Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടുവഭീതിയിൽ പുൽപള്ളി...

കടുവഭീതിയിൽ പുൽപള്ളി ചാമപ്പാറ; ഒരാഴ്ചക്കിടെ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു

text_fields
bookmark_border
പുൽപള്ളി: വനാതിർത്തി പ്രദേശമായ പുൽപള്ളി ചാമപ്പാറയിൽ കടുവ ഭീതി പരത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ടു കർഷകരുടെ ഒാരോ പശുക്കളെയാണ് കടുവ കൊന്നത്. ഞായറാഴ്ച ഉച്ചക്ക് കന്നാരംപുഴയോരത്ത് മേക്കാൻ വിട്ട പശുവിനെ കടുവ പിടികൂടി. കുന്നുംപുറത്ത് ദിവാകര​െൻറ മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. കടുവ പിടികൂടിയ പശുവിനെ കർണാടക വനത്തിലേക്ക് കൊണ്ടുപോകുന്നത് ആളുകൾ ബഹളം െവച്ചതിനെത്തുടർന്ന് പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറയുകയായിരുന്നു. ഒരാഴ്ച മുമ്പും ഇവിടെ മേയ്ക്കാൻ വിട്ട പശുവിനെ കടുവ പിടികൂടിയിരുന്നു. വളർത്തുമൃഗങ്ങളെ പിടികൂടാൻ തുടങ്ങിയതോടെ ക്ഷീരകർഷകരടക്കം ഭീതിയിലാണ്. കന്നാരംപുഴയോരത്തെ വയലിലും മറ്റുമാണ് കർഷകർ കന്നുകാലികളെ മേക്കാൻ വിടുന്നത്. ആളുകൾ അലക്കാനും കുളിക്കാനുമെല്ലാം ഈ പുഴയെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്താണ് കടുവയിറങ്ങി മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയിരിക്കുന്നത്. ഏതാനും മാസം മുമ്പും വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കർണാടക വനത്തിൽനിന്നിറങ്ങുന്ന വന്യജീവികളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. കടുവക്കുപുറമെ കാട്ടാന ശല്യവും രൂക്ഷമാണ്. കാട്ടാനകൾ പ്രദേശത്ത് വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വനാതിർത്തിയിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. SUNWDL23 ചാമപ്പാറയിൽ കടുവ കൊന്ന പശു പരിപാടികൾ ഇന്ന് എസ്.കെ.എം.ജെ. ഹൈസ്കൂൾ: എസ്.എസ്.എ ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതി ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ്-- 9.30. കൽപറ്റ മുനിസിപ്പൽ ടൗൺഹാൾ: സ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം മന്ത്രി സി. രവീന്ദ്രനാഥ്--10.30. ആറാട്ടുതറ ജി.എച്ച്.എസ്.എസ്: കെട്ടിട ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ്---1.30. ആറാട്ടുതറ കൊയ്ത്തുത്സവം: മന്ത്രി സി. രവീന്ദ്രനാഥ്-- 2.00. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ: കെട്ടിടോദ്ഘാടനം- മന്ത്രി സി. രവീന്ദ്രനാഥ്- 2.30 സുൽത്താൻബത്തേരി തോമാട്ടുചാൽ സ്കൂൾ: കെട്ടിടോദ്ഘാടനം- മന്ത്രി സി. രവീന്ദ്രനാഥ്- 3.30. കൽപറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയം: ജില്ല പഞ്ചായത്തി​െൻറ വാർഡ്, പഞ്ചായത്ത്തല ജാഗ്രത സമിതി ശാക്തീകരണം ഉദ്ഘാടനം സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ-- 10.00. ആരോപണങ്ങൾ അടിസ്ഥാനരഹിതം- പനമരം മുരിക്കന്മാർ ക്ഷേത്ര ഭരണസമിതി പനമരം: മുരിക്കന്മാർ ക്ഷേത്ര ഭരണ സമിതിയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആഘോഷ കമ്മിറ്റിയെന്ന പേരിൽ ചിലർ പ്രചരിപ്പിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ പനമരത്തെ ഭക്തർ ജാഗ്രത പുലർത്തണം. ഊരാളന്മാരും ക്ഷേത്ര വിശ്വാസികളും ചേർന്നുള്ളതാണ് ഭരണസമിതി. പൂജാദി കർമങ്ങളും നവീകരണ പ്രവർത്തനങ്ങളും പ്രദേശവാസികളായ ഭക്തന്മാരും ഊരാളന്മാരും നൽകുന്ന സാമ്പത്തിക സഹായങ്ങൾ കൊണ്ടാണ്. പൂജാദി കർമങ്ങളും മറ്റ് കാര്യങ്ങളും ക്ഷേത്രം മേൽശാന്തി ഈശ്വരൻ എമ്പ്രാന്തിരിയുടെ നിർദേശപ്രകാരമാണ് നടന്നു വരുന്നത്. ഭക്തജനങ്ങളേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ക്ഷേത്ര വിശ്വാസികളെന്ന് നടിക്കുന്നവർ നടത്തുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണ്. ക്ഷേത്രത്തി​െൻറ ഔദ്യോഗിക ഭാരവാഹികളല്ലാത്ത ഇവർ ആഘോഷ കമ്മിറ്റിക്കാർ മാത്രമാണ്. കഴിഞ്ഞവർഷം ആഘോഷത്തി​െൻറ പേരിൽ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ വരവ് െചലവ് കണക്ക് 10 മാസം കഴിഞ്ഞിട്ടും ഭക്തരുടെ മുന്നിൽ അവതരിപ്പിക്കാതെ വ്യാജ പ്രചാരണങ്ങൾ നടത്തി എല്ലാവരേയും കബളിപ്പിക്കുകയാണ്. മേൽശാന്തി ദേവിക്ക് ചാർത്തിക്കൊണ്ടിരിക്കുന്ന തിരുവാഭരണം സ്വർണമാണെന്ന് ഭക്തർക്കും വിശ്വാസികൾക്കും അറിയാം. ഇത് ഭക്തജനങ്ങൾ ദേവിക്ക് മനസ്സറിഞ്ഞ് നൽകിയ കാണിക്കയാണ്. ഇതിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ആഘോഷ കമ്മറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ക്ഷേത്രത്തി​െൻറ പേരിൽ ഭരണസമിതി കുറി നടത്തുന്നില്ല. ഇത് സംബന്ധിച്ച് കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ഭരണസമിതിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് വി.ജി. വിശ്വേഷ്, വൈസ് പ്രസിഡൻറുമാരായ വി. രാമു, വി.കെ. സന്തോഷ് കുമാർ, സെക്രട്ടറി എം.ആർ. ശ്രീജിത്ത്, ജോയൻറ് സെക്രട്ടറിമാരായ ഒ. വേണുഗോപാൽ, വിഘ്നേഷ് വിനായക, ട്രഷറർ പ്രിയദർശൻ വാഴക്കണ്ടി എന്നിവർ പങ്കെടുത്തു. നവോദയ പ്രവേശനം: അപേക്ഷ തീയതി നീട്ടി കൽപറ്റ: നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഓൺലൈൻ അപേക്ഷകൾ അക്ഷയ മുഖേനയും ഓഫ് ലൈൻ അപേക്ഷകൾ ജവഹർ നവോദയ വിദ്യാലയത്തിൽ നേരിട്ടും സമർപ്പിക്കാനുള്ള തീയതി ഡിസംബർ രണ്ട് വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. ബത്തേരി ഉപജില്ല കലോത്സവം ഉദ്ഘാടനം ഇന്ന് മുട്ടിൽ: ബത്തേരി ഉപജില്ല കലോത്സവം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വയനാട് ഓർഫനേജ് വി.എച്ച്.എസ് സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശശീന്ദ്രൻ എം.എൽ.എ, എ.എം. നജീം, എം.എ. മുഹമ്മദ് ജമാൽ, പി.കെ. അസ്മത്ത്, ശകുന്തള ഷൺമുഖൻ, സി.കെ. സഹദേവൻ, ഇ. സൈതലവി, പി.പി. അബ്ദുൽ ഖാദർ, കെ.എ. മുജീബ്, പി.എ. ജലീൽ, ബിനുമോൾ ജോസ്, പി.വി. മൊയ്തു എന്നിവർ പെങ്കടുക്കും. റോഡുകളിലെ നബിദിന റാലി പ്രവാചകനെ നിന്ദിക്കുന്നതിന് തുല്യം- കെ.എൻ.എം കൽപറ്റ: നടവഴിയിൽനിന്നുപോലും തടസ്സങ്ങൾ നീക്കുവാൻവേണ്ടി ആഹ്വാനം ചെയ്യുകയും പ്രവൃത്തി പദത്തിൽ പ്രായോഗികമാക്കുകയും ചെയ്ത പ്രവാചകനെ നിന്ദിക്കുന്നതിന് സമാനമാണ്- റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ടുള്ള നബിദിന റാലി നടത്തുന്നതെന്ന് കെ.എൻ.എം ദഅവാ വിഭാഗം നടത്തിയ മുഖാമുഖം പരിപാടി അഭിപ്രായപ്പെട്ടു. പ്രവാചകനോ കെ.എം.കെ. ദേവർഷോല ഉദ്ഘാടനം ചെയ്തു. ദഅവാ ചെയർമാൻ ഹുസൈൻമൗലവി അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീൻ ഫാറൂഖി, അബ്ദുറഷീദ് ഖാസിമി, അബൂബക്കർ മൗലവി, അബ്ദുൽ അസീസ് മൗലവി, സലീം മുസ്ലിയാർ, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. SUNWDL21 കെ.എൻ.എം ദഅവാ വിഭാഗം നടത്തിയ മുഖാമുഖം പരിപാടി കൽപറ്റയിൽ കെ.എം.കെ. ദേവർഷോല ഉദ്ഘാടനം ചെയ്യുന്നു സർഫാസി നിയമ നടപടികൾ നിർത്തിവെക്കണം- എഫ്.ആർ.എഫ് കൽപറ്റ: സർഫാസി നിയമ നടപടികൾ നിർത്തിവെക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട്് എഫ്.ആർ.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റ ജില്ല സഹകരണ ബാങ്കിന് മുന്നിൽ ധർണ നടത്തി. വൻകിടക്കാരുടെ കടങ്ങൾ തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ മുൻ കാലങ്ങളിൽ ആരംഭിച്ച നടപടികൾ സാധാരണ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നടന്ന ഹീനമായ നടപടികൾ ഉപേക്ഷിക്കണമെന്നും കർഷകരുടെ കടങ്ങൾ ഉപാധികൾ ഇല്ലാതെ എഴുതി തള്ളണമെന്നും ധർണസമരം ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. എ.എൻ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എ.സി. തോമസ്, ടി. ഇബ്രാഹിം, ഒ.ആർ. വിജയൻ, സി. അയ്യപ്പൻ, കെ. സുശീല, സ്വപ്ന ആൻറണി, ബാബു ഗംഗാധരൻ, എസ്.ആർ. വിദ്യാധരൻ വൈദ്യർ എന്നിവർ സംസാരിച്ചു. SUNWDL22MUST REPEAT എഫ്.ആർ.എഫ് പ്രവർത്തകർ കൽപറ്റ ജില്ല സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story