Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

അമ്പലക്കുളങ്ങര^വട്ടക്കണ്ടിപ്പാറ റോഡിന് ശാപമോക്ഷമാവുന്നു

text_fields
bookmark_border
അമ്പലക്കുളങ്ങര-വട്ടക്കണ്ടിപ്പാറ റോഡിന് ശാപമോക്ഷമാവുന്നു കക്കട്ടിൽ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അമ്പലക്കുളങ്ങര-വട്ടക്കണ്ടിപ്പാറ റോഡിന് ശാപമോക്ഷം. പാറക്കൽ അബ്ദുല്ല എം.എൽ.എ മണ്ഡലത്തിലെ പ്രധാന റോഡെന്ന പരിഗണനയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽനിന്ന് അഞ്ചരക്കോടി ലഭ്യമാക്കിയതോടെയാണ് കുന്നുമ്മൽ, കുറ്റ്യാടി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡി​െൻറ പുനരുദ്ധാരണ പ്രവൃത്തി സാധ്യമാകുന്നത്. റോഡ്‌ പുനരുദ്ധാരണ പ്രവൃത്തിയെക്കുറിച്ച് ആലോചിക്കാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സി.എൻ. ബാലകൃഷ്ണൻ, വി.കെ. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ തായന ബാലാമണി, ബീന എലിയറ, ശ്രീനിജ, പഞ്ചായത്ത് അംഗങ്ങളായ സി.വി. അഷ്റഫ്, കെ.സി. ബിന്ദു, കെ.വി. ജമീല, ടി.കെ. ദാമോദരൻ, ടി.വി. ഹാജറ, കെ.പി. സലീമ, എം.പി. രജിത, ഏരത്ത് ബാലൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ കെ.കെ. ഷിറാജ്, പി. രാജേഷ് എന്നിവർ പങ്കെടുത്തു. അസി. എക്സി. എൻജിനീയർ ജി. ബാബു പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story