Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവാർഡ്​ വിതരണവും സംഗീത ...

അവാർഡ്​ വിതരണവും സംഗീത സന്ധ്യയും

text_fields
bookmark_border
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ 2016-17 ലെ വൊക്കേഷനൽ എക്സലൻസ് അവാർഡുകളും നാഷൻ ബിൽഡർ അവാർഡുകളും വിതരണം ചെയ്തു. ടാഗോർ സ​െൻറിനറി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി.എ ലളിത, സി. ജോയ് വർഗീസ്, ഹസീന മൻസൂർ, ബി.എം. സുഹറ എന്നിവർക്ക് വൊക്കേഷനൽ എക്സലൻസ് അവാർഡുകളും മാവൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സത്യൻ, കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.ആർ. ദീപ എന്നിവർക്ക് നാഷനൽ ബിൽഡർ അവാർഡുകളും നൽകി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ അവാർഡുകൾ വിതരണം ചെയ്തു. റോട്ടറി സൈബർ സിറ്റി കാലിക്കറ്റ് പ്രസിഡൻറ് ആർ.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. റോട്ടറി റീജനൽ കോ-ഓർഡിനേറ്റർ ഡോ. സേതു ശിവശങ്കർ, ചാർട്ടർ പ്രസിഡൻറ് ടി.സി. അഹമ്മദ്, സെക്രട്ടറി അപർണ ജി. കുമാർ, സനാഫ് പാലക്കണ്ടി, ആർ.കെ. രാകേഷ് എന്നിവർ സംസാരിച്ചു. ഗായിക ഏക്ത ഷായുടെ നേതൃത്വത്തിൽ 'സുൻ രഹാ ഹെ നാ തു' ഗാനസന്ധ്യയും അരങ്ങേറി. സലീഷ് ശ്യാം, നയൻ ഷാ, സുനിൽ കുമാർ എന്നിവരടക്കമുള്ളവർ ഗാനങ്ങൾ ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story