Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:56 AM IST Updated On
date_range 27 Nov 2017 10:56 AM ISTസംസ്ഥാന ശാസ്ത്രമേള: ഹൈസ്കൂൾ വിഭാഗത്തിൽ കണിയാമ്പറ്റ ചാമ്പ്യന്മാർ
text_fieldsbookmark_border
കണിയാമ്പറ്റ: കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി കണിയാമ്പറ്റ ഗവ. എച്ച്.എസ് ജില്ലക്ക് അഭിമാനമായി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനാർഹരായ സ്കൂൾ 24 പോയൻറുകളോടെയാണ് നേട്ടം കൊയ്തത്. 'ജൈവ വളപ്രയോഗം മണ്ണിലെ സ്വാഭാവിക നൈട്രേറ്റിെൻറ അളവ് എപ്രകാരം വർധിപ്പിക്കും' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഹിബ ഫാത്തിമ, ലിജിന ബിജു എന്നിവർ റിസര്‍ച് ടൈപ് പ്രോജക്‌ടില്‍ ഒന്നാമതെത്തി. ജൈവ-അജൈവ മാലിന്യങ്ങളെ പ്രകൃതി സൗഹാര്‍ദപരമായി എങ്ങനെ സംസ്കരിക്കാം എന്ന കണ്ടെത്തല്‍ നടത്തിയ അനന്തദേവ് എസ്. പ്രസാദ്, എം. ധീരജ് എന്നിവര്‍ വര്‍ക്കിങ് മോഡലില്‍ രണ്ടാം സ്ഥാനം നേടി. പ്രകാശ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയ അഭിഷേക് എം. ദേവ്, റീമ റൊസാരിറ്റ എന്നിവര്‍ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻറില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വയനാട് ജില്ലയുടെ അഭിമാനമായി മാറി. ജേതാക്കളെ അധ്യാപക -രക്ഷാകര്‍തൃ സമിതി അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് അബ്‌ദുല്‍ ഗഫൂര്‍ കാട്ടി, പി.ടി.എ വൈസ് പ്രസിഡൻറ് എം. ദേവകുമാര്‍, ഹെഡ്മിസ്ട്രസ് എം.കെ. ഉഷാദേവി, സി.എം. ഷാജു, കെ. അയിഷ, ജിജോ, മറിയം, മഹമ്മൂദ്, എന്‍. അബ്ദുൽ ഗഫൂര്‍, പി.കെ. ഹരീഷ് കുമാര്‍, ഷാജി പുല്‍പള്ളി, കെ.എൻ. ജയ എന്നിവര്‍ സംസാരിച്ചു. SUNWDL17 ഹിബ ഫാത്തിമ, ലിജിന ബിജു (റിസർച് ടൈപ് പ്രോജക്ട്, ഹൈസ്കൂൾ വിഭാഗം, ഒന്നാം സ്ഥാനം) SUNWDL18 അനന്തദേവ് എസ്. പ്രസാദ്, എം. ധീരജ് (വർക്കിങ് മോഡൽ, ഹൈസ്കൂൾ, രണ്ടാം സ്ഥാനം) SUNWDL19 മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം. ദേവ്, റീമ റൊസാരിറ്റ (ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻറ്, ഹൈസ്കൂൾ വിഭാഗം, മൂന്നാം സ്ഥാനം) -(എല്ലാവരും കണിയാമ്പറ്റ ഗവ. എച്ച്.എസ്) റോഡ് പണി ആരംഭിച്ചു പൊഴുതന: റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ സമരത്തിെൻറ ഭാഗമായി പൊട്ടിെപ്പാളിഞ്ഞു കിടക്കുന്ന റോഡിെൻറ അറ്റകുറ്റപ്പണികൾ അധികൃതർ ആരംഭിച്ചു. പ്രധാന ടൂറിസ്റ്റ് പാത കടന്നുപോകുന്ന വൈത്തിരി -പടിഞ്ഞാറത്തറ റൂട്ടിലെ പാടേ തകർന്നിട്ടുള്ള പൊഴുതന ടൗൺ, അറാംമൈൽ, പെരിങ്കോട് തുടങ്ങിയ ഭാഗങ്ങളിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പാണ് റോഡിെൻറ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്നത്. മെറ്റലും ടാറിങ്ങും നടത്തി കുഴികളടക്കുകയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ആദരിച്ചു പിണങ്ങോട്: ദിശ സാംസ്കാരിക വേദിയുടെ ഓഫിസ് ഉദ്ഘാടനത്തിെൻറ ഭാഗമായി പ്രദേശത്തെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തകനായ താഹിർ പള്ളിക്കണ്ടിയെ ആദരിച്ചു. കെ.എം.സി.സി ലീഡർ മുഹമ്മദ് പനന്തറ ഉപഹാരം നൽകി. മണ്ഡലം ലീഗ് സെക്രട്ടറി ഉസ്മാൻ പഞ്ചാര യോഗം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കോട്ടക്കുഴി അധ്യക്ഷത വഹിച്ചു. പി.പി. അഷ്റഫ്, തെന്നാണി അബൂബക്കർ, ജാസർ പാലക്കൽ, സി.കെ. സലിം, കെ.കെ. മുനീർ എന്നിവർ സംസാരിച്ചു. SUNWDL15MUST താഹിർ പള്ളിക്കണ്ടിക്ക് കെ.എം.സി.സി ലീഡർ മുഹമ്മദ് പനന്തറ ഉപഹാരം കൈമാറുന്നു കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ -കെ.ജി.ഒ.യു കൽപറ്റ: സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തി അപ്രഖ്യാപിതമായ ട്രഷറി നിയന്ത്രണം ഒഴിവാക്കണമെന്ന് കെ.ജി.ഒ.