Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 11:14 AM IST Updated On
date_range 22 Nov 2017 11:14 AM ISTദേശീയ വനിത മാധ്യമ കോൺക്ലേവ് ഡിസംബറിൽ; ലോഗോ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്ക്ലബും ചേർന്ന് ത്രിദിന ദേശീയ വനിത മാധ്യമ കോൺക്ലേവ് ഡിസംബർ മൂന്നാം വാരം കോഴിക്കോട്ട് സംഘടിപ്പിക്കും. വനിത മാധ്യമ നയരൂപവത്കരണത്തിനുള്ള ചർച്ചകളും സെമിനാറുകളും വനിത മാധ്യമ കൂട്ടായ്മയും കോൺക്ലേവിെൻറ ഭാഗമായി നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികളും മാധ്യമപ്രവർത്തകരും കോൺക്ലേവിൽ പങ്കെടുക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി കെ.വി. സന്തോഷ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല പ്രസിഡൻറ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുൽനാഥ്, ട്രഷറർ കെ.സി. റിയാസ്, അഡ്വ. പി. സതീദേവി, എം.ടി. പത്മ, ടി. ദേവി തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ചെയർപേഴ്സനും രജി ആർ. നായർ ജനറൽ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. കോൺക്ലേവിെൻറ ലോഗോ തയാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. മാധ്യമ പ്രവർത്തകരും അല്ലാത്തവരുമായ സ്ത്രീകൾക്ക് മാത്രമാണ് മത്സരം. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 5001 രൂപ കാഷ് പ്രൈസ് നൽകും. നവംബർ 28ന് മുമ്പായി nwjcentries@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 0495 2721860 (കാലിക്കറ്റ് പ്രസ്ക്ലബ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story