Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 11:23 AM IST Updated On
date_range 21 Nov 2017 11:23 AM ISTആരോഗ്യകേന്ദ്രങ്ങൾ പരിഷ്കരിക്കും^ മന്ത്രി കെ.കെ. ശൈലജ
text_fieldsbookmark_border
ആരോഗ്യകേന്ദ്രങ്ങൾ പരിഷ്കരിക്കും- മന്ത്രി കെ.കെ. ശൈലജ ആരോഗ്യകേന്ദ്രങ്ങൾ പരിഷ്കരിക്കും -മന്ത്രി കെ.കെ. ശൈലജ ആദിവാസി മേഖലകളിലെ ആശുപത്രികൾക്ക് പ്രത്യേക പരിഗണന ഗ്രാമങ്ങളിൽ ഇനി 'കുടുംബ ഡോക്ടർ' കൽപറ്റ: സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങൾ സമഗ്രമായി പരിഷ്കരിക്കുമെന്നും ഗ്രാമീണ ആതുരാലയങ്ങളിലെ ഡോക്ടർമാർ ഇനി മുതൽ കുടുംബ ഡോക്ടർമാരായി പ്രവർത്തിക്കുമെന്നും ആരോഗ്യ-സാമൂഹികനീതി വകുപ്പുമന്ത്രി കെ.കെ. ശൈലജ. നൂൽപ്പുഴയിൽ ആർദ്രം പദ്ധതിപ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവർ. വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളിൽ അനിവാര്യമാണ്. ഇതിനായി ആധുനിക സംവിധാനം ഏർപ്പെടുത്തും. ആദിവാസി മേഖലകളിലുള്ള ആശുപത്രികളിൽ പ്രത്യേക പരിഗണന നൽകും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് വരെയുണ്ടാകും. ഗ്രാമീണരുടെ ആരോഗ്യപ്രശ്നങ്ങളിൽ കരുതലോടെ ഇടപെടാൻ ഡോക്ടർമാർക്ക് കഴിയണം. രോഗി-ഡോക്ടർ ബന്ധം ഉൗഷ്മളമാകുന്നതോടെ കുടുംബ ഡോക്ടർ സങ്കൽപം യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിെൻറ കൃത്യമായ ഇടപെടലിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നാല് മിഷനുകളിൽ ഒന്നായ ആർദ്രം ആരോഗ്യമേഖലക്ക് കരുത്തായി. പരിസ്ഥിതി സംരക്ഷണത്തിന് മുതൽക്കൂട്ടായ ഹരിത കേരള മിഷെൻറ മുന്നേറ്റം ആരോഗ്യവകുപ്പിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയിൽ നിർമിച്ച ഒ.പി കെട്ടിടവും ഇ-ഹെൽത്ത് സ്വിച്ഓൺ കർമവും നവീകരിച്ച ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ൈട്രബൽ ഹോം തറക്കല്ലിടൽ കർമവും നിർവഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്് പ്രസിഡൻറ് ടി. ഉഷാകുമാരി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാശശി, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, ആർ.സി.എച്ച് േപ്രാഗ്രാം മാനേജർ ഡോ. നീത വിജയൻ, സബ് കലക്ടർ ഉമേഷ് എൻ.എസ് കേശവൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജിതേഷ്, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ ബി. അഭിലാഷ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭൻകുമാർ, ഡോ. വി.പി. ദാഹർ മുഹമ്മദ് എന്നിവർ സംസാരിച്ചു. MONWDL18 നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിെൻറയും ഒ.