Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTബാങ്ക്ശാഖക്കുവേണ്ടി വെണ്ണിയോട് പ്രക്ഷോഭം മുറുകുന്നു
text_fieldsbookmark_border
*ചൊവ്വാഴ്ച ടൗണിൽ ഹർത്താലും പഞ്ചായത്ത് ഒാഫിസ് ധർണയും നടത്തും കൽപറ്റ: ദേശസാത്കൃത ബാങ്കില്ലാതെ ഉഴലുകയാണ് ഒരു ഗ്രാമപഞ്ചായത്ത്. ഡിജിറ്റൽ ഇന്ത്യയുടെയും സബ്സിഡികളുടെയും കാലത്ത് ഇവിടെയുള്ള കർഷകരും വയോധികരുമടക്കമുള്ളവർ ബാങ്കിെൻറ അഭാവം കാരണം ഏറെ ബുദ്ധിമുട്ടുകയാണ്. വയനാട് ജില്ലയിൽതന്നെ യാത്രാസൗകര്യം ഏറെ പരിമിതമായ കോട്ടത്തറ പഞ്ചായത്തിലെ ജനങ്ങളാണ് കക്ഷിരാഷ്ട്രീയ ഭേദെമന്യേ ദേശസാത്കൃത ബാങ്കിനുവേണ്ടി പ്രക്ഷോഭ രംഗത്തിറങ്ങിയിരിക്കുന്നത്. ആദിവാസികളും ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർക്ക് ഇപ്പോൾ ബാങ്കിങ് സേവനങ്ങൾക്ക് കിലോമീറ്ററുകൾക്ക് അകലെയുള്ള കമ്പളക്കാട്, കാവുംമന്ദം, പടിഞ്ഞാറത്തറ തുടങ്ങിയ ടൗണുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നേരത്തേ, ഇൗ ആവശ്യമുന്നയിച്ച് നിൽപുസമരമടക്കം നടത്തിയ നാട്ടുകാർ പ്രേക്ഷാഭം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇൗ മാസം 28ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ വെണ്ണിയോട് ടൗണിൽ ഹർത്താലും ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് കൂട്ടധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ശക്തമാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുെടയും സന്നദ്ധ സംഘടനകളുടെയും സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് അങ്ങാടിയിൽ ദേശസാത്കൃത ബാങ്ക് ശാഖ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം. സംസ്ഥാന മന്ത്രിമാർ, എം.പി, എം.എൽ.എ അടക്കമുള്ളവർക്ക് ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ നിവേദനമടക്കം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. മുമ്പ് പഞ്ചായത്തിലെ മൈലാടിയിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ശാഖ പ്രവർത്തിച്ചിരുന്നു. ഇൗ ശാഖ പ്രവർത്തനം തുടങ്ങി കുറച്ചുവർഷങ്ങൾക്കുശേഷം കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെട്ട കമ്പളക്കാട് ടൗണിലേക്ക് മാറ്റുകയായിരുന്നു. ജനകീയ സമരങ്ങൾ അവഗണിച്ചാണ് അന്ന് ഏകപക്ഷീയമായി ബാങ്ക് ശാഖ മാറ്റിയത്. എന്നാൽ, ബാങ്കിെൻറ പേര് ഇപ്പോഴും കോട്ടത്തറ ശാഖ എന്നാണുള്ളത്. ഇതിൽ മാറ്റംവരുത്താത്ത അവസ്ഥയിൽ ദേശസാത്കൃത ബാങ്കിെൻറ മറ്റൊരു ശാഖ പഞ്ചായത്തിൽ സ്ഥാപിക്കാൻ സാേങ്കതിക പ്രശ്നങ്ങളുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇൗ കുരുക്ക് മറികടക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇൗ ആവശ്യമുന്നയിച്ച് പ്രത്യേക പ്രമേയം പാസാക്കണം. എന്നാൽ, ഇടതുപക്ഷം ഭരിക്കുന്ന കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഇതിനോട് മുഖംതിരിച്ചുനിൽക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. എട്ടു ഗ്രാമസഭകൾ ഇൗ ആവശ്യം ഉന്നയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ചക്കെടുക്കാതെ അവഗണിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. പഞ്ചായത്തിലെ സഹകരണ ബാങ്കിെൻറ താൽപര്യം സംരക്ഷിക്കാനാണ് ജനകീയാവശ്യത്തോട് ഭരണ സമിതി പുറംതിരിഞ്ഞുനിൽക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, വെണ്ണിയോട് ടൗണിൽ ദേശസാത്കൃത ബാങ്ക് എന്ന ആവശ്യം അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ജോസഫ് 'മാധ്യമ'ത്തോടു പറഞ്ഞു. കമ്പളക്കാട് എസ്.