Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTസംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫിസ് ഉദ്ഘാടനവും വടംവലി മത്സരവും ഇന്ന്
text_fieldsbookmark_border
മാനന്തവാടി: വിമലനഗറില്‍ പുതിയതായി നിര്‍മിച്ച സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫിസ്, ഷോപ്പിങ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഓഫിസ് ഒ.ആര്‍. കേളു എം.എല്‍.എയും, ഷോപ്പിങ് കോംപ്ലക്സ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഉദ്ഘാടന൦ ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ഫാ. ആേൻറാ മാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. മികച്ച കര്‍ഷകനെ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രന്‍, മികച്ച ക്ഷീരകര്‍ഷകനെ ജില്ല പഞ്ചായത്ത് മെംബര്‍ എ. പ്രഭാകരന്‍, മികച്ച കായിക താരങ്ങളെ ഫാ. ജോഷി വാളിപ്ലാക്കല്‍ എന്നിവര്‍ ആദരിക്കും. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിതരണോദ്ഘാടന൦ നബാര്‍ഡ് എ.ജി.എം സജികുമാര്‍ നിര്‍വഹിക്കും. വൈകീട്ട് അഞ്ചിന് തവിഞ്ഞാല്‍ സെൻറ് മേരീസ് പള്ളി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലകേരള വടംവലി മത്സര൦ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ ഒന്നാം സമ്മാനമായി 2,50,001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 1,50,001 രൂപയും, മൂന്നാം സമ്മാനമായി 10,001 രൂപയും, നാലാം സമ്മാനമായി 5001 രൂപയും നല്‍കും. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കു൦. രജിസ്ട്രേഷന്‍ സമയം ഞായറാഴ്ച വൈകീട്ട് അഞ്ച് വരെ. വാർത്തസമ്മേളനത്തിൽ ജോസ് കൈനിക്കുന്നേല്‍, സാബു പാലാട്ടില്‍, മാത്യു കുഞ്ഞിപ്പാറയില്‍, അബ്രഹാം അയ്യാനിക്കാട്ട്, ദേവസ്യ കപ്പലുമാക്കല്‍ എന്നിവര്‍ പങ്കെടുത്തു. ധനസഹായ വിതരണം ഉദ്ഘാടനം മാനന്തവാടി: ലൈഫ് മിഷന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വീടുകളുടെ പൂര്‍ത്തീകരണത്തിനായി നല്‍കുന്ന ധനസഹായ വിതരണത്തിെൻറ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍.കെ.വി. ജോസഫ് ധനസഹായ വിതരണം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗ൦ എ.എന്‍. പ്രഭാകരന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എം. ആൻറണി, മാനന്തവാടി പട്ടിക വര്‍ഗ വികസന ഓഫിസര്‍ ജി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. SATWDL15 ധനസഹായ വിതരണത്തിെൻറ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കുന്നു മത്സ്യകൃഷി വിളവെടുപ്പ് കൽപറ്റ: മത്സ്യവകുപ്പ് നടപ്പാക്കിയ പുനഃചംക്രമണ മത്സ്യകൃഷി പദ്ധതിയുടെ െതരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളായ പാറ്റാനി ഫാമിെൻറ മത്സ്യകൃഷി വിളവെടുപ്പ് ഫിഷറീസ് ഓഫിസർ എ.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. എൻ.കെ. തങ്കച്ചൻ, റോസ്ലി ചാക്കോ, ഗൗരി, നാരായണൻ, ബിജു എന്നിവർ സംസാരിച്ചു. SATWDL19 മത്സ്യകൃഷി വിളവെടുപ്പ് ഫിഷറീസ് ഓഫിസർ എ.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു കേരള സ്‌ക്രാപ്പ് മര്‍ച്ചൻറ് അസോസിയേഷന്‍ പഠനക്യാമ്പ് തുടങ്ങി സുല്‍ത്താന്‍ ബത്തേരി: കേരള സ്‌ക്രാപ്പ് മര്‍ച്ചൻറ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുെട നേതൃത്വ പഠന ക്യാമ്പ് അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് ബോട്ട് ഹൗസില്‍ തുടങ്ങി. ജി.എസ്.ടി മൂലം തകര്‍ന്ന സ്‌ക്രാപ്പ് മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കുക, അശാസ്ത്രീയമായ നികുതി സമ്പ്രദായം പരിഷ്‌കരിക്കുക, അജൈവമാലിന്യ സംസ്‌കരണത്തിന് നൂതനമായ രീതി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിച്ചു. രാജ്യം ഇന്ന് നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് വർധിച്ച് വരുന്ന ഖരമാലിന്യങ്ങളാണ്. ഖരമാലിന്യത്തിെൻറ 85 ശതമാനവും പുനരുപയോഗ്യമാക്കുന്നത് പാഴ്വസ്തുവ്യാപാരികളാണ്. കേരളത്തില്‍ മാത്രം ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയില്‍ ഉപജീവനം നടത്തുന്നത്. സര്‍ക്കാറില്‍നിന്നും ഇതുവരെ സംരക്ഷണമോ ആനുകൂല്യങ്ങളോ ലഭ്യമായിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി അബ്ദുൽ റസാക്ക്, സംസ്ഥാന ജോ. സെക്രട്ടറി എം.സി. ബാവ, ജില്ല പ്രസിഡൻറ് അബ്ദു റഹിമാന്‍, ജില്ല സെക്രട്ടറി ആറ്റക്കോയ തങ്ങള്‍, നൗഷാദ് ബത്തേരി, ലത്വിഫ് പനമരം എന്നിവര്‍ പങ്കെടുത്തു. --------------------------------- സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം SATWDL13 Prarthana Menon കാറ്റഗറി-2 വിഭാഗത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ പ്രാർഥന മേനോൻ(ഹിൽ ബ്ലൂംസ് സ്കൂൾ, മാനന്തവാടി) SATWDL14 Kadha Kaaliya കാറ്റഗറി നാല് വിഭാഗത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ കഥ കാലിയ(ഹിൽ ബ്ലൂംസ് സ്കൂൾ, മാനന്തവാടി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story