Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 11:23 AM IST Updated On
date_range 21 Nov 2017 11:23 AM ISTഅമ്മാറയിൽ കാട്ടാനകളിറങ്ങി; ജനം പരിഭ്രാന്തിയിൽ
text_fieldsbookmark_border
പൊഴുതന: ജനവാസ മേഖലയായ അമ്മാറയിൽ കാട്ടാനകളിറങ്ങി. തിങ്കളാഴ്ച പുലർച്ചെ നാലോെടയാണ് ആനോത്തിനും അമ്മറക്കും സമീപത്തായി ആനക്കൂട്ടങ്ങൾ ഭീതിപരത്തിയത്. ഒരു കൊമ്പനും രണ്ടു പിടിയാനയുമാണ് ആനക്കൂട്ടത്തിലുണ്ടായിരുന്നത്. ആനകളുടെ ആക്രമണത്തിൽ അമ്മാറ വസന്താസദൻ വിജയെൻറ വീടിെൻറ ഭിത്തി തകർന്നു. നിരവധി കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് രാവിലെ എേട്ടാെട വനപാലകരെത്തി ആനകളെ വനത്തിലേക്ക് തുരത്തി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ ചുണ്ടേൽ വനമേഖലയിൽനിന്നാണ് കാട്ടനകളെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇവിടങ്ങളിൽ വൈദ്യുതി വേലിയും ട്രഞ്ചും കാര്യക്ഷമമല്ലാത്തതാണ് ആനകൾ കിലോമീറ്ററുകൾ താണ്ടി ജനവാസ കേന്ദ്രങ്ങളിലെത്താൻ കാരണം. MONWDL23 ജനവാസ മേഖലയായ അമ്മാറയിൽ ഇറങ്ങിയ കാട്ടനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നു കടുവ പശുക്കളെ കൊന്നു സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ മേയാന്‍വിട്ട പശുക്കളെ കടുവ കൊന്നു. മുത്തങ്ങ മദന്‍മൂല കുറുമകോളനിയിലെ ലീല, രാമചന്ദ്രന്‍ എന്നിവരുടെ പശുക്കളെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് സംഭവം. പശുക്കളെ കോളനിയോട് ചേര്‍ന്ന് മേയാന്‍വിട്ടപ്പോഴാണ് കടുവ പിടികൂടി കൊന്നത്. ലീലയുടെ രണ്ട് കറവപ്പശുക്കളെ വകവരുത്തിയ കടുവ രാമചന്ദ്രെൻറ രണ്ട് പശുക്കളെയും ആക്രമിച്ചു. ഇതില്‍ ഒരു പശു ചത്തു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. MONWDL22 മുത്തങ്ങയില്‍ കടുവ കൊന്ന പശുക്കളിലൊന്ന് ട്രഷറി നിയന്ത്രണം: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം കൽപറ്റ: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം നടപ്പാക്കുന്ന സർക്കാറിെൻറ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിെൻറ ഭാഗമായി വയനാട് ജില്ല ട്രഷറിയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനുകൾ, ശമ്പളം, പി.എഫ് ബില്ലുകൾ എന്നിവ പോലും പാസാക്കേണ്ടെന്ന് സർക്കാർതലത്തിൽ രഹസ്യ നിർദേശം നൽകിയതിെൻറ സാഹചര്യം വ്യക്തമാക്കാൻ സർക്കാർ തയാറാവണമെന്നും ഉമാശങ്കർ പറഞ്ഞു. ടി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് വി.സി. സത്യൻ, നളിനി ശിവൻ, ലൈജു ചാക്കോ, കെ. യൂസഫ്, വി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. മാനന്തവാടി സബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല ട്രഷറർ മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. സി.ജി. ഷിബു അധ്യക്ഷത വഹിച്ചു. വി.കെ. ശശികുമാർ, വി. മനോജ്, കെ.ടി. ഷാജി, കെ.കെ. രമാദേവി, അഷ്റഫ് ഖാൻ, പി.ജി. മത്തായി, എം.എ. ബൈജു, എൻ.വി. അഗസ്റ്റിൻ, ഗ്ലെറി സെക്വിര എന്നിവർ സംസാരിച്ചു. MONWDL21 ജില്ല ട്രഷറിയിൽ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ഉദ്ഘാടനം ചെയ്യുന്നു. പ്രതിഷേധിച്ചു കൽപറ്റ: ജില്ല ഗവ. കോൺട്രാക്ടേഴ്സ് സർവിസ് സഹകരണ സംഘം പ്രസിഡൻറിനെ അധിക്ഷേപിച്ച ജില്ല സഹകരണ ജോയിൻറ് ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് സംഘം ഭരണസമിതി അംഗങ്ങളും മെംബർമാരും ജോയിൻറ് ഡയറക്ടറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തി. സംഘം പ്രസിഡൻറ് എം.പി. സണ്ണി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.എം. കുര്യാക്കോസ്, ഡയറക്ടറായ സജി മാത്യു, വി.ജെ. ഷാജി, ടി.ജെ. ആൻറണി, അനിൽ കുമാർ, വി.െജ. വർക്കി, വി.വി. തോമസ് എന്നിവർ സംസാരിച്ചു. MONWDL13 ജില്ല ഗവ. കോൺട്രാക്ടേഴ്സ് സർവിസ് സഹകരണ സംഘം നടത്തിയ ധർണ സെമിനാർ നാളെ കൊളവയൽ: യങ്മെൻസ് ക്ലബ് ആൻഡ് പ്രതിഭ ഗ്രന്ഥാലയവും കർഷക വയോജന വേദിയും ബുധനാഴ്ച വൈകീട്ട് മൂന്നിന് സാംസ്കാരിക നിലയത്തിൽ കർഷക-വയോജന സെമിനാർ നടത്തും. അഡ്വ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. കെ. പത്മനാഭൻ അധ്യക്ഷത വഹിക്കും. അഡ്വ. മരിയ 'വയോജനങ്ങളും നിയമങ്ങളും എന്ന വിഷയത്തിലും സിസ്റ്റർ ഇന്നസെൻറ് 'വയോജനങ്ങളും ആരോഗ്യവും' എന്ന വിഷയത്തിലും ക്ലാസെടുക്കും. --------------------------- MONWDL24 വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story