Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right15 ലിറ്റർ...

15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
വടകര: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 15 ലിറ്റർ വിദേശമദ്യവുമായി വിലങ്ങാട് കണ്ടത്തിൽ സാജു ആൻറണിയെ വടകര എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ വാഹനപരിശോധനക്കിടെ ചോറോടുനിന്നാണ് പിടിയിലായത്. മാഹി കേന്ദ്രീകരിച്ച് സ്കൂട്ടറിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സാജുവെന്ന് പൊലീസ് പറഞ്ഞു. 10 അബ്കാരി കേസുകളിൽ പ്രതിയാണ്. മാഹിയിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇയാളുടെ കീഴിൽ നിരവധി മദ്യക്കടത്തുകാരുണ്ടെന്നാണ് വിലയിരുത്തൽ. പുനത്തിലി‍​െൻറ ഒാർമയിൽ ചിത്രകാരന്മാരുടെ 'വർണ ശിലകൾ' വടകര: ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് വർണങ്ങൾകൊണ്ട് സ്മരണാഞ്ജലി തീർക്കാനൊരുങ്ങുകയാണ് കടത്തനാട് ചിത്രകല പരിഷത്ത്. 'വർണ ശിലകൾ' എന്ന് പേരിട്ട ചിത്രകലാക്യാമ്പ് പുനത്തിലി​െൻറ സ്മാരകശിലകളിലൂടെ മലയാളി അറിഞ്ഞ ഗോസായിക്കുന്നി​െൻറ താഴ്വരയിലാണ് നടത്തുന്നത്. ഡിസംബർ രണ്ടിന് നടക്കുന്ന ക്യാമ്പിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 30 ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ചിത്രകാരൻ സദു അലിയൂർ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിനാരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story