Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: വയോധികനെ അറസ്​റ്റു ചെയ്​തു

text_fields
bookmark_border
കക്കോടി: ഹൈസ്കൂൾ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ അറസ്റ്റു ചെയ്തു. പറമ്പിൽ ബസാർ ചെറുവയത്തിപറമ്പ് ഷെറീന മൻസിലിൽ മൊയ്തീൻകോയ(70)യെയാണ് ചേവായൂർ സി.െഎ കെ.കെ. ബിജുവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടു വിദ്യാർഥികളെ രണ്ടു തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും രണ്ടുതവണ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. ടി.വി കാണാൻ വീട്ടീലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതത്രെ. ഇയാൾ കുട്ടിക്ക് പണം നൽകാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൊയ്തീനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചത് പുറത്തായത്. ഇയാൾക്കെതിരെ മുമ്പും ആരോപണം ഉയർന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ എസ്.െഎമാരായ ഇ.കെ. ഷിജു, എ. മുരളീധരൻ, എൻ. ദിജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story