Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTതൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി പരാതി പരിഹാര സെൽ നിർബന്ധമാക്കണം^ വനിത കമീഷൻ
text_fieldsbookmark_border
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി പരാതി പരിഹാര സെൽ നിർബന്ധമാക്കണം- വനിത കമീഷൻ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി പരാതി പരിഹാര സെൽ നിർബന്ധമാക്കണം- വനിത കമീഷൻ *സർക്കാർ, അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപികമാർക്കുനേരെ തൊഴിൽപീഡനം കൽപറ്റ: സ്വകാര്യ മേഖലയിലെന്നപോലെ ഗവ. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുമേഖല ഇടങ്ങളിലും സ്ത്രീകൾക്കുനേരെയുള്ള പീഡനങ്ങൾ വർധിക്കുന്നുവെന്നും പത്തു സ്ത്രീകളെങ്കിലും ജോലിചെയ്യുന്നിടങ്ങളിൽ സുപ്രീംകോടതിയുടെ വിശാല മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള പരാതി പരിഹാര സെൽ രൂപവത്കരിക്കുന്നത് കർശനമാക്കണമെന്നും സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ജില്ല കലക്ടറേറ്റിൽ നടന്ന വനിത കമീഷൻ മെഗാ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നേരത്തേ സ്വകാര്യ മേഖലയിലും തുണിക്കടകളിലും മറ്റും സ്ത്രീകൾ നേരിടുന്ന തൊഴിൽ പീഡനമാണ് കേട്ടിരുന്നത്. ഇപ്പോൾ സർക്കാർ-അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപികമാരും തൊഴിൽപരമായ പീഡനങ്ങൾ അനുഭവിക്കുകയാണെന്ന് ജില്ലയിൽ നിന്നും ലഭിച്ച പരാതികളിലൂടെ മനസ്സിലാക്കുന്നുവെന്ന് അവർ പറഞ്ഞു. പത്തു സ്ത്രീകൾ കൂടുതൽ തൊഴിലെടുക്കുന്ന സ്ഥലത്ത് പ്രശ്ന പരിഹാര സെൽ വേണമെന്നത് സ്കൂളുകളിലെ അധ്യാപകർക്കോ പ്രധാനാധ്യാപകർക്കോ പി.ടി.എക്കോ അറിയില്ല. മൂന്നു അധ്യാപികമാരുടെ പരാതിയാണ് അദാലത്തിൽ ലഭിച്ചത്. അൺ എയ്ഡഡ് സ്കൂളുകളിൽ റിസൾട്ട് മോശമാകുമ്പോഴോ ഒരു കുട്ടിയുടെ പെർഫോമൻസ് കുറയുമ്പോഴോ അധ്യാപികമാരെ സമ്മർദത്തിലാക്കുകയാണെന്നാണ് പരാതി. ഗവ. സ്കൂളുകളിൽ പി.ടി.എയും ഇതിൽ പങ്കാളികളാകുന്നു. ശാസ്ത്രീയമായി പരിഹരിക്കേണ്ട വിഷയം അധ്യാപികമാരിൽ കെട്ടിവെച്ച് അവരെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാനാധ്യാപകർക്കും ഡി.ഡി.ഒ.ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. കൂടാതെ ജോലിചെയ്തിട്ടും രണ്ടു മാസത്തെ ശമ്പളം നൽകിയില്ലെന്ന സ്ത്രീയുടെ പരാതിയും കമീഷനുമുന്നിലെത്തി. സ്പോർട്സ് സ്കൂളുകളിൽ പീഡനം കൽപറ്റ: സ്പോർട്സ് സ്കൂളുകളിൽ നിന്നുപഠിക്കുന്ന കുട്ടികളെ പരിശീലകൻ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് വനിത കമീഷനിൽ പരാതി. പരിശീലകെൻറ പേരെടുത്ത് ഒരു വിദ്യാർഥിയുടെ പിതാവാണ് പരാതിയുമായി കമീഷനെ സമീപിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കാൻ ഉന്നതാധികാരികൾക്ക് നിർദേശം നൽകി. വിധവപെൻഷൻ നിഷേധിച്ച സംബന്ധിച്ച പരാതിയിൽ ആവശ്യമായ പരിഹാര നടപടിക്ക് നിർദേശം നൽകി. പീഡനം; ഗവ. ജീവനക്കാരനെ പിടികൂടാൻ പൊലീസിന് മടി കൽപറ്റ: ബലാത്സംഗ കേസിൽ ഇക്കഴിഞ്ഞ ജൂണിൽ ജില്ലയിലെ ഒരു സർക്കാർ ജീവനക്കാരനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയതായി വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. ഡോക്ടറുടെ റിപ്പോർട്ടും മറ്റുമുണ്ടായിട്ടും ഇയാളെ പിടികൂടാത്തതിൽ പൊലീസിെൻറ അനാസ്ഥ പരിശോധിക്കണം. ഗൗരവമേറിയ വിഷയമാണിതെന്നും കുറ്റക്കാരനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. കമീഷനിൽ പരാതി നൽകുന്നത് തമാശയല്ല കൽപറ്റ: അദാലത്തിൽ വെറുതെ പരാതി നൽകുന്ന പ്രവണത എല്ലാ ജില്ലയിലുമുണ്ടെന്ന് വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. ജില്ലയിൽ ഇത്തവണ 15 പരാതികളിൽ ഇരുകക്ഷികളും ഹാജരായില്ല. ഇക്കൂട്ടരെ സമൻസ് അയച്ചു വിളിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തേ പരാതിക്കാരി എത്തുമ്പോൾ എതിർകക്ഷി എത്താത്തതോ അവരുടെ വക്കീൽ എത്തുന്നതോ മാത്രമായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ഇരുകൂട്ടരും വരാതെ കമീഷെൻറ സമയവും ഫണ്ടും നഷ്ടപ്പെടുത്തുകയാണ്. ഡിസംബറിൽ പഞ്ചായത്തുതല ബോധവത്കരണം കൽപറ്റ: വനിത കമീഷനെക്കുറിച്ചും സേവനത്തെക്കുറിച്ചും സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജില്ലയിൽ പഞ്ചായത്തുകളിൽ ബോധവത്കരണ ശിൽപശാല ഡിസംബർ മധ്യത്തോടെ ആരംഭിക്കും. പലർക്കും പരാതി നൽകുന്നത് എങ്ങനെയെന്നുപോലും അറിയില്ല. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ ക്ലാസ് നടത്തും. വനിത കമീഷന് സബ് സെൻറർ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം സർക്കാറിനോട് ഉന്നയിച്ചിട്ടുണ്ട്. അനുമതിയായാൽ ആദ്യം വയനാട്ടിൽ സബ് സെൻറർ ആരംഭിക്കും. 34 പരാതികളിൽ ഏഴെണ്ണം തീർപ്പാക്കി കൽപറ്റ: നേരത്തേയുണ്ടായിരുന്ന പരാതികൾ കൂടാതെ ശനിയാഴ്ച അദാലത്തിൽ പരിഗണിച്ച 34 പരാതികളിൽ ഏഴു പരാതികൾ തീർപ്പാക്കി. രണ്ടു പരാതികൾ പൊലീസ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. പത്തു പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചും പെരുമാറിയതുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ലഭിച്ചത്. വനിത കമീഷൻ മെഗാ അദാലത്തിൽ കമീഷൻ അംഗം അഡ്വ. ഷാഹിദ കമാൽ, വനിത കമീഷൻ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ബി. പ്രഭ, അഡ്വ. ഒാമന വർഗീസ്, അഡ്വ. യു.കെ. പ്രിയ, വനിത സെൽ എസ്.ഐ സി.വി. ഗ്രെയ്സി എന്നിവർ നേതൃത്വം നൽകി. SATWDL16 വനിത കമീഷൻ മെഗാ അദാലത്തിനുശേഷം വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ സംസാരിക്കുന്നു --------------------------------------------------------------- ട്രഷറി അടച്ചുപൂട്ടാൻ കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ- എൻ.ജി.ഒ. അസോസിയേഷൻ കൽപറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോയതും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ട്രഷറി അടച്ചുപൂട്ടുന്ന അവസ്ഥ സൃഷ്ടിച്ചതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ പറഞ്ഞു. സംഘടനയുടെ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.സി. സത്യൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമാശങ്കറിന് ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി. ഉണ്ണികൃഷ്ണൻ, ബി. മോഹനചന്ദ്രൻ, ഉമാശങ്കർ, ജില്ല സെക്രട്ടറി രമേശൻ മാണിക്യൻ, മോബിഷ് പി. തോമസ്, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, പി.എസ്. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. SATWDL7എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story