Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 11:08 AM IST Updated On
date_range 29 Nov 2017 11:08 AM ISTരഹസ്യമായി പ്രവർത്തിച്ച സമാന്തര ടെലിേഫാൺ എക്സ്േചഞ്ചുകൾ കണ്ടെത്തി
text_fieldsbookmark_border
സ്വന്തം ലേഖകൻ കോഴിക്കോട്: നഗരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച രണ്ടു സമാന്തര ടെലിേഫാൺ എക്സ്േചഞ്ചുകൾ കണ്ടെത്തി. ടെലികോം എൻഫോഴ്സ്മെൻറ് ടൗൺ പൊലീസിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അനധികൃത ടെലിഫോൺ എക്സ്േചഞ്ചുകൾ കണ്ടെത്തിയത്. ആനിഹാൾ റോഡിലെ പി.ബി.എം ബിൽഡിങ്ങിെൻറ രണ്ടാം നിലയിെല മുറിയിലും സൗത്ത് ബീച്ചിലെ പഴയ പാസ്പോർട്ട് ഒാഫിസിനടുത്തുള്ള കെട്ടിടത്തിെൻറ ഒന്നാം നിലയിലെ മുറിയിലുമാണ് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചത്. വിദേശ രാജ്യങ്ങളിൽനിന്നുള്ളതടക്കം കോളുകൾ നേരിട്ട് സ്വീകരിക്കാനും അവിടങ്ങളിലേക്ക് നേരിട്ട് വിളിക്കാനും കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കിയിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ നൂറിലേറെ സിം കാർഡുകൾ, ബ്രോഡ് ബാൻഡ് കണക്ഷൻ, സിം ബോക്സ്, ഇൻവെർട്ടർ, കമ്പ്യൂട്ടർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മുറികളും പൂട്ടിയിട്ട നിലയിലായിരുന്നു. ഷറഫുദ്ദീൻ, അഫ്സൽ, ബിനു എന്നിവരാണ് ഇൗ മുറികൾ കെട്ടിട ഉടമയിൽ നിന്ന് വാടകക്കെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിം േബാക്സ് വഴിയാണ് വിദേശ േകാളുകളടക്കം സർക്കാർ ഏജൻസികൾ അറിയാതെ സ്വീകരിച്ചത് എന്നാണ് സൂചനയെന്ന് ടെലികോം എൻഫോഴ്സ്മെൻറ് റിസോഴ്സസ് ആൻഡ് േമാണിറ്ററിങ് സെൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി. സുനിത 'മാധ്യമ'ത്തോട് പറഞ്ഞു. ആറുമാസത്തോളമായി കേന്ദ്രം പ്രവർത്തിക്കുന്നതായാണ് സൂചന. കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് വരുമാന നഷ്ടമുണ്ടാകുന്നതിനൊപ്പം രാജ്യത്തിന് സുരക്ഷ ഭീഷണികൂടി ഉയർത്തുന്നതാണ് ഇത്തരം കേന്ദ്രങ്ങൾ. നേരത്തേ എറണാകുളത്തെ രണ്ടു സ്ഥലങ്ങളിലും പാലക്കാട് നെന്മാറയിലും ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഇത്തരത്തിൽ പ്രവർത്തിച്ച കേന്ദ്രത്തിെനതിരെയും നിയമ നടപടി കൈക്കൊണ്ടിരുന്നു. സർക്കാറിെൻറ തന്നെ വിവിധ സംവിധാനങ്ങളിലൂടെയുള്ള പരിശോധന വഴിയാണ് കേന്ദ്രത്തെക്കുറിച്ച് സൂചന ലഭിച്ചെതന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ടെലികോം എൻഫോഴ്സ്മെൻറിലെ ഹരിഗോവിന്ദൻ, ടൗൺ സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.െഎ ശംഭുനാഥ്, എസ്.െഎ മുരളീധരൻ, അഡീഷനൽ എസ്.െഎ അലി, സീനിയർ സിവിൽ പൊലീസ് ഒാഫിസർ പ്രദീപൻ, അജിത്ത്, ഒാംപ്രകാശ് എന്നിവരും പരിശോധനയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story