Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറു വയസ്സുകാരിയെ...

ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്​ അഞ്ച്​ വർഷം തടവും പിഴയും

text_fields
bookmark_border
കോഴിക്കോട്: ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ സ്വദേശി ദിലീപ് സെഹ്റയെയാണ് (28) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റങ്ങൾ തടയാനുള്ള നിയമം (പോക്സോ) പ്രകാരം കോഴിക്കോെട്ട പ്രത്യേക കോടതി ജഡ്ജി സുഭദ്രാമ്മ തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. 2016ലാണ് സംഭവം. മാതാവ് മരിച്ച പെൺകുട്ടി മാതാവി​െൻറ അമ്മയുടെ വീട്ടിൽ താമസിച്ച് പഠിക്കുേമ്പാൾ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും പത്തോളം രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ഷിബു ജോർജ് ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story