ബി.െഎ ശാഖയിൽ അക്കൗണ്ടുള്ളവർക്ക് വെണ്ണിയോട് പണം ലഭിക്കാൻ അക്ഷയ വഴി സംവിധാനം ഏർപ്പെടുത്തുന്ന കാര്യം മാനേജറുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. Inner Box ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു വെണ്ണിയോട്: വെണ്ണിയോട് ടൗണിൽ ദേശസാത്കൃത ബാങ്ക് ശാഖ അനുവദിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇതു സംബന്ധിച്ചുചേർന്ന കൺെവൻഷനിൽ വയനാട് കാർഷിക പുരോഗമന സമിതി ജില്ല കൺവീനർ ഗഫൂർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. എം.വി. ടോമി, എം. മമ്മുട്ടി, ജോസഫ് വളവനാൽ, പി. അസ്സു, സി.എൻ. സതീഷ്കുമാർ, ഡോ. പി.വി. കുര്യാേക്കാസ്, വി.സി. അബൂബക്കർ, കെ.കെ. മുഹമ്മദലി, മോയിൻ മുണ്ടോളി, എ.സി. മമ്മൂട്ടി, കെ. ജോർജ്കുട്ടി, കെ.കെ. മമ്മൂട്ടി, ടി.ജി. ശങ്കരൻ, കിഷോർകുമാർ, വി.ജെ. പ്രകാശ്, എ. ഗഫൂർ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: ഗഫൂർ വെണ്ണിയോട് (ചെയ.), സി.എൻ. സതീഷ്കുമാർ, മോയിൻ മുണ്ടോളി (വൈ.ചെയ.), എം.വി. ടോമി (ജന. കൺ.), കെ.കെ. മുഹമ്മദലി, വി.ഡി. രാജു (ജോ. കൺ.), എ.സി. മമ്മൂട്ടി (ട്രഷ.). ഇത്താത്തയുടെ വഴിയേ ഹെമിൻ സിഷ * സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ മലയാള പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കൽപറ്റ: കലോത്സവങ്ങളുടെ അരങ്ങിൽ ഇത്താത്ത കാട്ടിയ വഴികളിലൂടെ കവിത ചൊല്ലിയും ഗാനമാലപിച്ചും മിടുക്കുകാട്ടുകയാണ് ഹെമിൻ സിഷ. തൃശൂരിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ കാറ്റഗറി ഒന്നിൽ മലയാള പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയാണ് ഹെമിൻ ശ്രദ്ധേയനേട്ടം കൊയ്തത്. ഒപ്പം ലളിതഗാനത്തിൽ എ ഗ്രേഡും സ്വന്തമാക്കിയ മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ ഇൗ നാലാം ക്ലാസ് വിദ്യാർഥിനി മേളയിൽ വയനാടിെൻറ അഭിമാനമായി. സ്കൂൾ കലോത്സവത്തിൽ ഉന്നതനേട്ടങ്ങളിലേക്ക് ഈണംമൂളിയ ചേച്ചി റഷ അഞ്ജലയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹെമിനും സംഗീത വഴികളിലേക്ക് ശ്രദ്ധതിരിച്ചത്. രണ്ടു വർഷം മുമ്പ് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു റഷ. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനം നേടിയിട്ടുമുണ്ട്. സംഘഗാനം, ഒപ്പന എന്നീയിനങ്ങളിലും റഷ മിടുക്കു കാട്ടിയിരുന്നു. പഠനത്തിലും മിടുക്കിയായ റഷ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടിയാണ് വിജയിച്ചത്. ഇപ്പോൾ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. 21 സഹോദയയിൽ വരുന്ന 42 മത്സരാർഥികൾക്കൊപ്പം മത്സരിച്ച ഹെമിൻ, പി.പി. രാമചന്ദ്രെൻറ 'മാമ്പഴക്കാലം' എന്ന കവിതയാലപിച്ചാണ് ഒന്നാം സ്ഥാനക്കാരിയായത്. കഴിഞ്ഞ വർഷം ഇൗയിനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. പിണങ്ങോട് ഡബ്ല്യു.ഒ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ പിതാവ് അബ്ദുൽ സലാം സർവകലാശാലാ തലത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഉമ്മ മറിയം മഹ്മൂദ് കണിയാമ്പറ്റ ജി.വി.എച്ച്.എസ്.എസിൽ അധ്യാപിക. SATWDL18Hemin
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story