Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 11:11 AM IST Updated On
date_range 26 Nov 2017 11:11 AM ISTപണം തിരിമറി: കൃഷി അസി. ഡയറക്ടർക്ക് സസ്പെൻഷൻ
text_fieldsbookmark_border
ധനകാര്യ ഒാഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി മാനന്തവാടി: കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിലെ പണം തിരിമറി ചെയ്ത കേസിൽ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബാബു അലക്സാണ്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറാണ് സസ്പെൻഡ് ചെയ്തത്. ജില്ല ധനകാര്യ പരിശോധന വിഭാഗം ധനകാര്യ ഓഫിസർ കെ.വി. ദിനേശെൻറ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മറ്റ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസുകളിലും പരിശോധന നടത്താനും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്. തവിഞ്ഞാൽ, തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടർനാട് എന്നീ കൃഷി ഭവനുകളിലെ കർഷകർക്ക് വിതരണം ചെയ്യണ്ടേ ലക്ഷക്കണക്കിന് രൂപ ട്രഷറി അക്കൗണ്ടിൽനിന്ന് പിൻവലിച്ച് സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുകയും കർഷകർക്ക് വിതരണം ചെയ്യാതെ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബാബു അലക്സണ്ടറും ഓഫിസിലെ ജീവനക്കാരും തിരിമറി നടത്തിയെന്നാണ് ജില്ല ധനകാര്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഓഫിസിൽ നടന്ന പരിശോധനയിൽ 71 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ അന്വേഷണത്തിന് ധനകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പണം െചലവഴിച്ച ഫയൽപോലും ഓഫിസിൽനിന്ന് പരിശോധന സംഘത്തിന് ലഭിച്ചിട്ടില്ല. ഓഫിസിൽ അസി ഡയറക്ടറെ കൂടാതെ നാലു ജീവനക്കാരുണ്ട്. ഇവർക്കും പണം തിരിമറിയിൽ പങ്കുെണ്ടന്നാണ് സൂചന. ഒരു കോടിയിലധികം രൂപയുടെ തിരിമറി നടന്നുവെന്നാണ്പ്രാഥമിക നിഗമനം. 2014- 2015,- 2015-2016- വർഷത്തെ കണക്കുകൾ പരിശോധന നടത്താനുണ്ട്. എന്നാൽ, അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിലുള്ളവർക്ക് മുഴുവൻ ഫയലുകളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ മുമ്പ് മൂവാറ്റുപുഴയിൽ ജോലിചെയ്യുമ്പോഴുള്ള കേസിൽ വിജിലൻസ് നേരിടുന്നയാളാണ്. അതിനിടയിലാണ് പുതിയ കേസ്. ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഗവേഷകരുടെ അഭാവം പരിഹരിക്കണം സുൽത്താൻ ബത്തേരി: അമ്പലവയൽ പ്രാദേശിക ഗവേഷണകേന്ദ്രത്തിൽ ഗവേഷകരെ നിയമിക്കാൻ നടപടിയുണ്ടാകണമെന്ന് കാർഷിക പുരോഗമന സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.. 15 ഗവേഷകർ വേണ്ടിടത്ത് സ്ഥാപന മേധാവി മാത്രമാണ് ഗവേഷകനായുള്ളത്. ജില്ലയിൽ കുരുമുളക്, നെല്ല് എന്നിവക്ക് അനുദിനം രോഗം ബാധിച്ച് നാശമടയുമ്പോൾ രോഗത്തിെൻറ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ ഗവേഷകരില്ലാത്ത അവസ്ഥയാണുള്ളത്. ബി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.