യു ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനം ഇന്ന് രൂക്ഷമായ വിലക്കയറ്റത്തിെൻറ പിടിയിലാണ്. ക്ലിപ്ത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ ജീവിതം ഇതുമൂലം ദുസ്സഹമായിരിക്കുകയാണ്. ഫലപ്രദമായ ഇടപെടലുകൾ കമ്പോളത്തിൽ നടത്തി ആവശ്യമായ സബ്സിഡികൾ അനുവദിച്ച് കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും ഫലപ്രദമായി നേരിട്ട് രൂക്ഷമായ വിലക്കയറ്റത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണം. സമ്മേളനം മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഡോ. മനോജ് ജോൺസൺ, പി.എം. ശ്രീകാന്തൻ, എൻ.ജി.ഒ.എ ജില്ല പ്രസിഡൻറ് വി.സി. സത്യൻ, കെ.പി.എസ്.ടി.എ. ജില്ല പ്രസിഡൻറ് പി.എസ്. ഗിരീഷ് കുമാർ, സെറ്റോ കൺവീനർ ഷാജു ജോൺ, രമേശൻ, മാണിക്യൻ, ടി. സോമനാഥൻ, പി. സഫ്വാൻ, ടി.ഒ. റയ്മൺ, കെ.സി. ജോസഫ്, മോളി ടീച്ചർ, എം.വി. ജോസഫ്, സി. കൃഷ്ണൻ, ഫ്രാൻസിസ് ചക്കനത്ത്, കെ. ശശികുമാർ, ആർ. രഘു, കെ. വിജയൻ, ടി.വി. സജിവ്, ഷീജ ടീച്ചർ എന്നിവർ സംസാരിച്ചു. SUNWDL16 കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്ന് പൂതാടി: ഹോമിയോപ്പതി വകുപ്പ് ആരംഭിക്കുന്ന സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പുകളുടെ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി ജി.വി.എച്ച്.എസ്.എസിൽ ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. മുത്തങ്ങ കൈവശരേഖ വിതരണം നാളെ കൽപറ്റ: മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കുള്ള കൈവശരേഖ വിതരണം ചൊവ്വാഴ്ച രാവിലെ 11.30ന് വൈത്തിരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഉംറ പഠന ക്യാമ്പ് ഇന്ന് കമ്പളക്കാട്: വിവിധ ഗ്രൂപ്പുകളിലായി ഉംറക്ക് പുറപ്പെടുന്നവർക്കു വേണ്ടി ഉംറ പഠന പ്രാക്ടിക്കൽ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 9.30ന് കമ്പളക്കാട് ലീഗ് ഓഫിസിൽ നടക്കും. അൽരിഫാഈ ടൂർസ് ആൻഡ് ട്രാവൽസിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന് മഅ്മൂൻ ഹുദവി നേതൃത്വം നൽകും. ഹജ്ജ് സാങ്കേതിക പരിശീലനം ട്രെയിനർ എൻ.കെ. മുസ്തഫ ഹാജി നൽകും. ഫോൺ: 94473 16236. എംപ്ലോയ്മെൻറ് രജിസ്േട്രഷൻ കാർഡ് െകെപ്പറ്റണം കൽപറ്റ: രജിസ്േട്രഷൻ പുതുക്കുന്നതിനായി 2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകിയവർ രജിസ്േട്രഷൻ കാർഡ് െകെപ്പറ്റണം. രജിസ്േട്രഷൻ കാർഡ് ഇതുവരെ പുതുക്കി കൈപ്പറ്റാത്തവർ ചൊവ്വാഴ്ചക്കകം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്ന് ജില്ല എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. നവംബറിലെ റേഷൻ വിതരണം കൽപറ്റ: ജില്ലയിലെ റേഷൻകടകൾ വഴി നവംബറിൽ എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് (മഞ്ഞ കാർഡിന്) 28 കി.ഗ്രാം അരിയും, ഏഴ് കി. ഗ്രാം ഗോതമ്പും സൗജന്യമായും മുൻഗണന വിഭാഗത്തിൽപ്പെട്ട (പിങ്ക്) കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരി, ഒരു കി.ഗ്രാം ഗോതമ്പ് എന്നിവ സൗജന്യമായും ലഭിക്കും. മുൻഗണന ഇതര (സബ്സിഡി -നീല കാർഡ്) വിഭാഗത്തിൽപ്പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരിവീതം കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലും, രണ്ട് കി.ഗ്രാം ഫോർട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെടാത്ത മുൻഗണ ഇതരവിഭാഗം (നോൺ സബ്സിഡി) വെള്ള കാർഡുകൾക്ക് രണ്ട് കി.ഗ്രാം അരി, രണ്ട് കി.ഗ്രാം ആട്ട എന്നിവ അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും, ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാർഡുടമകൾക്ക് അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാർഡുടമകൾക്ക് നാല് ലിറ്റർ വീതവും മണ്ണെണ്ണ ലിറ്ററിന് 20 രൂപ നിരക്കിൽ ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച പരാതികൾ 1800-425 1550/1967 എന്ന ടോൾ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫിസുകളിലോ അറിയിക്കാവുന്നതാണ്. ബത്തേരി: 04936 220213, വൈത്തിരി: 04936 255222, മാനന്തവാടി: 04935 240252. ഈ മാസത്തെ റേഷൻ കൈപ്പറ്റാത്തവർക്ക് നവംബർ 30 വരെ ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് ഒറ്റത്തവണയായി വാങ്ങിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story