Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTവനാവകാശ നിയമം: ആദിവാസി കുടുംബങ്ങൾക്കുള്ള ഭൂമി വിതരണം ത്വരിതപ്പെടുത്തും –മന്ത്രി എ.കെ. ബാലൻ
text_fieldsbookmark_border
വനാവകാശ നിയമം: ആദിവാസി കുടുംബങ്ങൾക്കുള്ള ഭൂമി വിതരണം ത്വരിതപ്പെടുത്തും -മന്ത്രി എ.കെ. ബാലൻ *വനംവകുപ്പ് അംഗീകരിച്ച 442.13 ഏക്കർ ഭൂമി റവന്യു വകുപ്പിന് കൈമാറാൻ നിർദേശം കൽപറ്റ: ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരവും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും കൊടുക്കേണ്ട ഭൂമി എത്രയും വേഗം വിതരണം ചെയ്യുമെന്ന് പട്ടികവർഗ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ. കലക്ടറേറ്റിൽ ചേർന്ന പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വനംവകുപ്പിൽ നിന്നും വിട്ടുകിട്ടേണ്ട 7300 ഏക്കർ ഭൂമി കണ്ടെത്തുന്നതിന് ജില്ല കലക്ടർ എസ്. സുഹാസിനെ ചുമതലപ്പെടുത്തി. തർക്കമില്ലാത്ത വനംവകുപ്പ് അംഗീകരിച്ചിട്ടുള്ള 442.13 ഏക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറാനും മന്ത്രി നിർദേശം നൽകി. 8293 പട്ടികവർഗ കുടുംബങ്ങൾ ഭൂരഹിതരായി ജില്ലയിലുണ്ട്. വനാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ബാക്കിയുള്ളവയിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണം. 1078 അപേക്ഷകൾ ഇത്തരത്തിലുണ്ട്. ഇതിെൻറ സർവേ നടപടികൾ ഉടൻ പൂർത്തിയാക്കും. പട്ടികവർഗക്കാർക്കുള്ള ചീങ്ങേരി, പൂക്കോട്, വൈത്തിരി കോളനികളിലുള്ളവർക്ക് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കും. പട്ടികവർഗക്കാർക്ക് സ്ഥലം വാങ്ങി നൽകുന്ന പദ്ധതി കുറ്റമറ്റ രീതിയിൽ ജില്ലയിൽ തുടരും. താമസത്തിന് അനുയോജ്യമായ സ്ഥലം വാങ്ങി നൽകുന്നതിന് ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരും. ജില്ലയിലെ മോഡൽ െറസിഡൻഷ്യൽ വിദ്യാലയങ്ങളിൽ ഹയർ സെക്കൻഡറി കോഴ്സുകൾ ഇല്ലാത്തയിടങ്ങളിൽ അനുവദിക്കും. പട്ടികവർഗ ഭവനങ്ങളുടെ നിർമാണ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, പട്ടികവർഗ ക്ഷേമ വകുപ്പ് ഡയറക്ടർ പി. പുകഴേന്തി, പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പി.എം. അലി അസ്കർ പാഷ, ജില്ല കലക്ടർ എസ്. സുഹാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. SATWDL26 കലക്ടറേറ്റിൽ നടന്ന പട്ടികജാതി- പട്ടികവര്‍ഗ പദ്ധതികളുടെ അവലോകന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ സംസാരിക്കുന്നു യോഗ്യരായ പട്ടികവർഗ വിഭാഗക്കാർക്കെല്ലാം തൊഴിൽ കൊടുക്കുന്ന പദ്ധതി പരിഗണനയിൽ -മന്ത്രി സുൽത്താൻ ബത്തേരി: പട്ടികവർഗത്തിൽപ്പെട്ട യോഗ്യരായ എല്ലാവർക്കും തൊഴിൽ നൽകുന്ന പദ്ധതി പരിഗണനയിലാണെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ. ബാലൻ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബത്തേരി ചെതലയത്തുള്ള ഗോത്ര പഠന-ഗവേഷണകേന്ദ്രത്തിലെ പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിെൻറയും സിവിൽ സർവിസ് അക്കാദമിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോത്ര ഭാഷ അറിയുന്നവർ പഠിപ്പിച്ചാൽ ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയും. വയനാട്ടിൽ 241 ആദിവാസികളെ സർക്കാർ അധ്യാപകരായി നിയമിച്ചു. ഈ രീതിയിൽ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ തൊഴിലവസരങ്ങൾ സംസ്ഥാനത്തൊട്ടുക്കും സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൻ സഹദേവൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, യൂനിവേഴ്സിറ്റി എൻജിനീയർ അബ്ദുൽ നാസർ, െപ്രാ-- വൈസ് ചാൻസലർ ഡോ. പി. മോഹൻ, സിൻഡിക്കേറ്റ് അംഗം ഡോ. ടി.പി. അഹമ്മദ്, ഐ.ടി.ഡി.പി. േപ്രാജക്ട് ഓഫിസർ പി. വാണിദാസ്, ൈട്രബൽ െഡവലപ്മെൻറ് ഓഫിസർ ടി. ശ്രീകുമാരൻ, റിസർച്ച് സെൻറർ ഡയറക്ടർ ഡോ. ഇ. പുഷ്പലത എന്നിവർ സംസാരിച്ചു. SATWDL21 ചെതലയം ഗോത്ര പഠന-ഗവേഷണ കേന്ദ്രത്തിലെ പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിെൻറയും സിവിൽ സർവിസ് അക്കാദമിയുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു 607 പേർക്ക് തൊഴിലവസരം ഒരുക്കി സഫലം തൊഴിൽ മേള മുട്ടിൽ: ജില്ല ഭരണകൂടവും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെൻററും ചേർന്ന് മുട്ടിൽ ഡബ്ല്യു.എം. കോളജിൽ സംഘടിപ്പിച്ച സഫലം 2017 ലക്ഷ്യ മിനി ജോബ് ഫെസ്റ്റിൽ 607 പേർക്ക് തൊഴിൽ ലഭിച്ചു. ജില്ലയിൽ ആദ്യമായാണ് തൊഴിൽ വകുപ്പിെൻറ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പിന്നാക്ക ജില്ലയായ വയനാട്ടിൽ ആദ്യമായി കൈവന്ന അവസരം വിനിയോഗിക്കാൻ 4228 ഉദ്യോഗാർഥികളാണ് തൊഴിൽമേളക്ക് എത്തിയത്. വയനാട് ജില്ലയിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായതെന്ന്് തൊഴിൽ ദാതാക്കളുൾെപ്പടെയുള്ളവർ വിലയിരുത്തി. രാവിലെ മുതൽ തന്നെ നൂറുകണക്കിന് ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനായി എത്തി. 46 കമ്പനികളാണ് തൊഴിൽ ദാതാക്കളായി മേളയിൽ പങ്കെടുത്തത്. പത്താം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസരംഗത്തുള്ളവർ വരെ മേളയിൽ പങ്കെടുക്കാനായി എത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലും എംപ്ലോയബിലിറ്റി സെൻറർ തുടങ്ങുന്നതിനുള്ള നടപടികൾക്ക് സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. നജീബ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ബി. ഫൈസൽ, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ എം.ആർ. രവികുമാർ, പ്രഫ. സിബി ജോസഫ്, എൻ.എസ്.എസ്. ജില്ല കോ-ഓഡിനേറ്റർ പ്രഫ. കബീർ, എംപ്ലോയബിലിറ്റി സെൻറർ ഹെഡ് വിദ്യാ വി. നായർ, എംപ്ലോയ്മെൻറ്ഓഫിസർമാരായ എ.എം. പൊന്നപ്പൻ, ടി.ജി. ബിജു, എം.എസ്. രാജീഷ് എന്നിവർ സംസാരിച്ചു. SATWDL20 മുട്ടിൽ ഡബ്ല്യു.എ.ഒ. കോളജിൽ നടന്ന സഫലം 2017 ലക്ഷ്യ തൊഴിൽ മേളയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story