Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിതാവിനെ കൊന്ന്...

പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി

text_fields
bookmark_border
മാനന്തവാടി:- പിതാവിനെ തലക്കടിച്ചുകൊന്ന് നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തമിഴ്നാട് ഉസ്ലാംപെട്ടി സ്വദേശി തോണിച്ചാലിൽ വാടകക്കു താമസിക്കുന്ന ആശൈകണ്ണെനയാണ് (48) മകൻ അരുൺ പാണ്ടിയും സുഹൃത്ത് അർജുനനും ചേർന്ന് കൊലപ്പെടുത്തിയത്. നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ നൽകിയ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞ സെപ്റ്റംബർ 30നാണ് ആശൈകണ്ണനെ കൊന്ന് കുഴിച്ചുമൂടിയത്. ഒക്ടോബർ 15നാണ് സംഭവം പുറംലോകം അറിയുന്നത്. അന്നുരാത്രി തന്നെ പ്രതികൾ വലയിലാവുകയും ചെയ്തിരുന്നു. കുറുവദ്വീപിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം -സംയുക്ത സമരസമിതി മാനന്തവാടി:- ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവദ്വീപിൽ ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിച്ച് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് സംയുക്ത സമരസമിതി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുറുവ ഇക്കോടൂറിസം പ്രോജക്ട് പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍, ചില തല്‍പര കക്ഷികളുടെ ആവശ്യപ്രകാരമാണ് ഇതുവരെയില്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. 1500ഓളം വിനോദസഞ്ചാരികള്‍ ദിവസേനയെത്തുന്ന ദ്വീപില്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ് സന്ദര്‍ശകരുടെ എണ്ണം 200 ആയി കുറച്ചിരിക്കുകയാണ്. കുറുവ ഡി.എം.സി ചെയര്‍മാന്‍ നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്‍. കേളു, വൈസ് ചെയര്‍മാനായ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് എന്നിവരെയൊന്നും അറിയിക്കാതെയാണ് എ.സി.സി.എഫ് ഇൗ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇത് ജില്ലയില്‍ വളര്‍ന്നു വരുന്ന സ്വകാര്യ വിനോദസഞ്ചാര കേന്ദ്രങ്ങളെ സഹായിക്കാനാണോ എന്നും സംശയിക്കേണ്ടതുണ്ട്. 950 ഏക്കറുള്ള ദ്വീപില്‍ അഞ്ച് ഏക്കറില്‍ താഴെ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. കുറുവദ്വീപില്‍ പാല്‍വെളിച്ചം ഭാഗത്തുനിന്നും ഡി.എം.സി ജീവനക്കാരായി 25 ആളുകളും, ആദിവാസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 65ഓളം ഗൈഡുകളും രണ്ട് ഭാഗങ്ങളിലായി ദ്വീപിനുള്ളില്‍ ജോലി ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ശുചിമുറിയൊരുക്കി 25ഓളം കുടുംബശ്രീ പ്രവര്‍ത്തകരും ജോലിചെയ്യുന്നു. കൂടാതെ, വായ്പയെടുത്ത് കച്ചവടസ്ഥാപനങ്ങളും ഭക്ഷണശാലകളും നടത്തി വരുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ നവംബര്‍ ആദ്യവാരം തുറന്നു പ്രവര്‍ത്തിക്കേണ്ട ദ്വീപാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. ദ്വീപ്‌ പ്രവര്‍ത്തിക്കാത്തത് അറിയാതെ ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. അതിനാല്‍, നിലവിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് ദ്വീപ്‌ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണം. ദ്വീപ്‌ തുറന്നുപ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട് ഒ.ആര്‍. കേളു എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷനില്‍ 101 അംഗ സംയുക്ത സമരസമിതിയേയും എം.ഐ. ഷാനവാസ് എം.പി, ഒ.ആര്‍. കേളു എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് മായാദേവി, കൗണ്‍സിലര്‍മാരായ ഹരി ചാലിഗദ്ദ, ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. സഹദേവന്‍, കെ. രാജു എന്നിവര്‍ രക്ഷാധികാരികളായ 35 അംഗ എക്സിക്യുട്ടിവ്‌ കമ്മിറ്റിയേയും, ഭാരവാഹികളായി ടി.പി. അശോകന്‍ (ചെയര്‍), കെ.എം. ഗിരീഷ്‌ (കൺ) എന്നിവരേയും തിരഞ്ഞെടുത്തു. വാർത്തസമ്മേളനത്തിൽ പി.വി. സഹദേവന്‍, സണ്ണി ജോര്‍ജ്, കെ.വി. രാജു, കെ.എം. ഗിരീഷ്‌, ടി.പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. കലക്ടറുടെ 'സഫലം' പരിപാടി പ്രഹസനമെന്ന് കല്‍പറ്റ: ജില്ലയില്‍ പരാതിപരിഹാര പ്രവര്‍ത്തനമെന്ന പേരില്‍ ജില്ല കലക്ടര്‍ നടത്തുന്ന 'സഫലം' പരിപാടി പ്രഹസനമാണെന്ന് കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി കുറ്റപ്പെടുത്തി. പഞ്ചായത്തുകളില്‍ചെന്ന് പരാതികളുണ്ടോ എന്നന്വേഷിക്കുന്ന കലക്ടര്‍, അദ്ദേഹത്തി​െൻറ ഓഫിസിന് തൊട്ടുമുന്നില്‍ 829 ദിവസമായി നടക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തി​െൻറ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. സഫലം പരിപാടി ആത്മാർഥതയോടെയാണെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി നല്‍കാന്‍ നടപടിയുണ്ടാവണം. ജില്ലയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി മാറിയ ഈ കുടുംബത്തി​െൻറ പരാതി പരിഹരിച്ചാവണം കലക്ടറുടെ പരാതി പരിഹാര പ്രവര്‍ത്തനം. അല്ലാത്തപക്ഷം കലക്ടറുടേത് വെറും മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയുവെന്നും സമിതി കുറ്റപ്പെടുത്തി. ചെയര്‍മാന്‍ എന്‍.ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി. ഷൈജല്‍, വി.എസ്. ജോസഫ്, പി.ടി. പ്രേമാനന്ദന്‍, ലാലാജി ശർമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story