Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:53 AM IST Updated On
date_range 27 Nov 2017 10:53 AM ISTകുടുംബശ്രീയുടെ നാലാമത്തെ ഹോസ്റ്റൽ ഒരുങ്ങി
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതമായി താമസിക്കാനുള്ള കുടുംബശ്രീയുടെ നാലാമത്തെ ഹോസ്റ്റൽ ഉദ്ഘാടനത്തിനൊരുങ്ങി. ട്രെയിനിൽ വരുന്നവർക്കുകൂടി സൗകര്യപ്രദമായി നാലാം പ്ലാറ്റ്ഫോമിനടുത്ത് സജ്ജമാക്കിയ റെയിൽവ്യൂ എന്ന് പേരിട്ട ഹോസ്റ്റൽ 30ന് ൈവകീട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഒാൺലൈൻ ബുക്കിങ്, വൈഫൈ, ലോൺട്രി, നിരീക്ഷണ കാമറ, വായനമുറി, റിക്രിയേഷൻ ക്ലബ് തുടങ്ങിയവയെല്ലാം സജ്ജീകരിച്ചതാണ് ഹോസ്റ്റൽ. കുടുംബശ്രീ സി.ഡി.എസിെൻറ ഗുജറാത്തി തെരുവിലെ ഫെമിനേര, പറയഞ്ചേരിയിലെ ഷീ ഫോംസ്, മിംസ് ആശുപത്രിക്കടുത്ത് ൈഫ്ല സ്കൈ എന്നീ ഹോസ്റ്റലുകൾക്ക് പുറമെയാണ് പുതിയ ഹോസ്റ്റൽ. നഗരത്തിലെത്തുന്ന കുടുംബത്തിന് ഒന്നായി താമസിക്കാനുള്ള ഫാമിലി ലോഡ്ജാണ് കുടുംബശ്രീയുടെ അടുത്ത പദ്ധതി. റെയിൽ വ്യൂ ഹോസ്റ്റലിൽ 80 സ്ത്രീകൾക്കുള്ള താമസ സൗകര്യമുണ്ട്. ഡോർമെറ്ററി, ഷെയർ മുറികൾ, സിംഗിൾ, എ.സി, എക്സിക്യൂട്ടിവ് തുടങ്ങി വിവിധ തട്ടിലുള്ള മുറികൾക്ക് 3000, 5500, 6500 എന്നിങ്ങനെയാണ് മാസവാടക നിരക്ക്. ഭക്ഷണത്തിന് 2500 രൂപ വേറെ കൊടുക്കണം. പരീക്ഷകൾക്കും മറ്റും നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഒന്നിച്ച് താമസിക്കാൻ നേരത്തേ വിവരമറിയിച്ചാൽ മതി. നാലാമത്തെ ഹോസ്റ്റൽ കൂടിയായതോടെ ജോലിക്കാരായ 275 സ്ത്രീകൾക്ക് കുടുംബശ്രീ വക സുരക്ഷിത വാസസ്ഥലമാകും. വീട്ടിലുണ്ടാക്കുംവിധം രുചികരമായ ഭക്ഷണം കിട്ടുന്ന ഹോസ്റ്റലിലെ ഫുഡ് കോർണർ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സൗജന്യ കൗൺസലിങ് സെൻറർ എന്നിവ പുറമെ നിന്നുള്ളവർക്കും ഉപയോഗിക്കാനാവും. ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ചുള്ള ഹോസ്റ്റലിൽ ബയോഗ്യാസ് സംവിധാനമടക്കം ഒരുക്കും. ആഴ്ചയിൽ മൂന്ന് ദിവസമാണ് കൗൺസലിങ് സെൻറർ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story