Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേഷം മാറിയ കള്ളനെ മീശ...

വേഷം മാറിയ കള്ളനെ മീശ ചതിച്ചു; ഞെട്ടലൊഴിയാതെ വയോധിക

text_fields
bookmark_border
bl: വിളിച്ചു ലിഫ്റ്റ് നൽകിയ പർദധാരിക്ക് ആൺശബ്ദവും മീശയും നന്മണ്ട: ചോദിക്കാതെ വയോധികക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ പർദധാരി മിണ്ടിയപ്പോൾ ആൺശബ്ദം, സൂക്ഷിച്ചു നോക്കുേമ്പാൾ മീശയും. കഴിഞ്ഞ ദിവസം പകലാണ് തിയ്യക്കോത്ത് താഴത്ത് പർദധാരിയുടെ രംഗപ്രവേശം. റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങിവരുകയായിരുന്ന വയോധികയെ കണ്ട പർദധാരി സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. സാധനത്തി​െൻറ ഭാരവും യാത്രക്ഷീണവും കാരണം ഇവർ മറിച്ചൊന്നും ആലോചിച്ചില്ല. എന്നാൽ, എങ്ങോട്ടാണ് എന്ന 'സ്ത്രീയുടെ'ചോദ്യവും മുഖം കുനിച്ചുള്ള മറുപടിയിൽ മീശയും ശ്രദ്ധയിൽപെട്ട ഇവർ ഒന്നമ്പരക്കുകയും നിലവിളിക്കുകയുമായിരുന്നു. രംഗം വഷളായതോടെ വിരുതൻ സ്കൂട്ടറുമായി കടന്നുകളഞ്ഞു. മോഷണത്തിനാണ് ആൾമാറാട്ടം നടത്തിയതെന്ന സംശയത്തിലാണ് നാട്ടുകാർ. വയോധികയുടെ കഴുത്തിൽ അഞ്ചു പവൻ സ്വർണമാലയുണ്ടായിരുന്നു. തിയ്യക്കോത്തുതാഴം കുന്നോത്ത് പ്രദേശങ്ങളിൽ ഇൗയിടെയായി മോഷണശല്യം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം 30നോടടുത്ത പ്രായമുള്ള ഒരാളെ നാട്ടുകാർ പിടികൂടി െപാലീസിൽ ഏൽപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story