Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവോവാദിയെന്ന് കരുതി...

മാവോവാദിയെന്ന് കരുതി തമിഴ്നാട് സ്വദേശിയെ കസ്​റ്റഡിയിലെടുത്തു; ആളുമാറിയതോടെ പൊലീസ് ഇളിഭ്യരായി

text_fields
bookmark_border
*പഞ്ചായത്തിലെ പ്രിൻററിൽ മഷിനിറക്കാനെത്തിയ ആളെയാണ് മാവോവാദി ചന്ദ്രുവാണെന്ന് തെറ്റിദ്ധരിച്ചത് മാനന്തവാടി-: ജില്ലയിൽ മാവോവാദി ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ലയിലെങ്ങും പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെ, തവിഞ്ഞാൽ പഞ്ചായത്ത് ഓഫിസിൽ മാവോവാദി അംഗം എത്തിയെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇളിഭ്യരായി. മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ ശരവണൻ തവിഞ്ഞാൽ പഞ്ചായത്ത് ഒാഫിസിലെ പ്രിൻററുകളിൽ മഷി നിറക്കുന്നതിനും ബില്ല് വാങ്ങുന്നതിനുമായാണ് ചൊവ്വാഴ്ച ഉച്ചയോടെ എത്തിയത്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് പുറത്തിറക്കിയ പോസ്റ്ററുകളിലുള്ള മാവോവാദി അംഗമായ ചന്ദ്രുവുമായി സാദൃശ്യവും തോന്നിയതിനെ തുടർന്ന് ഒാഫിസിലെത്തിയ നാട്ടുകാർ തലപ്പുഴ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ വേഷം നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന്, പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ഇയാൾ ജോലിചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെടുകയും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ ശരവണനാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം കൽപറ്റ ബസ് സ്റ്റാൻഡിൽവെച്ച് സ്പ്ലൈ ഒാഫിസ് ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കനത്ത സുരക്ഷ ഒരുക്കുന്നതിനിടയിലും മാവോവാദി അംഗങ്ങൾ പകൽപോലും തൃശ്ശിലേരിയിരിലേക്കും മക്കിമലയിലേക്കും ബസിൽ യാത്ര ചെയ്തിട്ടുപോലും പിടികൂടാൻ കഴിയാതെ സമ്മർദത്തിലായ പൊലീസിനെ കൂടുതൽ വെട്ടിലാക്കുന്നതായി ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം. ദുരിതമായി പടിഞ്ഞാറത്തറ ടൗണിലെ കുഴികൾ; യൂത്ത് ലീഗ് ജനകീയ സമരത്തിലേക്ക് പടിഞ്ഞാറത്തറ: ടൗൺ നവീകരണത്തി​െൻറ പേരിൽ റോഡ് കുത്തിപ്പൊളിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. െഡ്രയ്നേജ് സംവിധാനമൊരുക്കാനായി പടിഞ്ഞാറത്തറ ടൗണിലെ ജങ്ഷനിലെ റോഡ് കുത്തിപ്പൊളിച്ചതോടെയാണ് ടൗണിലെ കച്ചവടക്കാരും നാട്ടുകാരും ബുദ്ധിമുട്ടിലായത്. പടിഞ്ഞാറത്തറയിലെ കൽപറ്റ റോഡ് ജങ്ഷനിലെ ഈ വലിയ കുഴികളിൽപെട്ട് ഇരുചക്രവാഹന യാത്രക്കാർ വീഴുന്നതും പതിവാണ്. ഇറക്കത്തിലുള്ള കുഴി കാണാനാകാതെ പലരും അപകടത്തിൽപെടുകയാണ്. റോഡ് കുത്തിപ്പൊളിച്ചെങ്കിലും ഇപ്പോൾ െഡ്രയ്നേജ് പ്രവർത്തി നടക്കുന്നുമില്ല. ടൗൺ നവീകരണം പാതിയിൽ ഉപേക്ഷിച്ച് കരാറുകാർ പോയതോടെ തകർന്ന റോഡ് ശരിയാക്കാൻ ആരുമില്ലാത്ത അവസ്ഥയിലായി. ഇതിനെതിരെ ജനകീയ സമരവുമായി മുന്നോട്ടുപോകുെമന്ന് യൂത്ത് ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അടിയന്തരമായി റോഡിലെ കുഴികൾ അടച്ച് അപകടമൊഴിവാക്കാൻ അധികൃതർ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. TUEWDL18 പടിഞ്ഞാറത്തറ ടൗൺ ജങ്ഷനിലെ ഗർത്തം പ്രവർത്തക കൺവെൻഷൻ നാളെ കൽപറ്റ: എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രവർത്തക കൺവെൻഷൻ നവംബർ 23ന് ഉച്ചക്ക് രണ്ടു മണിക്ക് ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമാശങ്കറിന് സ്വീകരണം നൽകും. സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി. ഉണ്ണികൃഷ്ണൻ, സി. പ്രേമവല്ലി, ബി. മോഹനചന്ദ്രൻ, സെക്രട്ടറി ഉമാശങ്കർ എന്നിവർ സംസാരിക്കും. സംസ്ഥാന സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് പ്രവർത്തക കൺവെൻഷൻ രൂപം നൽകുമെന്ന് ജില്ല പ്രസിഡൻറ് വി.സി. സത്യൻ, സെക്രട്ടറി രമേശൻ മാണിക്യൻ എന്നിവർ അറിയിച്ചു. വൈത്തിരി ഉപജില്ല കലോത്സവം സമാപിച്ചു കൽപറ്റ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വൈത്തിരി ഉപജില്ല കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കൽപറ്റ മുൻസിപ്പൽ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിൻസി സണ്ണി, കൗൺസിലർമാരായ പി. വിനോദ് കുമാർ, ആയിഷ പള്ളിയാൽ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി. രവീന്ദ്രൻ, ബാബു പോൾ എന്നിവർ സംസാരിച്ചു. കെ. അശോക് കുമാർ സ്വാഗതവും. കെ.ടി. വിനോദനൻ നന്ദിയും പറഞ്ഞു. TUEWDL22 വൈത്തിരി ഉപജില്ല കലോത്സവം സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു (NOTEനേരത്തെ അയച്ച മാവോവാദി അന്വേഷണം തുടങ്ങി വാർത്ത ഇതിന് സമീപം നൽകി നൽകാവുന്നത്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story