എം. ജോയി ഉദ്ഘാടനം ചെയ്തു. ഡോ. പി. ലക്ഷ്മണൻ, കണ്ണിവട്ടം കേശവൻചെട്ടി, ടി.പി. ശശി, ഫാദർ കുര്യാക്കോസ് ജീരകത്തോട്ടത്തിൽ, മത്തായി കട്ടക്കയം, പി. പ്രഭാകരൻ നായർ, എൽദോ, എം.കെ. ബാലൻ, എ.എ. ഭാസ്കരൻ, പി. ഷൺമുഖൻ മാസ്റ്റർ, സൈമൺ പൗലോസ്, ഉനൈസ് കല്ലൂർ, ടി.ഡി. ആൽബർട്ട്, വി.എസ്. മോഹനൻ, പി.എസ്. ഷാജി എന്നിവർ സംസാരിച്ചു. ഗുഡ്സ് മേഖലയെ തകർക്കാനുള്ള നീക്കം ഒഴിവാക്കണം കൽപറ്റ: കൽപറ്റയിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും നിലവിൽ നടത്തിയ ഡോർ ഡെലിവറി സംവിധാനത്തിൽ ഐ.എൻ.ടി.യു.സി മോട്ടോർ ഫെഡറേഷൻ പ്രതിഷേധിച്ചു. ഓരോ കടകളിലും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചും പാസഞ്ചർ വാഹനങ്ങൾ ഉപയോഗിച്ചും ഗുഡ്സ് മേഖലയെ തകർക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകാനും മുനിസിപ്പൽ മോട്ടോർ കൺവെൻഷൻ തീരുമാനിച്ചു. യോഗം ജില്ല പ്രസിഡൻറ് ഗിരീഷ് കൽപറ്റ ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, എസ്. മണി, അസീസ്, മണി, ഷൗക്കത്ത്, ഹിപ്സൽ, കെ.കെ. ഷെമീർ, ജയൻ, ഉണ്ണി, റഫീഖ്, ഷെമീർബാബു എന്നിവർ സംസാരിച്ചു. പഴശ്ശി ദിനാചരണ പരിപാടികൾ ഇന്ന് മുതൽ മാനന്തവാടി: പഴശ്ശി ദിനാചരണം ഇൗ മാസം 30ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗരസഭ, മാനന്തവാടി-- പനമരം ബ്ലോക്ക്, പഞ്ചായത്തുകള്‍, കേരള പുരാവസ്തു വകുപ്പ്, ലൈബ്രറി കൗണ്‍സിലുകള്‍, പഴശ്ശി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'ബഹുസ്വരത നേരിടുന്ന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ ഞായറാഴ്ച ചരിത്ര സെമിനാര്‍, എള്ളുമന്ദം പെരിഞ്ചോല തറവാട്ടില്‍ അമ്പെയ്ത്ത് മത്സരം, 27ന് പഴശ്ശി ഗ്രന്ഥാലയത്തില്‍ ഉപന്യാസ മത്സരം, 29ന് കമ്യൂണിറ്റി ഹാളില്‍ അഖില വയനാട് ക്വിസ് മത്സരം, 30ന് പഴശ്ശി കുടീരത്തില്‍ അനുസ്മരണ സമ്മേളനം, ചരിത്ര സെമിനാര്‍, കമ്യൂണിറ്റി ഹാളില്‍ കലാസന്ധ്യ എന്നിവ നടക്കും. അനുസ്മരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാ രാമന്‍, വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, ബിന്ദു ബാബു, ഷാജന്‍ ജോസ്, കെ.ആര്‍. പ്രദീഷ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി: പഴശ്ശി ദിനാചരണം സമുചിതമായി ആചരിക്കാൻ പഴശ്ശിരാജ വീരാഹുതി സ്മരണിക സമിതി തീരുമാനിച്ചു. ഡിസംബർ നാലു വരെയുള്ള ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. നവംബർ 26 ന് ഉച്ചക്ക് 2.30 ന് മാനന്തവാടി വ്യാപാരി ഭവനിൽ പഴശ്ശി സ്മൃതി ചരിത്ര സെമിനാർ നടക്കും. നവംബർ 30ന് ദേശീയോദ്ഗ്രഥന ബൈക്ക് റാലി നടത്തും. 11 മണിക്ക് പഴശ്ശികുടീരത്തിൽ നടക്കുന്ന സമാപനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രചാർ പ്രമുഖ് എം. ബാലകൃഷ്ണൻ പഴശ്ശി സ്മൃതിദിനസന്ദേശം നൽകും. നവംബർ 30 മുതൽ ഡിസംബർ നാലു വരെ മാനന്തവാടിയിൽ വയനാട് പുസ്തകോത്സവം സംഘടിപ്പിക്കും. പ്രസിഡൻറ് പള്ളിയറ രാമൻ, സെക്രട്ടറി വി.കെ. സന്തോഷ് കുമാർ, ജോ. സെക്രട്ടറി എൻ.സി. പ്രശാന്ത് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story