെക്കൂടാതെ ഇതേ കോഴ്സുള്ള പാലക്കാട് തിരുവിഴാംകുന്നിലെ സി.എ.എസ്.എം കോളജിലെ നാല് ബാച്ചുകളിലുള്ള 135 ഓളം വിദ്യാർഥികളും രാപ്പകൽ സമരത്തിലാണ്. തിരുവിഴാംകുന്നിൽ 2014ലും, പൂക്കോട്ട് 2015ലുമാണ് ബി.എസ്സി പൗൾട്രി സയൻസ് കോഴ്സ് ആരംഭിച്ചത്. 30,000 രൂപയായിരുന്നു ഈ കോഴ്സി​െൻറ ഫീസ്. പിന്നീട്, സർക്കാർ ഇടപെട്ട് 10,000 രൂപയാക്കി കുറച്ചു. വിദ്യാർഥികളിൽനിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് യൂനിവേഴ്സിറ്റി ഉറപ്പുനൽകിയിരുന്നു. എന്നാൽ, നാളിതുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാലാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. തുക തിരികെ നൽകിയാൽ യൂനിവേഴ്സിറ്റി നഷ്ടത്തിലാകുമെന്നാണ് ഇപ്പോൾ അധികാരികൾ പറയുന്നത്. ഭീമമായ ഫീസ് നൽകി പഠിക്കുകയാെണങ്കിലും അതി​െൻറതായ അടിസ്ഥാന സൗകര്യങ്ങൾ യൂനിവേഴ്സിറ്റിയിൽനിന്ന് ലഭിക്കുന്നിെല്ലന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു. പ്രാക്ടിക്കൽ ക്ലാസുകളാണ് കൂടുതൽ വേണ്ടെതങ്കിലും ലാബ് സൗകര്യങ്ങളില്ലാത്തതിനാൽ തിയറി ക്ലാസുകളാണ് കൂടുതൽ എടുക്കുന്നത്. മൂന്ന് ബാച്ചുകളുണ്ടെങ്കിലും ഒരു ക്ലാസ് മുറി പോലും ഇല്ലാത്ത അവസ്ഥയാണ്. കന്നുകാലി ഷെഡിനടുത്ത സ്റ്റോർ റൂമിലാണ് 25ഓളം വിദ്യാർഥികൾ ഇരിക്കുന്നത്. മഴക്കാലത്ത് പുറകിലെ ഷട്ടറിൽനിന്നും വെള്ളം അടിച്ചുകയറുകയാണ്. ഇത് പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. മൂന്ന് ബാച്ചുകളുണ്ടെങ്കിലും വേണ്ടത്ര അധ്യാപകരുമില്ല. രണ്ടുവർഷമായി ഈ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് സിലബസിൽ പറയുന്ന ഫാം വിസിറ്റുകൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോൾ ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തുടർപഠന സാധ്യതകളും നിലവിലില്ല. ഈ സാഹചര്യത്തിൽ ഇനിയുമൊരു ബാച്ചുകൂടി വേണ്ടെന്ന് മുൻവർഷ വിദ്യർഥികൾ ആവശ്യപ്പെെട്ടങ്കിലും യൂനിവേഴ്സിറ്റി നിരസിക്കുകയാണ് ചെയ്യുന്നത്. ഈ കോഴ്സിനുശേഷം എന്ത് എന്ന ചോദ്യചിഹ്നമാണ് വിദ്യാർഥികൾക്കു മുന്നിൽ അവശേഷിക്കുന്നത്. MUST .... വനംവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം ഒരാൾകൂടി അറസ്റ്റിൽ മാനന്തവാടി: വനംവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പേര്യ ഊരാച്ചേരി ഉസ്മാനാണ് (50) അറസ്റ്റിലായത്. കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടം ആമ്പിലാട് മുല്ലപ്പള്ളി സനൂപ്, മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി പടിഞ്ഞാറയിൽ ഹരീഷ് എന്നിവർ മുമ്പ് അറസ്റ്റിലായിരുന്നു. മറ്റ് പ്രതികളായ കണ്ണൂർ പിണറായി സ്വദേശി കുട്ടൻ, സൗത്ത് വയനാട് വനം ഡിവിഷ​െൻറ കീഴിൽ കൽപറ്റയിൽ ജോലിചെയ്യുന്ന ബത്തേരി സ്വദേശി സുരേന്ദ്രൻ എന്നിവരെക്കൂടി ഇനിയും പിടികൂടാനുണ്ട്. സംഭവത്തിൽ ഭരണകക്ഷിയിൽപ്പെട്ട ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നോർത്ത് വയനാട് ഡി.എഫ്.ഒയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി നിരവധിപേരിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. വനംവകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടത്. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസി​െൻറ പരിധിയിലെ വിവിധ ഓഫിസുകളിലും മറ്റും വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളെ സമീപിക്കുകയായിരുന്നു. കൂടിക്കാഴ്ചക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടും ജോലിക്ക് നിയമനം നൽകുന്നതായി കാണിച്ചും നോർത്ത് വയനാട് ഡി.എഫ്.ഒയുടെ ഒപ്പുപതിച്ച് തപാൽവഴി കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിനായി ഒരാളിൽനിന്നും 50,000 രൂപവീതം ഇവർ കൈപ്പറ്റുകയും ചെയ്തു. ജോലിയും നൽകിയ പണവും തിരികെ ലഭിക്കാത്തതിനെതുടർന്ന് മാനന്തവാടി സ്വദേശികൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. TUEWDL26 Usman അറസ്റ്റിലായ ഉസ്മാൻ സംസ്ഥാന ശാസ്ത്രമേള വിജയികൾക്ക് സ്വീകരണം പുൽപള്ളി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വിജയികളായ കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നന്ദന ഉണ്ണിത്താൻ, അഞ്ജന മരിയ ജോമി, ടി.കെ. ബേസിൽ എന്നിവർക്ക് പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പി.ടി.എ പ്രസിഡൻറ് ഷാജി പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ആർ. ജയരാജ് ഉപഹാരസമർപ്പണം നടത്തി. ഹെഡ്മിസ്ട്രസ് കെ. റാണി വർഗീസ്, മദർ പി.ടി.എ പ്രസിഡൻറ് അനീഷ ദേവി, പി.ബി. ഹരിദാസ്, പി.ആർ. തൃദീപ്കുമാർ, വി.കെ. സായൂജ്, അശ്വിൻ കിഷോർ, കെ. സാലി, സിത്താര ജോസഫ് എന്നിവർ സംസാരിച്ചു. TUEWDL27 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വിജയികളായ ജയശ്രീ സ്കൂൾ വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ കെ.ആർ. ജയരാജ് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story