Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 11:14 AM IST Updated On
date_range 22 Nov 2017 11:14 AM ISTമലർവാടി ലിറ്റിൽ സ്കോളർ ജില്ല മത്സരം
text_fieldsbookmark_border
കൽപറ്റ: മലർവാടി ബാലസംഘം, ടീൻ ഇന്ത്യ, മാധ്യമം വെളിച്ചം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം 2017 വയനാട് ജില്ലതല മത്സരം പിണങ്ങോട് െഎഡിയൽ കോളജിൽ നടന്നു. ജില്ല രക്ഷാധികാരി മലിക് ശഹബാസ് ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ സിദ്ദീഖ് മാസ്റ്റർ തലപ്പുഴ, സൈദ് മാനന്തവാടി, റഫീഖ് മാസ്റ്റർ പിണങ്ങോട് എന്നിവർ ചോദ്യങ്ങൾ അവതരിപ്പിച്ചു. മത്സര വിജയികൾ-യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ എൽ.പി. വിഭാഗം: എം. അദീബ് (എം.സി.എഫ് പബ്ലിക് സ്കൂൾ, കൽപറ്റ), എം.എസ്. നൃപ നന്ദൻ (ജി.എൽ.പി സ്കൂൾ, കൽപറ്റ), എം.എ. ജീവ (ഡബ്ല്യു.ഒ എൽ.പി സ്കൂൾ, പറളിക്കുന്ന്). യു.പി വിഭാഗം: ഋത്വിക് എസ്. ബിജു (എസ്.കെ.എം.ജെ.എച്ച്.എസ് കൽപറ്റ), എയ്ദൽ ക്രിസ്റ്റോ സുനിൽ (ഹിൽബ്ലൂംസ്, മാനന്തവാടി), നാജിയ നസ്റിൻ (ജി.എച്ച്.എസ് ഇരുളം). ഹൈസ്കൂൾ വിഭാഗം: കെ.കെ. റാഹില (ജി.എച്ച്.എസ്.എസ് ആനപ്പാറ), ജിസ്പോൾ വിൽസൺ (എസ്.ജെ.എച്ച്.എസ്.എസ് കല്ലോടി), നീരജ് പി. രാജ് (ജി.എച്ച്.എസ്.എസ് മീനങ്ങാടി). വിജയികൾക്ക് അസിസ്റ്റൻറ് െഡവലപ്മെൻറ് കമീഷണർ പി.സി. മജീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല രക്ഷാധികാരി എം.പി. അബൂബക്കർ സംസാരിച്ചു. പങ്കാളികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഉദ്ഘാടന വേളയിൽ നടത്തിയ പൊതുചോദ്യ മത്സരത്തിൽ ജി.എച്ച്.എസ് തേറ്റമലയിലെ ഷീജ ടീച്ചർ വിജയിയായി. ടീൻ ഇന്ത്യ ജില്ല േകാഒാഡിനേറ്റർ വി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ മലർവാടി ബാലസംഘം ജില്ല കോഒാഡിനേറ്റർ പി. നുഹ്മാൻ സ്വാഗതവും കൽപറ്റ ഏരിയ കോഒാഡിനേറ്റർ കെ.കെ. നൗഷാദ് നന്ദിയും പറഞ്ഞു. TUEWDL1 മലർവാടി ലിറ്റിൽ സ്കോളർ ജില്ല മത്സര വിജയികൾക്ക് അസി. െഡവലപ്മെൻറ് കമീഷണർ പി.സി. മജീദ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു ബേസ്ബാൾ ചാമ്പ്യൻഷിപ് കൽപറ്റ: ജില്ലതല സീനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച രാവിലെ 10 മുതൽ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകളും സ്ഥാപനങ്ങളും വെള്ളിയാഴ്ചക്കു മുമ്പായി ഓൺലൈൻ രജിസ്േട്രഷൻ നടത്തണം. വിവരങ്ങൾക്ക്: 8075238443. എം.എസ്.എഫ് ശാഖ ശാക്തീകരണ പദ്ധതി പടിഞ്ഞാറത്തറ: എം.എസ്.എഫ് വയനാട് ജില്ല കമ്മിറ്റി ശാഖ തലങ്ങളിൽ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതിക്ക് പടിഞ്ഞാറത്തറ പഞ്ചായത്തിൽ തുടക്കമായി. ജില്ല യൂത്ത്ലീഗ് പ്രസിഡൻറ് കെ. ഹാരിസ് പഞ്ചായത്തുതല ഉദ്ഘാടനം പേരാൽ ശാഖയിൽ നിർവഹിച്ചു. ശാഖ പ്രസിഡൻറ് സി.കെ. ജഫ്സീൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ല ജന. സെക്രട്ടറി മുനീർ വടകര മുഖ്യപ്രഭാഷണം നടത്തി. ജില്ല വിങ് കൺവീനർ ഷക്കീർ പടിഞ്ഞാറത്തറ, മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് ശംസീർ ചോലക്കൽ, അജ്മൽ അറുവാൾ, നിയാസ് മടക്കിമല, സി.കെ. അബ്ദുൽ ഗഫൂർ, കെ. മൊയ്തു, കെ.കെ. മുസ്തഫ, സോനു റിബിൻ, ഉനൈസ് പൊന്നാണ്ടി, സി.കെ. നവാസ് കുഞ്ഞബ്ദുല്ല, അബൂബക്കർ, റഷീദ്, മച്ചിങ്ങൽ ഷഫീഖ്, അർഷിദ് എന്നിവർ സംസാരിച്ചു. റാഫി സ്വാഗതവും ഇഖ്ബാൽ പേരാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story