പി കെട്ടിടത്തിെൻറയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു ആരോഗ്യ മേഖലയിലെ പ്രതീക്ഷയായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം - ഇ-ഹെൽത്ത് സംവിധാനത്തിലൂടെ ചികിത്സ - ടെലി മെഡിസിൻ സംവിധാനം ഉടൻ കൽപറ്റ: ആദിവാസി മേഖലയായ നൂൽപ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനത്തിലൂടെയുള്ള ചികിത്സ നടപ്പാകുന്നു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുന്നത്. പൗരെൻറ ആരോഗ്യവിവരം ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് ഇ-ഹെൽത്ത് സംവിധാനം. കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റിനൊപ്പം യുനീക് ഹെൽത്ത് കാർഡും നൽകും. രോഗിയെ സംബന്ധിച്ച മുഴുവൻ ആരോഗ്യവിവരങ്ങളും രേഖപ്പെടുത്തുന്നതോടെ തുടർ ചികിത്സകളെല്ലാം ഇതുവഴി എളുപ്പമാകും. വിദഗ്ധ ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കാൻ ടെലിമെഡിസിൻ സംവിധാനംകൂടി ഇവിടെ നിലവിൽ വരും. ഓൺലൈനായി വിദൂരത്തുള്ള ഡോക്ടർമാരുമായി ആശയം വിനിമയം നടത്തി രോഗികളെ ചികിത്സിക്കാൻ ഇതോടെ കഴിയും. ടെലി മെഡിസിൻ യൂനിറ്റുംകൂടി വരുന്നതോടെ ജില്ലയിലെ ആരോഗ്യമേഖലയിൽ നൂൽപ്പുഴ ഒരു പ്രതീക്ഷയാവും. നൂൽപ്പുഴ പഞ്ചായത്ത് 1.38 ലക്ഷം രൂപയാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനായി ഇതിനകം ചെലവഴിച്ചത്. 15 ലക്ഷം രൂപയാണ് ഇ-ഹെൽത്ത് ഹാർഡ് വെയർ സംവിധാനം ഒരുക്കുന്നതിനായി ചെലവഴിച്ചത്. ലബോറട്ടറി മോഡ്യുലാർ ഫർണിച്ചർ, ഹെമറ്റോളജി അനലൈസർ, ഫ്ലൂറൻസ് മൈേക്രാ സ്കോപ്പ്, യൂറിൻ അനലൈസർ, എച്ച്.ബി.എ വൺ സി തുടങ്ങിയ പകരണങ്ങൾ ഇവിടെ ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. ആദിവാസി ഗർഭിണികൾക്കായി പ്രതീക്ഷ എന്ന പേരിലുള്ള ഗർഭകാല പരിചരണ കേന്ദ്രവും ഇവിടെ പ്രവർത്തനം തുടങ്ങി. ആധുനിക വാർഡുകളും, പുന്തോട്ടവും , ശിശുസൗഹൃദ വാക്സിനേഷൻ മുറികളും ഇവിടെ നിർമിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ശീതീകരിച്ച പ്രസവമുറിയും വാർഡുകളും ഹെൽത്ത് ക്ലബുകളും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മെഡിക്കൽ ഓഫിസർ ഡോ. വി.പി. ദാഹർ മുഹമ്മദ് പറഞ്ഞു. നിർമിതി കേന്ദ്രയാണ് ആശുപത്രി നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്. --------------------------- വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു വെങ്ങപ്പള്ളി: വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റിവ് യൂനിറ്റ് കെട്ടിടവും ആരോഗ്യ-സാമൂഹിക നീതി വകുപ്പുമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് വെങ്ങപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ലോകബാങ്കിെൻറ സഹായത്തോടെ 50 ലക്ഷം രൂപ ചെലവിലാണ് ആശുപത്രി നവീകരിച്ചത്. ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, ഉദ്യാനം, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, ആർ.സി.എച്ച് േപ്രാഗ്രാം മാനേജർ ഡോ. നീത വിജയൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജിതേഷ്, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ ബി. അഭിലാഷ്, പഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസർ, കെ.കെ. ഹനീഫ, ജെസി ജോണി, കൊച്ചുറാണി, പി. ഉസ്മാൻ, കെ.വി. രാജൻ, ഒ.ബി. വസന്ത, ഡോ. അശ്വതി രാജൻ എന്നിവർ സംസാരിച്ചു. MONWDL19 വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റിവ് യൂനിറ്റ് കെട്ടിടവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story