Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിത ആൽക്കഹോൾ അടങ്ങിയ ...

അമിത ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നുകൾ പിടികൂടി

text_fields
bookmark_border
കോഴിക്കോട്: അനുവദനീയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നുകൾ പിടികൂടി. ഡ്രഗ്സ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ കണ്ടെത്തിയത്. ചൊവ്വാഴ്ച കോർപറേഷൻ സ്റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് അടങ്ങിയിരിക്കുന്നെതന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കേഹാൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുെവന്ന് രഹസ്യ വിവരം കിട്ടിയതി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കി​െൻറ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നംു അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story